Connect with us

നയന്‍താര: ബിയോണ്ട് ദ് ഫെയറി ടെയില്‍; നയന്‍താര- വിഘ്‌നേഷ് വിവാഹം; പ്രൊമൊ പുറത്ത് വിട്ട് നെറ്റ്ഫഌക്‌സ്

News

നയന്‍താര: ബിയോണ്ട് ദ് ഫെയറി ടെയില്‍; നയന്‍താര- വിഘ്‌നേഷ് വിവാഹം; പ്രൊമൊ പുറത്ത് വിട്ട് നെറ്റ്ഫഌക്‌സ്

നയന്‍താര: ബിയോണ്ട് ദ് ഫെയറി ടെയില്‍; നയന്‍താര- വിഘ്‌നേഷ് വിവാഹം; പ്രൊമൊ പുറത്ത് വിട്ട് നെറ്റ്ഫഌക്‌സ്

തെന്നിന്ത്യന്‍ പ്രേക്ഷകര്‍ കാത്തിരുന്ന വിവാഹമായിരുന്നു നയന്‍താരയുടെയും വിഘ്‌നേഷ് ശിവന്റെയും. വിവാഹ വീഡിയോയുടെ സ്ട്രീമിംഗ് അവകാശം പ്രമുഖ പ്ലാറ്റ്‌ഫോം ആയ നെറ്റ്ഫ്‌ലിക്‌സ് നേടിയിരുന്നു. എന്നാല്‍ വിവാഹത്തിന് പിന്നാലെ രജനീകാന്തും ഷാരൂഖ് ഖാനും അടക്കമുള്ള പല പ്രമുഖ താരങ്ങളും പങ്കെടുത്ത വിവാഹവേദിയില്‍ നിന്നുള്ള ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വിഘ്‌നേഷ് പുറത്തുവിട്ടിരുന്നു.

ഇത് നെറ്റ്ഫ്‌ലിക്‌സുമായി ഏര്‍പ്പെട്ട കരാറിന്റെ ലംഘനമാണെന്നും ആയതിനാല്‍ അവര്‍ ഇതില്‍ നിന്ന് പിന്മാറിയെന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ടുവെന്നും വാര്‍ത്തകളഉണ്ടായിരുന്നു. എന്നാല്‍ വിവാഹ വീഡിയോ തങ്ങള്‍ തന്നെ സ്ട്രീം ചെയ്യുമെന്നും അറിയിച്ച് നെറ്റ്ഫ്‌ലിക്‌സും രംഗത്തെത്തി. ഇപ്പോഴിതാ വീഡിയോയുടെ പ്രൊമോ പുറത്തുവിട്ടിരിക്കുകയാണ് നെറ്റ്ഫ്‌ലിക്‌സ്.

നയന്‍താര: ബിയോണ്ട് ദ് ഫെയറി ടെയില്‍ എന്ന പേരിലാണ് ഡോക്യുമെന്ററി എത്തുക. നയന്‍താര വിഘ്‌നേഷ് വിവാഹം മാത്രമല്ല, മറിച്ച് വിവാഹത്തിലേക്ക് എത്തിച്ച അവര്‍ക്കിടയിലെ ബന്ധവും ഇരുവരുടെയും സ്വകാര്യ ജീവിതവുമൊക്കെ ചേര്‍ന്നതാവും ഡോക്യുമെന്ററി. വിഘ്‌നേഷിന്റെയും നയന്‍താരയുടെയും നിര്‍മ്മാണ കമ്പനിയായ റൌഡി പിക്‌ചേഴ്‌സ് നിര്‍മ്മിച്ചിരിക്കുന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത് ഗൗതം വസുദേവ് മേനോന്‍ ആണ്.

മഹാബലിപുരത്തെ ആഡംബര ഹോട്ടല്‍ ആയ ഷെറാട്ടണ്‍ ഗ്രാന്‍ഡില്‍ വച്ച് ജൂണ്‍ ഒന്‍പതാം തീയതിയായിരുന്നു ഇരുവരുടെയും വിവാഹം. രജനീകാന്തും ഷാരൂഖ് ഖാനും അജിത്ത് കുമാറും വിജയ്‌യും സൂര്യയുമടക്കം പ്രമുഖ താരങ്ങളുടെ വലിയ നിര വിവാഹത്തിനും പിന്നീട് നടന്ന വിരുന്നിനും എത്തിയിരുന്നു.

കേരള, തമിഴ് വിഭവങ്ങളുടെ വ്യത്യസ്തമായ രുചിക്കൂട്ട് ആണ് അതിഥികള്‍ക്ക് ആയി ഒരുക്കിയിരുന്നത്. വിഘ്‌നേഷിന് വിവാഹ സമ്മാനമായി 20 കോടിയുടെ ബംഗ്ലാവാണ് നയന്‍താര നല്‍കിയതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വിവാഹപ്പിറ്റേന്ന് ഇരുവരും തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയിരുന്നു. ഈ ചിത്രങ്ങളും ഏറെ വൈറലായിരുന്നു.

Continue Reading
You may also like...

More in News

Trending

Recent

To Top