നടൻ സാബുമോന്റെ മാതാവ് ഫത്തീല അന്തരിച്ചു !
Published on
നടനും ടെലിവിഷന്‍ അവതാരകനുമായ സാബുമോന്റെ മാതാവ് ഫത്തീല ഇ. എച്ച്. (72) അന്തരിച്ചു. രാവിലെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ രോഗങ്ങൾ മൂലം ഏറെ നാളായി ചികിത്സയിലായിരുന്നു. കായംകുളം കയ്യാലക്കൽ ഹൗസിൽ (പട്ടന്റെ പറമ്പിൽ) അബ്ദുസമദിന്റെ ഭാര്യയാണ്. ലിജിമോൾ, ബാബുമോൻ എന്നിവരാണ് മറ്റു മക്കൾ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് കായംകുളം ശഹീദാർ പള്ളിയിൽ.
ബിഗ്ബോസ് മല്യത്തിലെ ആദ്യ സീസണ് ടൈറ്റില്‍ വിന്നര്‍ കുടിയാണ് സാബുമോന് . മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് സാബുമോൻ. നിരവധി ചാനല്‍ പരിപാടികളിലൂടെയും ചില വിവാദങ്ങളിലൂടെയും എല്ലാം തന്നെ താരം ശ്രദ്ധ നേടിയിരുന്നു
Continue Reading
You may also like...
Related Topics:sabumon
