Connect with us

‘ദിലീപിനെ പൂട്ടണം’വാട്സ് ആപ്പ് ഗ്രൂപ്പിന് പിന്നിലുള്ളവരെ പൂട്ടാൻ ക്രൈംബ്രാഞ്ച് ; അനൂപിനും കുരുക്ക് മുറുകുന്നു!

Movies

‘ദിലീപിനെ പൂട്ടണം’വാട്സ് ആപ്പ് ഗ്രൂപ്പിന് പിന്നിലുള്ളവരെ പൂട്ടാൻ ക്രൈംബ്രാഞ്ച് ; അനൂപിനും കുരുക്ക് മുറുകുന്നു!

‘ദിലീപിനെ പൂട്ടണം’വാട്സ് ആപ്പ് ഗ്രൂപ്പിന് പിന്നിലുള്ളവരെ പൂട്ടാൻ ക്രൈംബ്രാഞ്ച് ; അനൂപിനും കുരുക്ക് മുറുകുന്നു!

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട പുറത്തു വരുന്ന ഓരോ വാർത്തകളും നടക്കുന്നതാണ് ,ഇപ്പോൾ
നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതി നടൻ ദിലീപിനെതിരെ ‘ദിലീപിനെ പൂട്ടണം’ എന്ന പേരിൽ ആരംഭിച്ച വ്യാജ വാട്സ് ആപ്പ് ഗ്രൂപ്പിനെ കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു എന്നുള്ള വാർത്തകളാണ് പുറത്ത് വരുന്നത് . കോട്ടയം എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം തുടങ്ങിയത്. ഉന്നത പോലീസ് ഉദ്യോഗസ്ഥ, പ്രമുഖ നടി, സിനിമാ രംഗത്തെ പ്രമുഖര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിങ്ങനെയുള്ളവരുടെ പേരുകൾ ഉൾപ്പെടുത്തി തുടങ്ങിയ വ്യാജ വാട്സ് ആപ്പ് ഗ്രൂപ്പിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് സംവിധായകൻ ബൈജു കൊട്ടാക്കരയായിരുന്നു പോലീസിൽ പരാതി നൽകിയത്

അതിജീവിതയെ പിന്തുണയ്ക്കുന്നവരുടെ പേരുകൾ ഉൾപ്പെടുത്തിയായിരുന്നു വ്യാജ പേരിൽ വാട്സ് ആപ്പ് ചാറ്റുകൾ കണ്ടെത്തിയത്. മഞ്ജു വാര്യർ, സംവിധായകരായ ബൈജു കൊട്ടാരക്കര, ആലപ്പി അഷ്റഫ്, ആഷിഖ് അബു, ലിബർട്ടി ബഷീർ എന്നിവരുടെ പേരുകൾ ഉൾപ്പെടുത്തിയായിരുന്നു വ്യാജ ചാറ്റുകൾ സൃഷ്ടിച്ചത്.

ദിലീപിനെതിരെ നിരന്തരം വ്യാജ വാർത്തകൾ ചമയ്ക്കണം എന്നായിരുന്നു ചാറ്റുകൾ പറയുന്നത്. നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് ഈ വാട്സ് ആപ്പ് ഗ്രൂപ്പ് സംബന്ധിച്ച വിവരം അന്വേഷണ സംഘത്തിന് ലഭിച്ചത്.

അന്വേഷണത്തിന്റെ ഭാഗമായി ദിലീപിന്റെ സഹോദരൻ അനൂപിന്റെ ഫോണില് നിന്നുമായിരുന്നു വിവരങ്ങൾ കണ്ടെത്തിയത്. ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ അതിൽ ഈ ഗ്രൂപ്പിന്റെ സ്ക്രീൻ ഷോട്ട് ലഭിക്കുകയായിരുന്നു. ഷോൺ എന്നയാളുടെ പേരിൽ നിന്നായിരുന്നു ഈ ചാറ്റുകൾ അനൂപിന്റെ ഫോണിൽ എത്തിയതെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

തുടർന്നായിരുന്നു താൻ അടക്കമുള്ളവർ ഈ വാട്സ് ആപ് ഗ്രൂപ്പിൽ അംഗമല്ലെന്നും സംഭവത്തിന് പിന്നിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും ചൂണ്ടിക്കാട്ടി ബൈജു കൊട്ടാരക്കര പോലീസിൽ പരാതി നൽകിയത്. പരാതിക്ക് പിന്നാലെ സംഭവത്തിൽ ബൈജു കൊട്ടാരക്കരയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. മഞ്ജുവിന്റെ മൊഴി രേഖപ്പെടുത്താൻ വിളിപ്പിച്ചിരുന്നുവെങ്കിലും അവർ ഹാജരായിരുന്നില്ല.കേസിൽ അനൂപിനേയും ഷോൺ ജോർജിനേയും പ്രതി ചേർത്താണ് ഇപ്പോൾ കേസ് അന്വേഷണം പുരോഗമിക്കുന്നതെന്ന് ട്വന്റി ഫോർ ന്യൂസ് റിപ്പോർട്ടിൽ പറയുന്നു. വരും ദിവസങ്ങളിൽ മഞ്ജു വാര്യർ ഉൾപ്പെടെ ഗ്രൂപ്പിൽ പേരുള്ള പലരിൽ നിന്നും മൊഴി രേഖപ്പെടുത്തുമെന്നാണ് വിവരം. അതിനിടെ നടി ആക്രമിക്കപ്പെട്ട കേസ് വിചാരണ കോടതി ജഡ്ജി ഹണി എം വർഗീസ് കേൾക്കരുതെന്ന് ആവശ്യപ്പെട്ട് നടിയും പ്രോസിക്യൂഷനും നൽകിയ ഹർജിയിൽ 11 ന് വാദം കേൾക്കും.

നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റിയതിനെതിരെയാണ് പ്രോസിക്യൂഷന്റേയും അതിജീവിതയുടേയും ഹർജി. നേരത്തേ സിബിഐ കോടതിയിലായിരുന്നു നടി ആക്രമിക്കപ്പെട്ട കേസ് പരിഗണിച്ചത്. കോടതിയുടെ ചുമതലുണ്ടായിരുന്ന ജഡ്ജി ഹണി എം വർഗീസ് ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറിയതോടെയാണ് കേസും ട്രാൻസ്ഫർ ചെയ്തത്.

ഹൈക്കോടതി രജിസ്ട്രാൻ ആയിരുന്നു ഓഗസ്റ്റ് 2 ന് കേസ് മാറ്റി കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ ഇത്തരത്തിൽ കേസ് മാറ്റാൻ രജിസ്ട്രാർക്ക് എന്ത് അധികാരമാണെന്നാണ് പ്രോസിക്യൂഷന്റെ ചോദ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹൈക്കോടതിയിലും പ്രോസിക്യൂഷൻ ഹർജി നൽകിയിരുന്നു.

വിചാരണ കോടതിയിൽ അവിശ്വാസം രേഖപ്പെടുത്തി അതിജീവിതയും ഹൈക്കോടതിയിൽ അപേക്ഷ നൽകിയെങ്കിലും അത് തള്ളുകയായിരുന്നു. വിചാരണ കോടതി ജഡ്ജിക്ക് കീഴിൽ നീതി ലഭിക്കില്ലെന്നും കേസ് വനിതാ ജഡ്ജ് തന്നെ പരിഗണിക്കണമെന്ന ആവശ്യം തനിക്ക് ഇല്ലെന്നുമായിരുന്നു നടി പരാതിയിൽ ചൂണ്ടിക്കാട്ടിയത്.

More in Movies

Trending

Recent

To Top