ആ റെക്കോർഡും ഇനി ഡി ക്യൂ വിന് സ്വന്തം ! മൂന്നു ദിവസം കൊണ്ട് സീതാരാമം ബോക്സ് ഓഫീസ് കളക്ഷൻ കണ്ടോ ?
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഡി ക്യൂ എന്ന ദുൽഖർ സൽമാൻ. താരത്തിന്റെ ഏറ്റവും പുതിയ ചിത്രം സീതാരാമം ബോക്സ് ഓഫീസ് കളക്ഷനിൽ ചരിത്രം കുരുവുകയാണ് . അതേസമയം ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള മലയാള നടനും ദുൽഖർ സൽമാൻ എന്നാണ് റിപോർട്ടുകൾ . മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും ഹിന്ദിയിലും തിളങ്ങുന്ന ദുൽഖറിന്റെ ഒൗദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ട് പിന്തുടരുന്നത് 10.8 മില്യൺ ആളുകളാണ്.ദുൽഖർ നായകനായ സീതാരാമം എന്ന തെലുങ്ക് ചിത്രം ചരിത്ര വിജയമാണ് നേടുന്നത്.
റിലീസ് ചെയ്ത് മൂന്നു ദിവസം കൊണ്ട് 25 കോടിയാണ് ചിത്രത്തിന്റെ ആഗോള ബോക് സ് ഒാഫീസ് കളക്ഷൻ. തെലുങ്ക് സിനിമാലോകത്ത് ഒരു മലയാളി താരത്തിന്റെ ചിത്രം ഇത്രയധികം കളക്ഷൻ നേടുന്നത് ആദ്യമാണ്.യു. എസ് പ്രി മിയറുകളിൽ നിന്നടക്കം 1.67 കോടിയിലേറെ ആണ് ആദ്യ ദിനം സീതാരാമം നേടിയത്. യു.എസിൽനിന്ന് ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മലയാളി താരം എന്ന റെക്കോർഡ് ദുൽഖർ സ്വന്തമാക്കി കഴിഞ്ഞു.
ചിത്രത്തിന്റെ തമിഴ്, മലയാളം പതിപ്പുകളും വൻവിജയമാണ് നേടുന്നത്. ഒ.കെ. കൺമണി, കണ്ണും കണ്ണും കൊള്ളയടിത്താൽ, ഹേയ് സിനാമ ികതുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴ് പ്രേക്ഷകരുടെ ഇഷ്ടം പിടിച്ച താരമാണ് ദുൽഖർ.
മഹാനദിക്കുശേഷം ദുൽഖർ അഭിനയിക്കുന്ന തെലുങ്ക് ചിത്രം കൂടിയാണ് സീതാരാമം. വ്യത്യസ്തമായ പ്രണയകഥയാണ് ചിത്രം പറയുന്നത്. സീതാരാമിന്റെ തകർപ്പ വിജയം തെലുങ്കിൽ ദുൽഖറിന്റെ താരമൂല്യം ഉയർത്തിയിരിക്കുകയാണ്.
