എന്റെ കാല് കാണുന്നുതും കൈ കാണുന്നതുമൊക്കെയാണ് അവരുടെ പ്രശനം; ഞാനൊരിക്കലും മാറാന്‍ പോകുന്നില്ല; വിമര്‍ശകർക്ക് ചുട്ടമറുപടിയുമായി സാനിയ!
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട യുവ താരമാണ് സാനിയ അയ്യപ്പൻ. നല്ലൊരു നര്‍ത്തകി കൂടിയായ സാനിയ ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് പ്രേഷകരുടെ ശ്രദ്ധ നേടുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ സാനിയ തന്റെ വിശേഷങ്ങള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട് . കൂടാതെ സാനിയ പങ്കുവയ്ക്കുന്ന പല ഫോട്ടോഷൂട്ടുകളും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടാറുണ്ട്
ഗ്ലാമറസ് വേഷങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ ചിത്രങ്ങള്‍ പങ്കുവെക്കുന്ന നടി സാനിയ ഇയ്യപ്പന്‍ പലപ്പോഴും വിമര്‍ശനങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ട്. ജന്മദിനാഘോഷവേളയില് അടുത്തിടെ ബിക്കിനിയില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ നടി പോസ്റ്റ് ചെയ്തിരുന്നു. ആ ചിത്രത്തിലെ തന്റെ വസ്ത്രധാരണത്തെ ചോദ്യം ചെയ്ത് രംഗത്തുവന്നവര്‍ക്ക് കുറിക്കു കൊള്ളുന്ന മറുപടിയും താരം നല്‍കിയിരുന്നു.
ഇപ്പോഴിതാ തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് സാനിയ. ഞാന്‍ സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ ഇടുമ്പോള്‍ എന്ത് കൊണ്ടെന്ന് അറിയില്ല പലര്‍ക്കും ബുദ്ധിമുട്ടായിരുന്നു. എന്റെ കാല് കാണുന്നു കൈ കാണുന്നു എന്നൊക്കെയാണ് ബുദ്ധിമുട്ടുകള്‍. പല മോശമായ മെസേജുകള്‍ വരാറുണ്ട്.
ഇതില്‍ നിന്നെല്ലാം എനിക്ക് മനസ്സിലായത് ഇവയൊന്നും ഒരിക്കലും മാറാന്‍ പോകുന്നില്ല എന്നതാണ്. സപ്പോര്‍ട്ട് ചെയ്യുന്നവരോട് നന്ദി പറയുന്നു. ഞാനൊരിക്കലും മാറാന്‍ പോകുന്നില്ല’, എന്നാണ് സാനിയ ഇയ്യപ്പന്‍ പറഞ്ഞത്. എഫ്ഡബ്യൂഡി മാഗസിന് കവര്‍ ലോഞ്ച് വേളയിലായിരുന്നു സാനിയയുടെ പ്രതികരണം.
ക്വീന്‍ എന്ന ചിത്രമാണ് സാനിയയുടെ സിനിമാ കരിയറില്‍ വഴിത്തിരിവായത്. ചിത്രത്തിലെ ചിന്നു എന്ന കഥാപാത്രം സിനിമാസ്വാദകര്‍ ഏറ്റെടുത്തിരുന്നു. ഡിജോ ജോസ് ആന്റണിയുടെ സംവിധാനത്തില്‍ 2018 ല്‍ റിലീസ് ചെയ്ത് സൂപ്പര്‍ ഹിറ്റായ ചിത്രം കൂടിയാണിത്.
