Connect with us

നിങ്ങൾക്ക് കൂടുതൽ ഉയരങ്ങൾ താണ്ടാൻ സാധിക്കട്ടെ, നിങ്ങൾക്കും നാച്ചുവിനും കൂടുതൽ യാത്രകളും സ്വപ്നങ്ങളും നിറവേറ്റാൻ സാധിക്കട്ടെ; ഫഹദ് ഫാസിലിന് ജന്മദിനാശംസകളുമായി ദുൽഖർ സൽമാൻ!

Actor

മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം ഏറെ ഇഷ്ടപ്പെടുന്ന യുവനടന്‍മാരില്‍ ഒരാളാണ് ഫഹദ് ഫാസില്‍. ഫഹദിന്റെതായി പുറത്തിറങ്ങാറുളള മിക്ക ചിത്രങ്ങള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യത ലഭിക്കാറുണ്ട്. വ്യത്യസ്ത തരം സിനിമകളും കഥാപാത്രങ്ങളും ചെയ്തുകൊണ്ടാണ് നടന്‍ മുന്നേറികൊണ്ടിരിക്കുന്നത്. സിനിമാത്തിരക്കുകള്‍ക്കിടെ ഫഹദിന്റെ മറ്റൊരു പിറന്നാള്‍ ദിനം കൂടി വന്നെത്തിയിരിക്കുകയാണ്.

ഫഹദ് ഫാസിലിന് ജന്മദിനാശംസകളുമായി ദുൽഖർ സൽമാൻ. ഫേസ്ബുക് പോസ്റ്റിലൂടെയാണ് താരം പിറന്നാൾ ആശമാസകളുമായി എത്തിയത്. മലയാള ചലച്ചിത്ര മേഖലയിൽ തന്നെ ഏവരുടെയും ശ്രദ്ധ നേടിയ കൂട്ടുകെട്ടാണ് ഫഹദ്- നസ്രിയയും ദുൽഖർ- അമാനും. ഇവരുടെ ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരുന്നു. ഫഹദിനും നസ്രിയക്കും കൂടുതൽ യാത്രകളും സ്വപ്നങ്ങളും ആഗ്രഹിക്കുന്നത് പോലെ സംഭവിക്കട്ടെ എന്നാണ് ദുൽഖറിന്റെ പിറന്നാൾ കുറിപ്പ്.

‘ഷാനുവിന് ജന്മദിനാശംസകൾ, നിങ്ങൾക്ക് കൂടുതൽ ഉയരങ്ങൾ താണ്ടാൻ സാധിക്കട്ടെ, നിങ്ങൾക്കും നാച്ചുവിനും കൂടുതൽ യാത്രകളും സ്വപ്നങ്ങളും നിറവേറ്റാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു’ ദുൽഖർ കുറിച്ചു. ദുൽഖറിന്റെ പോസ്റ്റിനു പിന്നാലെ ഫഹദിന് ആശംസകളുമായി നിരവധി പ്രതികരണങ്ങളും എത്തുന്നുണ്ട്. ഇരുവരും തമ്മിലുള്ള ചിത്രത്തിനെ കുറിച്ചാണ് പ്രതികരണം.

More in Actor

Trending

Recent

To Top