Connect with us

സെലിബ്രിറ്റി സ്റ്റാറ്റസ് എപ്പോഴെങ്കിലും ബുദ്ധിമുട്ടായി തോന്നിയിട്ടുണ്ടോ ? ചോദ്യത്തിന് ടൊവിനോയുടെ മറുപടി ഇങ്ങനെ !

Actor

സെലിബ്രിറ്റി സ്റ്റാറ്റസ് എപ്പോഴെങ്കിലും ബുദ്ധിമുട്ടായി തോന്നിയിട്ടുണ്ടോ ? ചോദ്യത്തിന് ടൊവിനോയുടെ മറുപടി ഇങ്ങനെ !

സെലിബ്രിറ്റി സ്റ്റാറ്റസ് എപ്പോഴെങ്കിലും ബുദ്ധിമുട്ടായി തോന്നിയിട്ടുണ്ടോ ? ചോദ്യത്തിന് ടൊവിനോയുടെ മറുപടി ഇങ്ങനെ !

“മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ടൊവിനോ തോമസ്. 2012ൽ പുറത്തിറങ്ങിയ പ്രഭുവിന്റെ മക്കൾ എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ അരങ്ങേറ്റം. 2013ൽ ഇറങ്ങിയ ദുൽഖർ സൽമാൻ ചിത്രം എബിസിഡിയിലെ അഖിലേഷ് വർമ്മ എന്ന കഥാപാത്രത്തിലൂടെയാണ് നടൻ മലയാളികൾക്ക് പരിചിതനാകുന്നത്. എന്നു നിന്റെ മൊയ്തീൻ, ഗപ്പി തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടതോടെ ടൊവിനോ മലയാളത്തിലെ തിരക്കുള്ള നടനായി മാറി. ഇപ്പോൾ, മലയാളിയുടെ അയൽപക്കത്തെ സൂപ്പർ ഹീറോ ആണ് ടൊവിനോ.
. ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിലെത്തുന്ന തല്ലുമാലയാണ് ടൊവിനോയുടെ റിലീസിനൊരുങ്ങുന്ന ചിത്രം . ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനാണ് നായിക. വന്‍ ഹൈപ്പിലാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.

ഇപ്പോഴിതാ സെലിബ്രിറ്റി സ്റ്റാറ്റസും പണവും സെക്കന്‍ഡറിയാണെന്ന് പറഞ്ഞിരിക്കുകയാണ് ടൊവിനോ തോമസ്. സിനിമയോടുള്ള പാഷനാണ് അഭിനയിക്കാന്‍ കാരണമെന്നും വ്യക്തമാക്കിയിരിക്കുകയാണ് ടൊവിനോ .തല്ലുമാല സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ടൊവിനോയുടെ പ്രതികരണം.

സെലിബ്രിറ്റി സ്റ്റാറ്റസ് എപ്പോഴെങ്കിലും ബുദ്ധിമുട്ടായി തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിനുള്ള മറുപടിയായാണ് ടൊവിനോ ഇക്കാര്യം പറഞ്ഞത്.

ഞാന്‍ ഇപ്പോള്‍ നല്ലരീതിയില്‍ ജീവിക്കുന്നതുകൊണ്ട് നിങ്ങള്‍ക്കെന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ, എന്നും എല്ലാത്തിനും ഒരു ബാലന്‍സ് ഉണ്ടെന്നും ഒന്ന് കിട്ടുമ്പോള്‍ ഒന്ന് പോകുന്നത് സ്വാഭാവികാമാണെന്നുമാണ് ടൊവിനോ ചോദ്യത്തിന് ഉത്തരമായി പറഞ്ഞത്.അത്യാവശ്യം വരുമാനവും സിനിമകളുമൊക്ക ഉള്ളതുകൊണ്ട് തനിക്ക് ഫാന്‍സും സ്റ്റെബിലിറ്റിയുമൊക്കെ ഉണ്ടെന്നും അത് കാരണം പ്രൈവസി പോകുകയാണെങ്കില്‍ പോട്ടെ എന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു.

തല്ലുമാല ഓഗസ്റ്റ് 12ന് ആണ് തിയറ്ററുകളില്‍ എത്തുക. ഇതിനോടകം തന്നെ സെന്‍സറിങ് നടപടികള്‍ പൂര്‍ത്തിയാക്കിയ ചിത്രത്തിന് ക്ലീന്‍ യു/എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്.അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട, ലവ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഖാലിദ് റഹ്‌മാന്റെ സംവിധാനത്തില്‍ എത്തുന്ന ചിത്രമാണ് തല്ലുമാല. മുഹ്സിന്‍ പരാരിയും അഷ്റഫ് ഹംസയും ചേര്‍ന്നാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍ ആണ് നിര്‍മാണം.ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ഇരുപതുവയസുകാരനായ മണവാളന്‍ വസീമായാണ് ടൊവിനോ എത്തുന്നത്. ദുബൈയിലും തലശ്ശേരിയിലും കണ്ണൂരിലെ പരിസരങ്ങളിലുമായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്.

Continue Reading
You may also like...

More in Actor

Trending

Recent

To Top