ഉയരമുള്ള മരത്തിന്റെ മുകളിലാണ് ഉച്ചഭാഷിണി വച്ചു കെട്ടുന്നത്… അതിലൂടെ അസഭ്യം പറഞ്ഞാല്‍ നാട് മുഴുവന്‍ കേള്‍ക്കും.. അമ്മയെ ഇല്ലാതാക്കാനുള്ള എല്ലാ ശ്രമങ്ങളെയും എതിര്‍ക്കണം

താരസംഘടന അമ്മയ്ക്കെതിരെ ചില പരാമര്‍ശങ്ങള്‍ നടത്തിയ അഭിനേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെബി ഗണേഷ് കുമാറും എം മുകേഷും. അമ്മയുടെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനത്തിനിടെയാണ് പരാമര്‍ശങ്ങള്‍.
‘കുറച്ചുപേര്‍ ഒരു കാര്യവുമില്ലാതെ, അമ്മ പിരിച്ചുവിടാന്‍ പോവുകയല്ലേ, അമ്മ എന്ന് പിരിച്ചുവിടും എന്ന് ചോദിച്ചിട്ടുണ്ട്. അസൂയവഹമായ പ്രവര്‍ത്തനങ്ങളും രീതികളുമാണ് അവരെ കൊണ്ട് ഇങ്ങനെ പറയിപ്പിക്കുന്നതെന്നായിരുന്നു മുകേഷ് പറഞ്ഞത്
ഗണേഷ് കുമാര്‍ പറഞ്ഞത് ഇങ്ങനെ:
ചില ആളുകള്‍ക്കൊരു സ്വഭാവമുണ്ട്. ഉയരമുള്ള മരത്തിന്റെ മുകളിലാണ് ഉച്ചഭാഷിണി വച്ചു കെട്ടുന്നത്. അതിലൂടെ അസഭ്യം പറഞ്ഞാല്‍ നാട് മുഴുവന്‍ കേള്‍ക്കും. അമ്മ ഒരു ഉയരമുള്ള വൃക്ഷമാണ്. ആ വൃക്ഷത്തിന്റെ മുകളില്‍ നിന്ന് ചിലര്‍ അമ്മയെ അധിക്ഷേപിക്കാറുണ്ട്. മുകേഷ് പറഞ്ഞത് പോലെ എല്ലാകാലത്തും ചിലര്‍ക്ക് ശത്രുതയാണ്. അത് കുശുമ്പ് മാത്രാണ്. പലരുടെയും പ്രശ്നം അവകാശം എഴുതി വച്ചില്ലെന്ന എന്നതായിരുന്നു. എന്തൊക്കെ സംഭവിച്ചാലും നമ്മളെല്ലാം ഒന്നിച്ചുനില്‍ക്കും. അത് മതി. അമ്മയെ ഇല്ലാതാക്കാനുള്ള എല്ലാ ശ്രമങ്ങളെയും എതിര്‍ക്കണം. .