നിമിഷയും ജാസ്മിനും പിരിഞ്ഞോ?മറുപടി നൽകി നിമിഷ ; കൈയടിച്ച് ആരാധകർ !
സൂപ്പര്‍സ്റ്റാർ മോഹൻലാൽ അവതാരകനായി എത്തുന്ന റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളത്തിന്റെ നാലാമത് സീസൺ അവസാനിച്ചിരിക്കുകയാണ് . ബിഗ് ബോസ് മലയാളത്തിൽ ആദ്യമായിട്ടാണ് ഒരു വനിതാ വിന്നർ ആകുന്നത് ഈ സീസണിൽ ആയിരുന്നു
നല്ല ഒരുപാട് നിമിഷങ്ങളും ബിഗ് ബോസ് മലയാളം സീസണ് 4 സമ്മാനിച്ചിട്ടുണ്ട്. അതില്‍ ഒന്നായിരുന്നു സൗഹൃദങ്ങള്‍. താരങ്ങള്‍ക്കിടയിലെ ശക്തമായ സൗഹൃദങ്ങള്‍ക്ക് ഈ സീസണ് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഫൈനലിലെത്താന്‍ സാധിച്ചില്ലെങ്കിലും ബിഗ് ബോസ് മലയാളം സീസണ് 4 നെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ആദ്യം മനസിലേക്ക് വരുന്ന പേരുകളില്‍ രണ്ടെണ്ണമാണ് നിമിഷയും ജാസ്മിനും.
ബിഗ് ബോസ് വീട്ടിലെ ഏറ്റവും അടുത്ത സുഹൃത്തുക്കളായിരുന്നു ജാസ്മിനും നിമിഷയും. ശക്തരായ മത്സരാര്‍ത്ഥികളായ ഇരുവരുടേയും സൗഹൃദം ഷോയുടെ മുഖ്യാകര്‍ഷണങ്ങളിലൊന്നായിരുന്നു. നിമിഷ ഷോയുടെ പകുതിയ്ക്ക് വച്ച് പുറത്താക്കപ്പെട്ടപ്പോള്‍ ജാസ്മിന് ഷോയില്‍ നിന്നും സ്വയം ഇറങ്ങിപ്പോയ താരമായിരുന്നു. പുറത്ത് വന്ന ശേഷവും ഇരുവരുടേയും സൗഹൃദം അതേപോലെ തുടരുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഇരുവരും ഒരുമിച്ച് രസകരമായ വീഡിയോകളും ചിത്രങ്ങളുമെല്ലാം പങ്കുവെക്കുന്നുണ്ടായിരുന്നു.
എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചില വാര്‍ത്തകള്‍ പറയുന്നത് നിമിഷയും ജാസ്മിനും പിരിഞ്ഞുവെന്നാണ്. നിമിഷയും ജാസ്മിനും ഒരുമിച്ച് ആരംഭിച്ച എന്‍ജെ ട്രാന്‍സ്ഫര്‍മേഷനില്‍ നിന്നും ജാസ്മിന് പിന്മാറിയിരുന്നു. ഇതോടെയാണ് ഇരുവരും പിരിഞ്ഞുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നത്. വാര്‍ത്തകളോട് നിമിഷയും ജാസ്മിനും ഇതുവരേയും പ്രതികരിച്ചിട്ടില്ല.
ഇതിനിടെ ഇപ്പോഴിതാ നിമിഷ ഒരു കമന്റിന് നല്കിയ മറുപടി ശ്രദ്ധ നേടുകയാണ്. കഴിഞ്ഞ ദിവസം ബിഗ് ബോസില്‍ നിന്നും പുറത്ത് വന്ന ശേഷം താരങ്ങളെല്ലാം ഒത്തു ചേര്‍ന്നിരുന്നു. ഇതിന്റെ വീഡിയോ നിമിഷ ഒരിക്കല്‍ കൂടി പങ്കുവച്ചിരിക്കുകയാണ്. ഇതിന് ലഭിച്ചൊരു കമന്റും അതിന് നിമിഷ നല്കിയ മറുപടിയുമാണ് ശ്രദ്ധ നേടുന്നത്.നിങ്ങള്‍ അടിച്ചു പിരിഞ്ഞു എന്ന് ഓണ്‍ ന്യൂസ് കണ്ടിരുന്നുവെന്നായിരുന്നു കമന്റ്.
ഞങ്ങള്‍ കല്യാണം കഴിച്ചു എന്നും ഇതേ ഓണ്‍ ലൈന്‍ ന്യൂസ് പറഞ്ഞിരുന്നു. പക്ഷെ നിങ്ങള്‍ക്കവരെ അന്ധമായി വിശ്വസിക്കാനാകുമോ? പറ്റുമോ? എന്നായിരുന്നു ഇതിന് നിമിഷ നല്കിയ മറുപടി. നിങ്ങള്‍ കല്യാണം കഴിച്ചോ കുഴപ്പമില്ല. പക്ഷെ അടിച്ചു പിരിയരുത് ഗായ്സ് എന്ന് കമന്റിട്ടയാള്‍ മറുപടി നല്കി. കല്യാണം കഴിക്കണം എന്നു നീ തീരുമാനിച്ചാല്‍ മതിയോ? എന്നായിരുന്നു ഇതിനോടുള്ള നിമിഷയുടെ പ്രതികരണം.
എന്തായാലും നിമിഷയും ജാസ്മിനും തമ്മിലുള്ള സൗഹൃദത്തില്‍ വിള്ളലുകള്‍ വീണോ എന്ന ചോദ്യം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിട്ടുണ്ട്. ഉടനെ തന്നെ അഭ്യൂഹങ്ങള്‍ അവസാനിപ്പിച്ചു കൊണ്ട് ഇരുവരും പ്രതികരിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
