Connect with us

നിന്നെപ്പോലെ ക്യൂട്ട് ആയി ഞാൻ മറ്റാരെയും കണ്ടിട്ടില്ലെന്ന് റോബിൻ… ഡോക്ടറും ആരതിയും പ്രണയത്തിലോ? സൂചന പുറത്ത്; ഡോക്ടറുടെയും ആ കുട്ടിയുടെയും ഭാവി ജീവിതത്തെ ബാധിക്കുന്ന തീരുമാനം അവരായി തന്നെ എല്ലാവരെയും അറിയിക്കട്ടെയെന്ന് വിശദീകരണവുമായി റോബിന്‍ ഫാന്‍സ്

TV Shows

നിന്നെപ്പോലെ ക്യൂട്ട് ആയി ഞാൻ മറ്റാരെയും കണ്ടിട്ടില്ലെന്ന് റോബിൻ… ഡോക്ടറും ആരതിയും പ്രണയത്തിലോ? സൂചന പുറത്ത്; ഡോക്ടറുടെയും ആ കുട്ടിയുടെയും ഭാവി ജീവിതത്തെ ബാധിക്കുന്ന തീരുമാനം അവരായി തന്നെ എല്ലാവരെയും അറിയിക്കട്ടെയെന്ന് വിശദീകരണവുമായി റോബിന്‍ ഫാന്‍സ്

നിന്നെപ്പോലെ ക്യൂട്ട് ആയി ഞാൻ മറ്റാരെയും കണ്ടിട്ടില്ലെന്ന് റോബിൻ… ഡോക്ടറും ആരതിയും പ്രണയത്തിലോ? സൂചന പുറത്ത്; ഡോക്ടറുടെയും ആ കുട്ടിയുടെയും ഭാവി ജീവിതത്തെ ബാധിക്കുന്ന തീരുമാനം അവരായി തന്നെ എല്ലാവരെയും അറിയിക്കട്ടെയെന്ന് വിശദീകരണവുമായി റോബിന്‍ ഫാന്‍സ്

ബിഗ് ബോസ്സ് മത്സരാർത്ഥിയായിരുന്ന റോബിൻ രാധാകൃഷ്ണനും ആരതി പൊടിയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുന്നത്. അഭിമുഖങ്ങളും റീൽസുമായി ഇപ്പോൾ താരങ്ങൾ തിരക്കിലാണ്

കഴിഞ്ഞദിവസം ആരതിക്കൊപ്പെമുള്ള പുത്തൻ വീഡിയോ റോബിൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. വീഡിയോയ്ക്ക് റോബിൻ നൽകിയ അടിക്കുറിപ്പാകട്ടെ — ‘ഏറ്റവും മനോഹരമായ ചെറിയ കാര്യം, നിന്നെപ്പോലെ ക്യൂട്ട് ആയി ഞാൻ മറ്റാരെയും കണ്ടിട്ടില്ല’ എന്നും. ഇവർ പ്രണയത്തിലാണെന്ന് സൂചന നൽകുന്ന രീതിയിലുള്ള പോസ്റ്റുകളും ഇവരുമായി അടുത്ത് ബന്ധമുള്ളവർ സോഷ്യൽ മീഡിയയിൽ തുടരെ പങ്കുവെയ്ക്കുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ റോബിനോ ആരതിയോ സ്ഥിരീകരണം നൽകിയിട്ടില്ല.

ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് റോബിന്‍ ആരാധകര്‍. റോബിന്റെ ഫാന്‍സ് പേജിലൂടെ വൈറലാവുന്ന കുറിപ്പില്‍ പറയുന്നതിങ്ങനെയാണ്

‘എന്നോട് കുറച്ചു പേര് കമന്റ് ഇട്ടും ഇന്‍ബോക്‌സില്‍ മെസേജ് ഇട്ടും ചോദിക്കുന്ന ചോദ്യമാണ് ഡോക്ടറും ആരതിയും തമ്മില്‍ പ്രണയം ആണോ? അവര്‍ തമ്മില്‍ വിവാഹിതരാകുന്നുവെന്ന് കേള്‍ക്കുന്നത് സത്യമാണോ? ഇതിനെപ്പറ്റി ഗ്രൂപ്പില്‍ അഡ്മിന്‍ എന്ന നിലയില്‍ പോസ്റ്റ് ഇടാമോ എന്നൊക്കെ. ആദ്യമേ പറയട്ടെ. ഗ്രൂപ്പ് അഡ്മിന്‍ എന്ന നിലയില്‍ ഞാന്‍ ഇക്കാര്യത്തില്‍ 100 ശതമാനം ഉറപ്പ് കിട്ടാതെ ഒന്നും പറയാന്‍ ആഗ്രഹക്കുന്നില്ല. ഡോക്ടറുടെയും ആ കുട്ടിയുടെയും ഭാവി ജീവിതത്തെ ബാധിക്കുന്ന തീരുമാനം അവരായി തന്നെ എല്ലാവരെയും അറിയിക്കട്ടെ. അതുവരെ ‘നോ കോംബോ പ്രൊമോഷന്‍’.

ഒരിക്കല്‍ ഫേക്ക് ആയ ഒരു കോംബോയെ പ്രൊമോട്ട് ചെയ്ത് അര്‍ഹത ഇല്ലാത്ത ഒരാള്‍ക്ക് ട്രോഫിയും ക്യാഷ് അവാര്‍ഡും നേടി കൊടുത്തതും അയാള്‍ കാര്യം നേടി കഴിഞ്ഞപ്പോ തള്ളി പറഞ്ഞതും അതിന് പുറകെ ഡോക്ടറെയും അദ്ദേഹത്തിന്റെ ഇത്രയും വരുന്ന ഫാമിലിയെയും ഹേറ്റേഴ്‌സ് പരിഹസിച്ചതും ഒന്നും മറന്നിട്ടില്ല. ഇനിയും ഒരുപാട് നാണം കെടാന്‍ വയ്യ’. എന്നുമാണ് റോബിന്‍ ആരാധകരുടെ ഗ്രൂപ്പിന്റെ അഡ്മിന്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

അവരുടെ മനസ്സില്‍ എന്താണെന്ന് നമുക്കറിയാത്ത കാലത്തോളം പ്രണയകഥകള്‍ ഉണ്ടാക്കരുതെന്ന് ആരാധകരും പറയുന്നു. മാത്രമല്ല ഇനി ദില്‍റോബ് മഹാബോറായിരിക്കും. ഇനി ദില്‍ഷയുടെ മനസ്സില്‍ ഡോക്ടറോട് പ്രണയമുണ്ടോയെന്ന് നാം ചികഞ്ഞ് നോക്കേണ്ടതില്ല. പക്ഷേ ഒരു കാര്യം. റോബിനും ആരതിയും ഇപ്പോള്‍ പ്രണയത്തില്‍ അല്ലെങ്കിലും ഇങ്ങനെ പോയാല്‍ മിക്കവാറും അത് ഉണ്ടാകും. അത്രയും അടുത്ത് അവര്‍ ഇടപഴകുന്നുണ്ടെന്ന് ഒരു ആരാധകന്‍ ചൂണ്ടി കാണിക്കുന്നു.

‘ആരതിയും റോബിനും പരസ്പരം നന്നായി മനസ്സിലാക്കിയ ശേഷമേ പ്രണയമോ എന്‍ഗേജ്‌മെന്റോ പുറത്ത് വിടുകയുള്ളൂ. കാരണം റോബിന് ഒരു പ്രണയഭംഗത്തിന്റെ ക്ഷീണം ഇപ്പോഴും തീര്‍ന്നിട്ടില്ല. അത് കൊണ്ട് അവരുടെ ഇഷ്ടവും ഇഷ്ടക്കേടുമെല്ലാം പൂര്‍ണമായും സംസാരിച്ച് തീരുമാനത്തില്‍ എത്തിയ ശേഷമേ പബ്ലിക്കിന് മുമ്പില്‍ എത്തിക്കൂ. ഇനി പ്രണയമില്ലെങ്കിലും അവര്‍ നല്ല സ്‌നേഹിതരായി തുടരും’ എന്നൊക്കെയാണ് ആരാധകര്‍ പറയുന്നത്.

റോബിൻ്റെ പുതിയ സിനിമയിൽ ആരതി നായികയായി എത്തുന്നുണ്ടെന്നും അതിൻ്റെ പ്രൊമോഷൻ്റെ ഭാഗമായാണ് ഇതൊന്നും ചില ആരാധകർ വാദിക്കുന്നുണ്ട്. എന്നാൽ പുതിയ സിനിമയെക്കുറിച്ചും കൂടുതൽ വിവരങ്ങൾ പുറത്തുവരാനിരിക്കുന്നതേയുള്ളൂ. സിനിമയുടെ പ്രീ-പ്രൊഡക്ഷൻ വർക്ക് നടക്കുകയാണ്. ഇവർ തമ്മിൽ പ്രണയത്തിലാണെന്ന് ആരാധകർ ആഘോഷിക്കുന്നുണ്ടെങ്കിലും ഇവരുടെ ബന്ധത്തെ സൗഹൃദമായി കാണുന്ന ആരാധകരും ഏറെയാണ്.

Continue Reading
You may also like...

More in TV Shows

Trending

Recent

To Top