News
സിനിമയുടെ പ്രമോഷനായി ഒപ്പിട്ട കരാര്‍ മാനിച്ചല്ല; മിസ് യൂണിവേഴ്സ് ഹര്‍നാസ് സന്ധുവിനെതിരെ പരാതി നല്കി നടി ഉപാസന സിംഗ്
സിനിമയുടെ പ്രമോഷനായി ഒപ്പിട്ട കരാര്‍ മാനിച്ചല്ല; മിസ് യൂണിവേഴ്സ് ഹര്‍നാസ് സന്ധുവിനെതിരെ പരാതി നല്കി നടി ഉപാസന സിംഗ്
പഞ്ചാബി സിനിമയുടെ പ്രമോഷനായി ഒപ്പിട്ട കരാര്‍ മാനിച്ചില്ലെന്ന് ആരോപിച്ച് മിസ് യൂണിവേഴ്സ് ഹര്‍നാസ് സന്ധുവിനെതിരെ കപില്‍ ശര്‍മ്മ ഷോ താരം നടി ഉപാസന സിംഗ് കോടതിയെ സമീപിച്ചു. തന്റെ ബായ് ജി കുട്ടങ്കേയില് നായികയായി അഭിനയിച്ച സന്ധുവിന്റെ കരാര്‍ ലംഘനത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ചലച്ചിത്ര നിര്‍മ്മാതാവ് കൂടിയായ ഉപാസന ചണ്ഡീഗഡ് ജില്ലാ കോടതിയില്‍ സിവില്‍ കേസ് ഫയല്‍ ചെയ്തത്.
ബായ് ജി കുട്ടങ്കെ എന്ന സിനിമയില്‍ താന്‍ ഹര്‍നാസ് സന്ധുവിന് അവസരം നല്കിയെന്നു മാത്രമല്ല, യാര ദിയാന് പൂ ബാരന് എന്ന സിനിമയിലും ഹര്‍നാസ് നായികയാണെന്ന് ഉപാസന പറഞ്ഞു. 2021ലെ മിസ് യൂണിവേഴ്സ് കിരീടം ചൂടിയ സന്ധു തന്റെ സന്തോഷ് എന്റര്ടെയ്ന്മെന്റ് സ്റ്റുഡിയോ എല്‍എല്‍പിയുമായുള്ള കരാര്‍ പ്രകാരം സിനിമയുടെ പ്രമോഷനു വേണ്ടി നേരിട്ടും അല്ലാതെയും ലഭ്യമാകേണ്ടതുണ്ടെന്ന് നിര്‍മ്മാതാവ് അവകാശപ്പെട്ടു.
എന്നാല്‍ സിനിമയുടെ പ്രമോഷന് തിയതി നല്കാന് അവര്‍ വിസമ്മതിച്ചുവെന്നും ഉപാസന പറയുന്നു. മിസ് യൂണിവേഴ്സ് അല്ലാത്ത സമയത്താണ് അവസരം നല്‍കിയത്. സിനിമയ്ക്കായി വലിയ ഒരു തുക ചെലവഴിച്ചു. മെയ് 27 മുതല്‍ ഓഗസ്റ്റ 19 വരെ സിനിമയുടെ റിലീസ് മാറ്റിവെക്കേണ്ടി വന്നതായും അവര്‍ അവകാശപ്പെട്ടു.
കഴിഞ്ഞ ഡിസംബറിലാണ് ഹര്‍നാസ് സന്ധുവിനെ മിസ് യൂണിവേഴ്സായി തിരഞ്ഞെടുത്തത്. 1994ല്‍ സുസ്മിത സെന്‍, 2000ല്‍ ലാറ ദത്ത് എന്നീ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ മാത്രമാണ് ഇതുവരെ വിശ്വസുന്ദരി പട്ടം ചൂടിയിട്ടുള്ളൂ.
