‘ഞാന്‍ ഫുക്രുവിനെ ഉമ്മ വെക്കുന്നത് കണ്ടെന്ന് പറയുന്നു. അതൊക്കെ ഇത്ര കൊട്ടിഘോഷിക്കാന്‍ എന്താണുള്ളത്. എനിക്ക് ഉമ്മ വെക്കാന്‍ തോന്നിയാല്‍ ഞാന്‍ വെക്കും. അതെന്റെ സ്നേഹമാണ്; എനിക്കെന്റെ മകനെ പോലെയോ ആങ്ങളയെ പോലെയോ ഒക്കെയാണ് ഫുക്രുവിനെ തോന്നിയത്. ആ സൗഹൃദം ഇപ്പോഴും ഉണ്ടെന്ന് മഞ്ജു പത്രോസ്

റിയാലിറ്റി ഷോയിലൂടെയെത്തി മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് മഞ്ജു പത്രോസ്. വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയായിരുന്നു സ്ക്രീനിലേയ്ക്ക് കടന്നെത്തുന്നത്. ബിഗ് ബോസ് സീസണ് രണ്ടിലും താരം എത്തിയിരുന്നു. ഇതിത് പിന്നാലെ കടുത്ത സൈബര്‍ ആക്രമണവും താരത്തിനെതിരെ നടന്നു.
ഇപ്പോഴിതാ വീണ്ടും ബിഗ് ബോസിനെക്കുറിച്ച് സംസാരിക്കുകയാണ് മഞ്ജു. ബിഗ് ബോസ് കഴിഞ്ഞ് വന്നപ്പോള്‍ ഒരു പ്രളയം പോലെയാണ് തോന്നിയത്. എന്നെ അതില്‍ മുക്കാന്‍ വേണ്ടി കുറേ ആളുകള്‍ കാത്ത് നില്‍ക്കുകയായിരുന്നു. ട്രോളുകള്‍ പിന്നെയും പോട്ടേ, എന്നെ നേരിട്ട് വിളിച്ച് ചീത്ത പറഞ്ഞവരുണ്ട്. എന്റെയൊരു പ്രോഗ്രാമിന്റെ വീഡിയോയുടെ താഴെ വളരെ മോശമായിട്ട് ചീത്ത വിളിച്ച സ്ത്രീകള്‍ വരെയുണ്ട്. പുരുഷന്മാര് വിളിക്കുന്നത് പോട്ടെ, സ്ത്രീകള്‍ പോലും വളരെ മോശമായി തെറി വിളിച്ചു.
ആര്യ, വീണ, ഫുക്രു തുടങ്ങിയ എല്ലാവരുമായി ഇപ്പോഴും സൗഹൃദമുണ്ട്. ഏറ്റവും കൂടുതല്‍ പേരും ഫുക്രുവിന്റെ പേര് പറഞ്ഞാണ് വിവാദമുണ്ടാക്കിയത്. എനിക്കൊരു അനിയനാണുള്ളത്. ചെറുപ്പം മുതല്‍ അവനെ സ്നേഹിച്ചത് കൊണ്ട് ആണ്‍കുട്ടികളോട് പ്രത്യേകമായൊരു വാത്സല്യമുണ്ട്. ഇപ്പോള്‍ മകനോടും അങ്ങനെ തന്നെ.
‘ഫുക്രു ആ വീട്ടിലെ ഏറ്റവും ചെറിയ കുട്ടിയായിരുന്നു. തുള്ളിക്കളിച്ച് നടക്കുന്ന ഒരു കുട്ടി. അവന് നല്ലൊരു കൊച്ചാണ്. ബിഗ് ബോസിനുള്ളില്‍ വിഷമിച്ചിരിക്കുകയാണെങ്കില്‍ ആശ്വസിപ്പിക്കും. നല്ല കെയറിങ് ഉള്ള ആളാണ്. എനിക്കെന്റെ മകനെ പോലെയോ ആങ്ങളയെ പോലെയോ ഒക്കെയാണ് ഫുക്രുവിനെ തോന്നിയത്. ആ സൗഹൃദം ഇപ്പോഴും ഉണ്ട്. ഡെയിലി വിളിക്കാറൊന്നുമില്ല. എങ്കിലും ഇടയ്ക്ക് വിളിച്ച് സംസാരിക്കും.’
‘ഞാന്‍ ഫുക്രുവിനെ ഉമ്മ വെക്കുന്നത് കണ്ടെന്ന് പറയുന്നു. അതൊക്കെ ഇത്ര കൊട്ടിഘോഷിക്കാന്‍ എന്താണുള്ളത്. എനിക്ക് ഉമ്മ വെക്കാന്‍ തോന്നിയാല്‍ ഞാന്‍ വെക്കും. അതെന്റെ സ്നേഹമാണ്. പക്ഷേ എന്റെ ചുണ്ടിനെ അവന്റെ ചുണ്ടിലേക്ക് ചേര്‍ത്ത് വെക്കാന്‍ ശ്രമിച്ച എഡിറ്റര്‍മാരെ ഒക്കെ സമ്മതിക്കണം. അവര്‍ ഒത്തിരി കഷ്ടപ്പെട്ടിട്ടുണ്ടാവും എന്നും മഞ്ജു പറയുന്നു.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...