ഹൃദയത്തിലാണ് അവളെങ്കിൽ മറക്കാം, പക്ഷേ ഹൃദയം അവളാണെങ്കിൽ എങ്ങനെ മറക്കും ; ഇന്ദ്രജിത്തിന്റെ ആ കുറിപ്പ് കുത്തിപ്പൊക്കി സോഷ്യൽ മീഡിയ
1986 ൽ പുറത്തിറങ്ങിയ പടയണി എന്ന സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച രമേഷ് എന്ന കഥാപാത്രത്തിന്റെ കുട്ടിക്കാലം അവതരിപ്പിച്ചുകൊണ്ട് സിനിമയിൽ കടന്നു വന്ന നടനാണ് ഇന്ദ്രജിത്ത് .എങ്കിലും വളരെ നാളുകൾക്കു ശേഷം 2002ൽ ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ എന്ന സിനിമയിലൂടെ ആണ് ചലച്ചിത്ര രംഗത്ത് സജീവമാകുന്നത്. അതേ വർഷം തന്നെ ലാല്‍ ജോസ് സംവിധാനം ചെയ്ത മീശമാധവന്‍ എന്ന ചിത്രത്തിൽ ഇന്ദ്രജിത് അവതരിപ്പിച്ച ഈപ്പന്‍ പാപ്പച്ചി എന്ന വില്ലന്‍ കഥാപാത്രം വലിയ പ്രേക്ഷക പ്രശംസ അദ്ദേഹത്തിന് നേടിക്കൊടുത്തു. വൈവിധ്യമാര്‍ന്ന വേഷങ്ങള്‍ അഭിനയിച്ചു ഫലിപ്പിക്കുന്നതിന് ഈ നടനുള്ള മികവ് പല ചിത്രങ്ങളിലും മലയാളികള്‍ കണ്ടറിഞ്ഞതാണ്.
ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് ഇന്ദ്രജിത്ത് വർഷങ്ങൾക്ക് മുൻപ് സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകളും പങ്കുവെച്ച ഒരു ചിത്രവും ആ ചിത്രത്തിലെ വാക്കുകളുമൊക്കെയാണ് വീണ്ടും വൈറലായി മാറിയിരിക്കുന്നത്.’
ഹൃദയത്തിലാണ് അവളെങ്കിൽ മറക്കാം, പക്ഷേ ഹൃദയം അവളാണെങ്കിൽ എങ്ങനെ മറക്കും’ എന്ന് കുറിച്ചിരിക്കുന്ന ഒരു കുറിപ്പ് ഇന്ദ്രജിത്ത് പങ്കുവെച്ച ഒരു കാർഡ് വീണ്ടും വൈറലായി മാറിയിരിക്കുകയാണ്. ഒരു വാലൻ്റൈൻസ് ഡേയിലാണ് ഇന്ദ്രജിത്ത് ഈ കുറിപ്പ് പങ്കുവെച്ചത്. 2012ൽ ഫെബ്രുവരി 14നായിരുന്നു നടൻ ഈ കുറിപ്പ് പങ്കിട്ടത്. ഇപ്പോൾ ആരാധകർ ഈ കുറിപ്പ് വീണ്ടും വൈറലാക്കിയിരിക്കുകയാണ്.
ആരാധകർ തന്നെയാണ് കുറിപ്പ് വീണ്ടും കുത്തിപ്പൊക്കിയത്. ചിത്രത്തിനു താഴെ കമൻ്റുകളുമായി നിരവധി ആരാധകരുമെത്തിയിട്ടുണ്ട്. നവാഗതയായ ഇന്ദു വി എസ് കഥയെഴുതി സംവിധാനം ചെയ്ത് ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിൽ പുറത്തിറങ്ങിയ ’19(1)എ’ എന്ന സിനിമയാണ് ഇന്ദ്രജിത്തിൻ്റേതായി ഒടുവിൽ റിലീസായ ചിത്രം.
ലൂസിഫർ എന്ന മോഹൻലാൽ ചിത്രമൊരുക്കി സംവിധായക കുപ്പായമണിഞ്ഞ നടൻ പൃഥ്വിരാജ് സുകുമാരന് പിന്നാലെ സഹോദരനും നടനുമായ ഇന്ദ്രജിത്ത് സുകുമാരനും സംവിധായകനാവുകയാണ് എന്ന് പ്രഖ്യാപിച്ചിരുന്നു. സിനിമയുടെ തിരക്കഥ പൂര്‍ത്തിയായിട്ടുണ്ടെങ്കിലും അടുത്ത വര്‍ഷത്തോടെ മാത്രമേ സിനിമ ചിത്രീകരണം ആരംഭിക്കുകയുള്ളൂവെന്നും ഇന്ദ്രജിത്ത് പറഞ്ഞിരുന്നു.
