കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ബോളിവുഡ് താരം രണ്‍വീര്‍ സിംഗിന്റെ ഫോട്ടോഷൂട്ട് സാമൂഹിക മാധ്യമങ്ങളിലും സിനിമാ ലോകത്തും വലിയ ചര്‍ച്ചകള്‍ക്ക് വഴി തെളിച്ചിരുന്നു. താരത്തെ പിന്തുണച്ചും വിമര്‍ശിച്ചും താരങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ രണ്‍വീര്‍ സിംഗിനെ പിന്തുണച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ആമിര്‍ ഖാന്.
രണ്‍വീറിന്റെ ശരീരഘടന വളരെ നല്ലതാണെന്നും അത്തരമൊരു ഫോട്ടോഷൂട്ട് നടത്താനുള്ള താരത്തിന്റെ ധൈര്യത്തെ സമ്മതിക്കണമെന്നും കോഫീ വിത് കരണ്‍ പരുപാടിയില്‍ പങ്കെടുക്കവേ ആമിര്‍ ഖാന് പറഞ്ഞു.
നടി വിദ്യ ബാലന്, രാം ഗോപാല്‍ വര്‍മ്മ തുടങ്ങിയ പ്രമുഖരും രണ്‍വീറിന് പിന്തുണയുമായി നേരത്തെ തന്നെ രംഗത്ത് വന്നിരുന്നു. ചിത്രങ്ങളില്‍ എന്താണ് പ്രശ്നം എന്നാണ് വിദ്യ ബാലന് ചോദിക്കുന്നത്. ഒരാള്‍ ആദ്യമായി ഒരു കാര്യം ചെയ്യുമ്പോള്‍ അത് ആസ്വദിക്കുകയല്ലേ നമ്മള് ചെയ്യേണ്ടതെന്നും കേസ് കൊടുത്ത ആളുകള്‍ക്ക് കാര്യമായ ജോലിയൊന്നുമുണ്ടാകില്ല്ലെന്നും അതുകൊണ്ടാണ് അവര്‍ ഈ കാര്യങ്ങളില്‍ സമയം കളയുന്നതെന്നും വിദ്യ ബാലന് പറഞ്ഞു.
പേപ്പര്‍ മാഗസിനുവേണ്ടിയായിരുന്നു രണ്‍വീര്‍ നഗ്ന ഫോട്ടോ ഷൂട്ട് നടത്തിയത്. സോഷ്യല്‍ മീഡിയയില്‍ നിമിഷ നേരം കൊണ്ട് വൈറല്‍ ആയ ചിത്രങ്ങള്‍ ഏറെ ചര്‍ച്ചയായി. അതിനിടെ മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എന്‍ജിഒയുടെ ഭാരവാഹി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ചെമ്പൂര് പോലീസ് താരത്തിനെതിരെ കേസും രജിസ്റ്റര്‍ ചെയ്തിരുന്നു.
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...