Connect with us

ജോക്കര്‍ രണ്ടാം ഭാഗം വരുന്നു..!; റിലീസ് തീയതി പ്രഖ്യാപിച്ച് സംവിധായകന്‍ ടോഡ് ഫിലിപ്‌സ്, ആകാംക്ഷയോടെ ആരാധകര്‍

News

ജോക്കര്‍ രണ്ടാം ഭാഗം വരുന്നു..!; റിലീസ് തീയതി പ്രഖ്യാപിച്ച് സംവിധായകന്‍ ടോഡ് ഫിലിപ്‌സ്, ആകാംക്ഷയോടെ ആരാധകര്‍

ജോക്കര്‍ രണ്ടാം ഭാഗം വരുന്നു..!; റിലീസ് തീയതി പ്രഖ്യാപിച്ച് സംവിധായകന്‍ ടോഡ് ഫിലിപ്‌സ്, ആകാംക്ഷയോടെ ആരാധകര്‍

ഏറെ ജനപ്രീതി നേടിയ ഹോളിവുഡ് ചിത്രമായിരുന്നു ജോക്കര്‍. ഇപ്പോഴിതാ ആരാധകരെ സന്തോഷത്തിലാഴ്ത്തിയുള്ള വാര്‍ത്തയാണ് പുറത്തെത്തുന്നത്. ജോക്വിന്‍ ഫീനിക്‌സ് നായകനാകുന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ സംവിധായകന്‍ ടോഡ് ഫിലിപ്‌സാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

‘ജോക്കര്‍: ഫോളി എ ഡ്യൂക്‌സ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം 2024 ഒക്ടോബര്‍ നാലാം തീയതിയാണ് റിലീസിനെത്തുന്നത്. ആദ്യ ഭാഗം റിലീസ് ചെയ്ത് അഞ്ച് വര്‍ഷത്തിന് ശേഷമാണ് രണ്ടാം ഭാഗം എത്തുന്നത്. ഡിസി കോമിക്ക്‌സിലെ ജോക്കറിനെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. സിനിമയിലേക്ക് ഹാര്‍ലി ക്വിന്‍ എന്ന കഥാപാത്രത്തിലേക്ക് ലേഡി ഗാഗയെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

കോമിക്ക്‌സ് പ്രകാരം ജോക്കറുമായി പ്രണയത്തിലാകുന്ന കഥാപാത്രമാണ് ഹാര്‍ലി ക്വിന്‍. അര്‍ഖാം അസൈലത്തിലെ ജോക്കറിന്റെ സൈക്കാര്‍ട്ടിസ്റ്റായ ക്വിന്‍ അയാളുമായി പ്രണയത്തിലാവുകയും കുറ്റകൃത്യങ്ങളില്‍ പങ്കാളിയാകുകയും ചെയ്യുന്നു. ടോഡ് ഫിലിപ്‌സ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

2019ല്‍ പുറത്തിറങ്ങിയ ‘ജോക്കര്‍’ ആദ്യ ഭാഗം മികച്ച വിജയം തന്നെ കൈവരിച്ചിരുന്നു. ഗോതം സിറ്റിയിലുള്ള ആര്‍തര്‍ ഫ്‌ലെക്ക് എന്ന സ്റ്റാന്‍ഡ് അപ്പ് ഹാസ്യനടന്‍ എങ്ങനെ ജോക്കര്‍ എന്ന സൂപ്പര്‍വില്ലനായി മാറുന്നു എന്നാണ് സിനിമ പറയുന്നത്.70 മില്യണ്‍ ഡോളര്‍ ബജറ്റില്‍ പുറത്തിറങ്ങിയ 1 ബില്യണ്‍ ഡോളറിന് മുകളിലാണ് ജോക്കര്‍ ആഗോള ബോക്‌സ് ഓഫീസില്‍ നേടിയത്.

ചിത്രത്തിലെ പ്രകടനത്തിന് ജോക്വിന്‍ ഫീനിക്‌സിന് മികച്ച നടനുള്ള ഓസ്‌കാര്‍ പുരസ്‌കാരവും ലഭിച്ചിരുന്നു. 2019ലെ ഏറ്റവും അധികം കളക്ഷന്‍ നേടിയ സിനിമകളില്‍ ആറാം സ്ഥാനവും സിനിമ സ്വന്തമാക്കിയിരുന്നു. ജാക്വിന്‍ ഫീനിക്‌സിന് പുറമെ റോബര്‍ട്ട് ഡിനീറോ, സാസി ബീറ്റ്‌സ്, ബില്‍ കാമ്പ്, ബ്രെറ്റ് കുല്ലെന്‍, ജോഷ് പൈസ് തുടങ്ങിയവരാണ് ഒന്നാം ഭാഗത്തില്‍ ഉണ്ടായിരുന്നത്.

More in News

Trending

Recent

To Top