പിറന്നാൾ ദിനത്തിൽ യുവയ്ക്ക് മൃദുല നൽകിയ സർപ്രൈസ് കണ്ടോ ? എനിക്ക് കിട്ടിയതില്‍ ഏറ്റവും വലിയ സമ്മാനം നീ തന്നെയാണ്.. എന്നും ഇതുപോലെനില്ക്കൂ’ എന്ന് യുവ !
മിനിസ്ക്രീൻ പ്രേഷകരുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് മൃദുലയും യുവയും. ഭാര്യ പൂക്കാലം വരവായി തുടങ്ങിയ പരമ്പരകളിലൂടെ മിനിസ്ക്രീനിലെ മിന്നും താരമായി മാറിയ മൃദുല തുമ്പപ്പൂ എന്ന പരമ്പരയിലായിരുന്നു അഭിനയിച്ചുകൊണ്ടിരുന്നത്. പിന്നാലെ ഗർഭിണി ആയതിനെ തുടർന്ന് സീരിയലിൽ നിന്ന് വിട്ടു നില്കുകയാണ്
നിലവില്‍ മൃദുലയുടെ ഗര്‍ഭ വിശേഷങ്ങളുമായി സജീവമാണ് രണ്ട് പേരും. ഇപ്പോൾ ഇതാ യുവയുടെ പിറന്നാള്‍ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് ഇരുവരും . ഇന്ന് ഭാര്യ തനിയ്ക്ക് നല്കിയ സര്‍പ്രൈസുകള്‍ എല്ലാം ഉള്‍കൊള്ളിച്ച് ഒരു വീഡിയോ എടുത്ത് യുവയും പങ്കുവച്ചു.
പിറന്നാള്‍ ദിവസം കിടപ്പു മുറിയില്‍ വച്ച് നല്കിയ ആദ്യത്തെ ചുംബനം മുതല്‍ എല്ലാം വീഡിയോയില്‍ ഉണ്ട്. ‘ഇന്ന് ഏട്ടന്റെ പിറന്നള് ആണ്’ എന്ന് സ്വകാര്യമായി പറഞ്ഞ് മൃദുല നേരെ ബെഡ്റൂമിലേക്ക് പോകുകയായിരുന്നു. അവിടെ ഫോണില്‍ നോക്കി കിടക്കുകയായിരുന്ന യുവയ്ക്ക് ഒരു സ്നേഹ ആലിംഗനവും ചുംനവും നല്‍കുന്നതോടെ തുടങ്ങുന്നു പിറന്നാള്‍ ആഘോഷം.
ഹാപ്പി ബേര്‍ത്ത് ഡേ, ദ ബെസ്റ്റ് ഹസ്ബെന്റ് എന്ന് എഴുതിയ കുഞ്ഞ് കേക്കും, ഒരു ജോഡി ഡ്രസ്സും, ഒരു വണ്‍ സൈഡ് ബ്ലാക്ക് കളര്‍ ബാഗുമാണ് മൃദുല യുവയ്ക്ക് സര്‍പ്രൈസ് ആയി നല്കി സമ്മാനം. വലിയ ആഘോഷങ്ങള്‍ ഒന്നുമില്ലായിരുന്നുവെങ്കിലും ഇരുവരുടെയും പ്രണയത്താല്‍ സമ്പന്നമായിരുന്നു പിറന്നാള്‍ ആഘോഷം എന്ന് വീഡിയോയിലൂടെ വ്യക്തം.’
ഈ സര്‍പ്രൈസ് ആശംസയ്ക്കും സമ്മാനങ്ങള്‍ക്കും നന്ദി ഭാര്യേ.. എനിക്ക് കിട്ടിയതില്‍ ഏറ്റവും വലിയ സമ്മാനം നീ തന്നെയാണ്.. എന്നും ഇതുപോലെ എനിക്കൊപ്പം നില്ക്കൂ’ എന്ന് പറഞ്ഞുകൊണ്ടാണ് യുവ തന്റെ ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്. വീഡിയോയ്ക്ക് താഴെയും നിരവധി പേര് പിറന്നാള്‍ ആശംസകളുമായി എത്തിയിട്ടുണ്ട്. ഒരുമിച്ചുള്ള ഏതാനും ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് മൃദുല കഴിഞ്ഞ ദിവസം യുവയ്ക്ക് സോഷ്യല്‍ മീഡിയയില്‍ പിറന്നാള്‍ ആശംസകള്‍ അറിയിച്ചത്.
