Malayalam
സോഷ്യല്‍ മീഡിയയില്‍ വൈറലായി മാളവികയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍
സോഷ്യല്‍ മീഡിയയില്‍ വൈറലായി മാളവികയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍
ദുല്‍ഖര്‍ സല്‍മാന്റെ പട്ടം പോലെ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേയ്ക്ക് അരങ്ങേറ്റം കുറിച്ച താരമാണ് മാളവിക മോഹനന്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ മാളവികയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ മാളവിക പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. വിജയ്ക്കൊപ്പം തമിഴില്‍ ഗംഭീര പ്രകടനം നടത്തിയ മാളവികയുടെ പിറകേയാണ് ഇപ്പോള്‍ ആരാധകര്‍. വിജയ്ക്കൊപ്പവും ലോകേഷ് കനകരാജിനൊപ്പവും ജോലി ചെയ്യാന്‍ അവസരം ലഭിച്ചതിനെ കുറിച്ച് മാളവിക പറഞ്ഞിരുന്നു.
ന്യൂഡല്‍ഹി, ഷിമോഗ, ചെന്നെ എന്നിവിടങ്ങളിലായിരുന്നു ഷൂട്ടിങ്. വിജയ് വളരെ അച്ചടക്കമുള്ള നടനും വളരെ കുറച്ചു മാത്രം സംസാരിക്കുന്നയാളുമാണ്. ന്യൂഡല്‍ഹിയിലെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാകുന്ന സമയത്താണ് അദ്ദേഹവുമായി കൂടുതല്‍ അടുക്കുന്നത് എന്നും മാളവിക പറയുന്നു. ശരിക്കും ജന്റില്‍മാനാണ് വിജയ്. സഹതാരങ്ങളോട് വളരെ സ്നേഹത്തോടെയാണ് പെരുമാറ്റം.
ഒപ്പം അഭിനയിക്കുന്നവരെ പിന്തുണക്കാനും അവരെ സഹായിക്കാനും അദ്ദേഹം തയ്യാറാണ് എന്നും മാളവിക പറയുന്നു. മാസ്റ്ററില്‍ കോളേജ് അധ്യാപികയുടെ വേഷത്തിലാണ് മാളവിക എത്തിയത്. മാസ്റ്ററിന് ശേഷം കൈ നിറയെ ചിത്രങ്ങളാണ് മാളവികയ്ക്കുള്ളത്. ധനുഷ് നായകനാകുന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനായി ചെന്നൈയിലാണ് മാളവികയിപ്പോള്‍.
