Connect with us

എന്റെ മനസിനോടും ഹൃദയത്തോടും ചേര്‍ന്ന് നിന്നത് റിയാസാണ്, അവനെ മറക്കില്ല, ആ കൊച്ചിനെ എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു; മഞ്ജു പറയുന്നു !

TV Shows

എന്റെ മനസിനോടും ഹൃദയത്തോടും ചേര്‍ന്ന് നിന്നത് റിയാസാണ്, അവനെ മറക്കില്ല, ആ കൊച്ചിനെ എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു; മഞ്ജു പറയുന്നു !

എന്റെ മനസിനോടും ഹൃദയത്തോടും ചേര്‍ന്ന് നിന്നത് റിയാസാണ്, അവനെ മറക്കില്ല, ആ കൊച്ചിനെ എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു; മഞ്ജു പറയുന്നു !

“സിനിമ സീരിയൽ പ്രേക്ഷകരുടെ പ്രിയതാരമാണ് മഞ്ജു പത്രോസ്. ഭർത്താവ് സുനിച്ചനൊപ്പം പങ്കെടുത്ത റിയാലിറ്റി ഷോയിലൂടെ ശ്രദ്ധനേടിയ മഞ്ജു മോഹൻലാൽ അവതാരകനായ ബിഗ് ബോസ് സീസൺ 2വിലും പങ്കെടുത്തിരുന്നു. .”മഞ്ജു ബിഗ് ബോസിലെത്തിയതോടെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി.

ബിഗ് ബോസിനകത്ത മഞ്ജുവിന്റെ പ്രകടനം പുറത്ത് പലതരത്തിലാണ് വ്യാഖ്യാനിക്കപ്പെട്ടത്. ഇതിനിടെ മഞ്ജുവിന്റെ ദാമ്പത്യ ജീവിതം തകര്‍ന്നതായിട്ടും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതൊന്നും സത്യമല്ലെന്നാണ് കാലങ്ങളായി മഞ്ജു പറഞ്ഞ് കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ കഴിഞ്ഞ സീസണിലെ മത്സരാര്‍ഥികളെ കുറിച്ച് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ മഞ്ജു പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നുണ്ട്.

നാലാം സീസണിലെ പ്രിയപ്പെട്ട മത്സരാര്‍ഥി ആരാണെന്ന് ചോദിച്ചാല്‍ മഞ്ജു സുനിച്ചന്റെ മറുപടിയിങ്ങനെയാണ്.. ‘ബിഗ് ബോസിന്റെ നാലാം സീസണ്‍ കണ്ടിരുന്നു. ഇത്തവണത്തെ ഗെയിം നല്ലതാണ്. നല്ല മത്സരാര്‍ഥികളാണ് ഉണ്ടായിരുന്നത്. എന്റെ മനസിനോടും ഹൃദയത്തോടും ചേര്‍ന്ന് നിന്നത് റിയാസാണ്. അവനെ മറക്കില്ല, ആ കൊച്ചിനെ എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു.റിയാസ് വിന്നറവാണമെന്നാണ് ഞാന്‍ ആഗ്രഹിച്ചത്. അതല്ലെങ്കില്‍ ബ്ലെസ്ലി വിജയിക്കണമെന്നും ആഗ്രഹിച്ചിരുന്നതായി മഞ്ജു പറയുന്നു. റോബിന്‍ തരംഗം നേരം പോവുന്നതിന് സഹായിച്ചു. ആ തരംഗത്തില്‍ ഞാനില്ല. മാറി നിന്ന് കണ്ടതേയുള്ളു. ദില്‍ഷയോട് ഇഷ്ടവും ഇഷ്ടക്കേടുമില്ല. അങ്ങനെ തോന്നിയിട്ടില്ലെന്നും നടി പറഞ്ഞു.മഞ്ജുവിന്റെ കരിയറില്‍ ബിഗ് ബോസ് ഷോ ഉണ്ടാക്കിയ നേട്ടങ്ങളിതാണ്.. ‘ബിഗ് ബോസ് സൂപ്പറായിരുന്നു. കുറേ ഹേറ്റേഴ്‌സ് എനിക്കുണ്ടായിട്ടുണ്ട്. പക്ഷേ കുഴപ്പമില്ല. ഇനിയും ബിഗ് ബോസില്‍ നിന്ന് വിളിച്ചാലും ഞാന്‍ പോവും.

കാരണം വീട് പണിയൊക്കെ കഴിഞ്ഞ് കുറച്ച് സാമ്പത്തികമായിട്ടുള്ള പ്രശ്‌നത്തിലാണ്. ബിഗ് ബോസില്‍ പോയത് കൊണ്ട് രണ്ട് കാര്യങ്ങളുണ്ട്. സാമ്പത്തികമായി സെറ്റ് ആയി. എന്ന് കരുതി വലിയ സമ്പത്ത് ഉണ്ടാക്കിയെന്നല്ല. എന്റെ വലിയ ബാധ്യതകളൊക്കെ തീര്‍ന്ന് വീട് വച്ചു’.രണ്ടാമത്തെ കാര്യം ഇപ്പോള്‍ ഞാന്‍ കരയാറില്ലെന്നുള്ളതാണ്. കുറേ കാലമായിട്ട് കരഞ്ഞിട്ടില്ല. മുന്‍പ് ചെറിയ കാര്യങ്ങള്‍ക്ക് കരഞ്ഞിരുന്ന തന്നെ അതിനെക്കാളും വലിയ സംഭവങ്ങള്‍ക്ക് പോലും കരയിപ്പിക്കാന്‍ പറ്റാതെയായി. പിന്നെ നമ്മുടെ അടുത്ത സുഹൃത്തുക്കള്‍ പിണങ്ങുകയോ മറ്റോ ചെയ്താലാണ് കരയുക.

കൂട്ടുകാര്‍ എനിക്ക് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അത് മാത്രമേ പ്രശ്‌നമായിട്ടുള്ളു. ബാക്കി ആകാശം ഇടിഞ്ഞ് വീഴുന്ന കാര്യമാണെങ്കിലും ഞാനിത് ചെയ്ത് കഴിട്ടെ എന്നിട്ടാവാമെന്ന് പറയാനുള്ള ധൈര്യമുണ്ടാക്കി തന്നത് ബിഗ് ബോസാണ്’ മഞ്ജു പറയുന്നു. ബിഗ് ബോസ് ഷോ യിൽ പങ്കെടുത്തതിന് ശേഷം ഏറ്റവുമധികം വിമർശനം നേരിടേണ്ടി വന്ന താരമാണ് മഞ്ജു സുനിച്ചൻ. നടിയുടെ കുടുംബത്തിന് നേരെയും അധിക്ഷേപം വന്നിരുന്നു.

Continue Reading
You may also like...

More in TV Shows

Trending

Recent

To Top