ഞാന്‍ പറഞ്ഞ ചില കാര്യങ്ങള്‍ തെറ്റിദ്ധരിയ്ക്കപ്പെട്ടു,അല്പം ദേഷ്യത്തോടെ പങ്കുവച്ച കാര്യമായിരുന്നു അത്., അതിന്റെ പേരില്‍ ആ വീഡിയോയില്‍ ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റദ്ധരിക്കരുത് ; രഞ്ജിനി ജോസ്
തന്നെ കുറിച്ച് പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ക്ക് എതിരെ കഴിഞ്ഞ ദിവസം ഗായിക രഞ്ജിനി ജോസ് രംഗത്ത് എത്തിയിരുന്നു. ചേട്ടനെ പോല കാണുന്ന സുഹൃത്തിനെ ചേര്‍ത്തും, സഹോദരിയെ പോലെ കാണുന്ന സുഹൃത്തിനെ ചേര്‍ത്തും തന്റെ പേരില്‍ വ്യാജ വാര്‍ത്ത വന്നതിന് എതിരെയായിരുന്നു രഞ്ജിനിയുടെ ഇന്‍സ്റ്റഗ്രാം വീഡിയോ. എന്നാല്‍ താന്‍ സ്വര്‍ഗ്ഗാനുരാഗിയല്ല എന്ന് പറഞ്ഞുകൊണ്ടുള്ള വീഡിയോയിലെ ചില പരമര്‍ശം ആ കമ്യൂണിറ്റിയിലുള്ളവരെ വേദനിപ്പിച്ചു എന്ന അറിഞ്ഞപ്പോള്‍, താന്‍ പറഞ്ഞതിന് വിശദീകരണവുമായി എത്തിയിരിയ്ക്കുകയാണിപ്പോള്‍ രഞ്ജിനി ജോസ്. രഞ്ജിനിയുടെ വാക്കുകൾ ഇങ്ങനെ
കഴിഞ്ഞ ദിവസം ഞാന്‍ പങ്കുവച്ച വീഡിയോയ്ക്ക് എനിക്ക് പിന്തുണ അറിയിച്ച എല്ലാവര്ക്കും അകമഴിഞ്ഞ നന്ദി അറിയിക്കുന്നു. ഇത്രയധികം എന്നെ സപ്പോര്‍ട്ട് ചെയ്യുന്ന ആളുകളുണ്ട് എന്ന് എനിക്ക് മനസ്സിലായത് ഇപ്പോഴാണ്. നിയമപരമായി ഇതിനെ നേരിടണം എന്നാണ് എല്ലാവരും പറഞ്ഞത്. ലീഗലായിട്ട് തന്നെ ഇനി ഇത്തരം കാര്യങ്ങളെ നേരിടാനാണ് തീരുമാനം.രണ്ടാമത്തെ കാര്യം, ഇന്നലെ ഞാന്‍ പറഞ്ഞ വീഡിയോയിലെ ചില കാര്യങ്ങള്‍ തെറ്റിദ്ധരിയ്ക്കപ്പെട്ടു. അല്പം ദേഷ്യത്തോടെ പങ്കുവച്ച കാര്യമായിരുന്നു അത്. ‘എന്തുകൊണ്ട് ഞങ്ങളെ ലെസ്ബിയന്‍സ് എന്ന് വിളിയ്ക്കുന്നു’ എന്ന് ഞാന്‍ ചോദിച്ചിരുന്നു. എന്നാല്‍ അത് എല്‍ജിബിടിക്യു കമ്യൂണിറ്റിയിലുള്ളവര്‍ക്ക് ബുദ്ധിമുട്ട് ആയി എന്ന് അറിഞ്ഞു. പക്ഷെ ഞാന്‍ പറയുന്നു, അതില്‍ ഒന്നും തന്നെ എല്‍ജിബിടിക്യു കമ്യൂണിറ്റിയ്ക്ക് എതിരായി പറഞ്ഞിട്ടില്ല.
എന്റെ ജീവിതത്തില്‍, എന്റെ സുഹൃത്ത് ബന്ധങ്ങളിലുള്ളവര്‍ക്ക് അവരുടേതായ താത്പര്യങ്ങളുണ്ട്. അതിനെ ബഹുമാനിക്കുന്ന ആളാണ് ഞാന്‍. അവരെ അങ്ങേയറ്റം ഞാന്‍ പിന്തുണയ്ക്കാറുമുണ്ട്. എല്‍ജിബിടിക്യു എന്ന കമ്യൂണിറ്റിയെ കുറിച്ച് ഇന്നലെ കേട്ട ആളല്ല ഞാന്‍. വര്‍ഷങ്ങളായി ആ കമ്യൂണിറ്റിയിലുള്ളവരുമായി എനിക്ക് സൗഹൃദ ബന്ധമുണ്ട്. എന്റെ ജീവിതത്തിലേക്ക് വരുന്നവരെ, അവര്‍ എങ്ങിനെയാണ് അങ്ങനെ തന്നെ അംഗീകരിക്കുന്ന ആളാണ് ഞാന്‍.എന്നെ ചേര്‍ത്ത് ഒരു ആണിനെ കുറിച്ചും, ഒരു പെണ്ണിനെ കുറിച്ചും പറഞ്ഞു. അതിന് എതിരെയാണ് ഞാന്‍ പ്രതികരിച്ചത്. ഒരു തരത്തിലും എല്‍ജിബിടിക്യു കമ്യൂണിറ്റിയെ മോശമാക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല. അച്ഛനെ പോലെയും ചേട്ടനെ പോലെയും സഹോദരിയെ പോലെയും ഒക്കെ കാണുന്ന ആളെ കുറിച്ച് തങ്ങളുടെ പേര് ചേര്‍ത്ത് പറഞ്ഞാല്‍ ഈ കമ്യൂണിറ്റിയിലുള്ളവര്‍ക്ക് പോലും വിഷമം വരില്ലേ. അത്രയേ ഞാനും ചെയ്തിട്ടുള്ളൂ. അതുകൊണ്ട് ആരും വേദനിക്കരുത്,
തെറ്റിദ്ധരിയ്ക്കരുത്എഴുതിയുണ്ടാക്കിയ സ്ക്രിപ്റ്റിന്റെ അടിസ്ഥാനത്തില്‍ എടുത്ത വീഡിയോ ആയിരുന്നില്ല ഞാന്‍ ഇന്നലെ പോസ്റ്റ് ചെയ്തിരുന്നത്. എനിക്ക് ദേഷ്യം വന്നപ്പോള്‍, ദേഷ്യത്തോടെ പറഞ്ഞ പോയതാണ്. ദേഷ്യം മനുഷ്യ സഹജമാണ്. അതിന്റെ പേരില്‍ ആ വീഡിയോയില്‍ ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റിദ്ധരിയ്ക്കുകയോ വിഷമിയ്ക്കുകയോ തരത്തില്‍ ഉള്‍കൊള്ളുകയോ ചെയ്യരുത്- രഞ്ജിനി ജോസ് പറഞ്ഞു.ഇതുവരെ ഞാന്‍ ഒന്നിനോടും പ്രതികരിച്ചിട്ടില്ല.
എന്ത് വരുമ്പോഴും പ്രതികരിക്കേണ്ട വിട്ടു കളഞ്ഞേക്ക് എന്ന് എന്റെ സുഹൃത്തുക്കള്‍ പറയും. എത്രയാണ് ഇങ്ങനെ മിണ്ടാതിരിയ്ക്കുന്നത്. സുഹൃത്തിന്റെ ബെര്‍ത്ത് ഡേയ്ക്ക് അവനൊപ്പമുള്ള ഫോട്ടോ ഇട്ടാല്‍, ഉടനെ അവനുമായി എനിക്ക് ബന്ധം. ചേച്ചിയെ പോലുള്ള സുഹൃത്തിനെയും ചേര്‍ത്ത് ലെസ്ബിയന്‍ ആണെന്ന്. ഇതാണോ കേരള സംസ്കാരം. എന്തിന്റെയും അവസാനം വൃത്തികേടും ലൈംഗികതയും മാത്രമാണോ. ക്ഷമിയ്ക്കുന്നതിന് ഒരു പരിധിയുണ്ട്. ഇതിനെതിരെ ഒരു നിയമം വേണം’- എന്നൊക്കെയാണ് നേരത്തെ പങ്കുവച്ച വീഡിയോയില്‍ രഞ്ജിനി പറഞ്ഞത്.
