Malayalam
വിജു, ഹാപ്പിയസ്റ്റ് ബര്‍ത്ത് ഡേ… ഐ ലവ് യൂ ഫോര്‍ എവര്‍; വിജയ് യേശുദാസിന് പിറന്നാളാശംസ അറിയിച്ച് രഞ്ജിനി ജോസ്; പോസ്റ്റ് വൈറൽ
വിജു, ഹാപ്പിയസ്റ്റ് ബര്‍ത്ത് ഡേ… ഐ ലവ് യൂ ഫോര്‍ എവര്‍; വിജയ് യേശുദാസിന് പിറന്നാളാശംസ അറിയിച്ച് രഞ്ജിനി ജോസ്; പോസ്റ്റ് വൈറൽ
മലയാളത്തിന്റെ പ്രിയപ്പെട്ട ഗായികമാരില്‍ ഒരാളാണ് രഞ്‍ജിനി ജോസ്. സോഷ്യൽ മീഡിയയിൽ സജീവമായ രഞ്‍ജിനി ജോസിന്റെ ഒരു പോസ്റ്റ് ശ്രദ്ധ നേടുന്നു. ഗായകൻ വിജയ് യേശുദാസിന് പിറന്നാളാശംസ അറിയിച്ചിരിക്കുകയാണ് രഞ്ജിനി.
വിജു, ഹാപ്പിയസ്റ്റ് ബര്‍ത്ത് ഡേ. ഐ ലവ് യൂ ഫോര്‍എവര്‍ എന്നായിരുന്നു രഞ്ജിനി കുറിച്ചത്. വിജയിനൊപ്പമുള്ള മനോഹരമായ ചിത്രവും ഗായിക പങ്കുവെച്ചിരുന്നു. നിരവധി പേരായിരുന്നു പോസ്റ്റിന് താഴെയായി കമന്റുകളുമായെത്തിയത്.
ആശംസകള്‍ മാത്രമല്ല ഇവരുടെ സൗഹൃദത്തെക്കുറിച്ചുള്ള ചോദ്യങ്ങളുമുണ്ടായിരുന്നു. എന്നാണ് വിവാഹമെന്നായിരുന്നു ചിലരുടെ ചോദ്യം. ഐ ലവ് യൂ എന്ന കമന്റാണ് പലരെയും സംശയത്തിലാഴ്ത്തിയത്.
രഞ്ജിനിയും വിജയും പ്രണയത്തിലാണെന്ന തരത്തിലുള്ള ഗോസിപ്പുകള്‍ മുന്‍പ് പ്രചരിച്ചിരുന്നു. സെലിബ്രിറ്റികളെക്കുറിച്ചുള്ള വാര്‍ത്തകള്‍ വായിക്കുന്നവര്‍ക്ക് രസമായി തോന്നിയേക്കാം. എന്നാല്‍ എല്ലാവരും മനുഷ്യരാണെന്ന കാര്യം മറക്കരുത്. സ്വകാര്യ ജീവിതത്തെക്കുറിച്ച് പുറംലോകത്തെ അറിയിച്ചിട്ടില്ല ഞാന്‍ ഇതുവരെ. പരിപാടികളിലൊന്നും ഒരു പ്രശ്‌നവും ഉണ്ടാക്കിയിട്ടില്ല. അത്തരത്തിലുള്ള പരാതികളൊന്നും എന്നെക്കുറിച്ച് വന്നിട്ടില്ല. ഒരു ബര്‍ത്ത് ഡേ പോസ്റ്റില്‍ എന്നെ ടാഗ് ചെയ്താല്‍ ഞാന്‍ അദ്ദേഹത്തെ കല്യാണം കഴിക്കാന്‍ പോവുന്നു എന്നാണോ. അങ്ങനെയായിരുന്നു വാര്‍ത്ത വന്നത്. നിങ്ങള്‍ക്കും സുഹൃത്തുക്കളും സഹോദരങ്ങളുമൊക്കെയില്ലേ, വൃത്തികേട് പറയുന്നതിനും എഴുതുന്നതിനും ലിമിറ്റില്ലേ. ഇങ്ങനെയുള്ള കാര്യങ്ങളില്‍ ശക്തായ നടപടി ആവശ്യമാണെന്നാണ് പറയാനുള്ളതെന്നായിരുന്നു മുന്‍പൊരു വീഡിയോയില്‍ രഞ്ജനി ജോസ് പറഞ്ഞത്.
വിവാഹ ജീവിതത്തില്‍ ചില താളപ്പിഴകളുണ്ടെന്നും ദര്‍ശനയുമായി പിരിയുകയാണെന്നും വ്യക്തമാക്കി അടുത്തിടെയാണ് വിജയ് യേശുദാസ് എത്തിയത് . ഫ്‌ളവേഴ്‌സ് ഒരുകോടിയില്‍ പങ്കെടുത്തപ്പോഴായിരുന്നു അദ്ദേഹം ആദ്യമായി ഡിവോഴ്‌സിനെക്കുറിച്ച് വെളിപ്പെടുത്തിയത്. ജീവിത പങ്കാളികള്‍ എന്ന നിലയില്‍ ഞങ്ങള്‍ പിരിയാന്‍ തീരുമാനിച്ചു. മക്കളുടെ കാര്യങ്ങളില്‍ മാതാപിതാക്കളായി ഞങ്ങള്‍ എന്നും ഉണ്ടാവും. ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നുമായിരുന്നു അന്ന് വിജയ് പറഞ്ഞത്.
