Connect with us

മൂന്നാർ സൗന്ദര്യം ആസ്വദിച്ച് രഞ്ജിനി ജോസ്; പോസ്റ്റ് ശ്രദ്ധ നേടുന്നു; കൂടെയുള്ള ആളെ തിരഞ്ഞ് സോഷ്യൽ മീഡിയ

Malayalam

മൂന്നാർ സൗന്ദര്യം ആസ്വദിച്ച് രഞ്ജിനി ജോസ്; പോസ്റ്റ് ശ്രദ്ധ നേടുന്നു; കൂടെയുള്ള ആളെ തിരഞ്ഞ് സോഷ്യൽ മീഡിയ

മൂന്നാർ സൗന്ദര്യം ആസ്വദിച്ച് രഞ്ജിനി ജോസ്; പോസ്റ്റ് ശ്രദ്ധ നേടുന്നു; കൂടെയുള്ള ആളെ തിരഞ്ഞ് സോഷ്യൽ മീഡിയ

ഗായിക രഞ്ജിനി ജോസിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് ശ്രദ്ധ നേടുന്നു. ‘മൗണ്ടൻ കോളിങ്’ എന്ന അടികുറിപ്പോടെയാണ് പോസ്റ്റ് പങ്കിട്ടത്.

രഞ്ജിനിക്കൊപ്പം പ്രിയ സുഹൃത്തും ചിത്രങ്ങളിലുണ്ട്. കൂട്ടുകാരനെ ചേർത്തു പിടിച്ചു ചുംബിക്കുന്ന ചിത്രവും രഞ്ജിനി പങ്കുവച്ചിട്ടുണ്ട്. രഞ്ജിനിയുടെ പോസ്റ്റ് ഇതിനകം ആരാധകർക്കിടയിൽ ചർച്ചയായിക്കഴിഞ്ഞു. നിരവധി പേരാണു ചിത്രങ്ങൾക്ക് താഴെ കമന്റുകളുമായി എത്തുന്നത്. മനോഹരമായ ചിത്രങ്ങളാണെന്നും ഇനിയും ഒരുപാട് യാത്ര ചെയ്യണമെന്നുമൊക്കെയാണ് കമന്റുകൾ. അതേസമയം ചിത്രങ്ങൾ വൈറലായതോടെ രഞ്ജിനി പ്രണയത്തിലാണോ, കൂടെയുള്ളത് ആരാണ് എന്നിങ്ങനെയുള്ള നിരവധി സംശയങ്ങളും ആരാധകർ ചോദിക്കുന്നുണ്ട്. 39-കാരിയായ രഞ്ജിനി വിവാഹമോചിതയാണ്. അതുകൊണ്ട് തന്നെ പലപ്പോഴും രണ്ടാം വിവാഹം സംബന്ധിച്ച ചോദ്യങ്ങളും മറ്റും ഗായികയ്ക്ക് നേരിടേണ്ടി വരാറുണ്ട്. ഇടക്കാലത്ത് ചില ഗോസിപ്പുകളും രഞ്ജിനിക്കെതിരെ വന്നിരുന്നു.

രഞ്ജിനിയും മലയാളത്തിലെ പ്രശസ്ത ഗായകനും തമ്മിൽ പ്രണയത്തിലെന്ന് തരത്തിൽ കുറച്ച് നാളുകൾക്ക് മുൻപ് വാർത്തകൾ വന്നിരുന്നു. ഗായകന്റെ ജന്മദിനത്തിൽ രഞ്ജിനി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രവും കുറിപ്പുമാണ് ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ചർച്ചക്ക് തുടക്കം കുറിച്ചത്.
എന്നാൽ ഇതിനു പ്രതികരണമറിയിച്ച് രഞ്ജിനി രംഗത്ത് വന്നിരുന്നു. ഒരു ബർത്ത് ഡേ പോസ്റ്റിൽ ടാഗ് ചെയ്താൽ ഞാൻ അദ്ദേഹത്തെ കല്യാണം കഴിക്കാൻ പോവുന്നു എന്നാണോ എന്ന ചോദ്യവുമായി രഞ്ജിനി ഒരു വീഡിയോ പങ്കുവച്ചത്.

2003ൽ ഡിജെയും സൗണ്ട് എഞ്ചിനിയറുമായ റാം നായരുമായി രഞ്ജിനിയുടെ വിവാഹം നടന്നുവെങ്കിലും ഇരുവരുടെയും ദാമ്പത്യബന്ധം അധികകാലം നീണ്ടുനിന്നില്ല. എന്നാൽ തങ്ങൾ ഇപ്പോഴും നല്ല സുഹൃത്തുക്കൾ ആണെന്ന് രഞ്ജിനി മുൻപ് ഒരിക്കൽ പറഞ്ഞിരുന്നു.

More in Malayalam

Trending

Recent

To Top