ബിഗ്ഗ് ബോസിലേക്ക് പോകുന്നതിന് മുന്‍പ് ഞങ്ങള്‍ കണ്ട ദിലു അല്ല ഇപ്പോഴുള്ളത് ..ഇപ്പോള്‍ കാണുന്ന ദിലു എപ്പോഴും ഒറ്റയ്ക്ക് ഇരിയ്ക്കും, അങ്ങനെ ദിലുവിനെ ഞങ്ങള്‍ കാണാറേയില്ല; ദിൽഷയുടെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ, വിമര്‍ശിക്കുന്നവര്‍ക്ക് മറുപടി കൊടുത്തുകൊണ്ട് കരുത്തോടെ നീ തിരിച്ചുവരിക; സഹോദരിയുടെ വാക്കുകൾ വൈറൽ

മലയാളം ബിഗ്ബോസ് സീസൺ നാലിൽ ഒന്നാം സ്ഥാനത്തെത്തിയ ആദ്യ ലേഡി വിന്നറാണ് ദിൽഷ പ്രസന്നൻ. ഒന്നാം സമ്മാനമായി ലഭിച്ച അമ്പത് ലക്ഷം രൂപയെ ചൊല്ലിയും, ദിൽഷയെ വിജയിപ്പിച്ചത് റോബിൻ ആർമിയാണെന്നും പറഞ്ഞ് സോഷ്യൽ മീഡിയയിൽ വമ്പൻ ചർച്ചകൾ അരങ്ങേറിയിരുന്നു. മത്സരത്തിൽ വിജിയായി വന്നതിന് പിന്നാലെ ദിൽഷ റോബിനെ ചെന്നുകണ്ട് ട്രോഫി ഒക്കെ കൊടുത്തത് വലിയ ചർച്ചയായിരുന്നുവെങ്കിലും പിന്നീട് രംഗം വഷളാവുകയായിരുന്നു. റോബിനുമായി ഒരു ബന്ധമില്ലെന്ന് പറഞ്ഞ് ദിൽഷ രംഗത്തെത്തി. തൊട്ട് പിന്നാലെ ദിൽഷയ്ക്ക് വലിയ തോതിൽ സൈബർ ആക്രമണം നേരിടേണ്ടിവന്നിരുന്നു.
ഈ പുരസ്കാരത്തിന് ഒട്ടും ദില്‍ഷ അര്‍ഹിയ്ക്കുന്നില്ല എന്ന് പറഞ്ഞവരും ഉണ്ട്. എന്നാല്‍ ആ പറയുന്നതിനെക്കാള്‍ എല്ലാം ദില്‍ഷയ്ക്ക് വിഷമം താന്‍ കാരണം അച്ഛനും അമ്മയും മറ്റുള്ളവരും വിഷമിയ്ക്കുമോ എന്നതായിരുന്നു. എന്നാല്‍ നീ വിഷമിച്ചിരിയ്ക്കുന്നത് മാത്രമാണ് ഞങ്ങളടെ വിഷമം എന്ന് പറഞ്ഞിരിയ്ക്കുകയാണ് ദില്‍ഷയുടെ ചേച്ചി. ചേച്ചി സംസാരിക്കുമ്പോള്‍ ദില്‍ഷ കരയുകയായിരുന്നു
ബിഗ്ഗ് ബോസിലേക്ക് പോകുന്നതിന് മുന്‍പ് ഞങ്ങള്‍ കണ്ട ദിലു അല്ല ഇപ്പോള്‍. തുള്ളിച്ചാടി നടക്കുന്ന, എപ്പോഴും ചിരിച്ചുകൊണ്ടിരിയ്ക്കുന്ന ദിലു ഉണ്ടായിരുന്നു ഞങ്ങള്‍ക്ക്. ഇപ്പോള്‍ കാണുന്ന ദിലു എപ്പോഴും ഒറ്റയ്ക്ക് ഇരിയ്ക്കുന്നതാണ്. അങ്ങനെ ദിലുവിനെ ഞങ്ങള്‍ കാണാറേയില്ല. നീ കാരണം ഞങ്ങള്‍ക്ക് മോശമായി എന്ന് നീ കരുതുന്നുണ്ടോ എന്നായിരുന്ന ചേച്ചിയുടെ ചോദ്യം. പിന്നീട് ആ ചോദ്യത്തെ കുറച്ച് കൂടെ ചേച്ചി വിശദീകരിച്ചു.
നീ കാരണം ഞങ്ങള്‍ എല്ലാവരും വിഷമിയ്ക്കുന്ന ഒരു അവസ്ഥ ഉണ്ടായിട്ടില്ല. ഞങ്ങള്‍ക്ക് ശരിയ്ക്കും അഭിമാനമാണ് തോന്നുന്നത്. നീ എത്ര സ്ട്രോങ് ആണ്. ഒരിക്കലും നീ വിഷമിക്കരുത്. ഈ വിമര്‍ശിക്കുന്നവരുടെ കൂട്ടത്തില്‍ എല്ലാം, നിന്നെ വളരെ നല്ല രീതിയില്‍ പിന്തുണയ്ക്കുന്നവരും ഒരുപാടുണ്ട്. എത്ര പേര് തളര്‍ത്താന്‍ ശ്രമിച്ചാലും തോറ്റു കൊടുക്കരുത്. എപ്പോഴും സ്ട്രോങ് ആയി തന്നെ ഇരിയ്ക്കുക.
നിന്റെ ജീവിതത്തില്‍ നിനക്ക് ശരി എന്ന് തോന്നുന്ന കാര്യം ചെയ്യുക. അതിനെ മറ്റുള്ളവര്‍ ഡിഗ്രേഡ് ചെയ്താലു ഞാനോ അച്ഛനോ അമ്മയോ ചേട്ടന്മാരോ ഒന്നും വിഷമിയ്ക്കില്ല. പക്ഷെ നീ വിഷമിയ്ക്കുന്നത് കണ്ടാല്‍ ഞങ്ങള്‍ക്ക് വിഷമമാവും. അത് മാത്രമാണ് ഞങ്ങളുടെ വേദന. നീ ഹാപ്പി ആയാല്‍ നമ്മുടെ വീട് പഴയത് പോലെ സന്തോഷം നിറഞ്ഞത് ആവും. ഇപ്പോള്‍ ഞങ്ങളുടെ വിഷമം നീ ആണ്.
നിന്നെ കുറിച്ചുള്ള ഓരോ വാര്‍ത്തകളും കേള്‍ക്കുന്നത് എനിക്ക് ഭയങ്കര വിഷമമാണ്. അതുകൊണ്ട് ഞാനിപ്പോള്‍ യൂട്യൂബും ഇന്‍സ്റ്റഗ്രാമും ഒന്നും ഓപ്പണ്‍ ചെയ്യാറില്ല. ഒരു ഗതികെട്ട വിന്നര്‍ ആണ് ദില്‍ഷ എന്ന് പറഞ്ഞവരടക്കം ഉണ്ട്. വിജയിച്ചു വന്ന ഒരാള്‍ക്ക് കിട്ടുന്ന അവസ്ഥയായിരുന്നില്ല നിനക്ക്. പക്ഷെ അതിനെ എല്ലാം നീ അതിജീവിച്ചു. അതുകൊണ്ട് നിന്നെ വിമര്‍ശിക്കുന്നവര്‍ക്ക് എല്ലാം നല്ല രീതിയില്‍ മറുപടി കൊടുത്തുകൊണ്ട് കരുത്തോടെ ഞങ്ങളുടെ ദിലു ആയി നീ തിരിച്ചുവരിക. എന്തിനും എപ്പോഴും നിന്റെ കൂടെ ഞങ്ങളെല്ലാവരും ഉണ്ടാവുമെന്നാണ് പറയുന്നത്
കോമണറായി എത്തി ഓരോരുത്തരുടേയും വീട്ടിലെ അംഗമായി മാറിയ ബിഗ്ബോസ് മലയാളം സീസൺ 6ലെ മത്സരാർത്ഥിയായിരുന്നു റസ്മിൻ ഭായ്. മട്ടാഞ്ചേരിക്കാരിയായ റസ്മിൻ തുടക്കത്തിൽ...