Malayalam
ശോഭന, മഞ്ജു ഇവരിൽ ആരാണ് മികച്ച നടി? ലാലേട്ടന്റെ ഉത്തരം ഞെട്ടിച്ചു
ശോഭന, മഞ്ജു ഇവരിൽ ആരാണ് മികച്ച നടി? ലാലേട്ടന്റെ ഉത്തരം ഞെട്ടിച്ചു
മലയാള സിനിമയിലെ ഒരുവിധപ്പെട്ട ഹിറ്റ് നായികമാരുടെ നായകനായി നിരവധി സിനിമകള്‍ ചെയ്ത മോഹന്‍ലാല്‍ തനിക്കൊപ്പം അഭിനയിച്ച ഏറ്റവും മികച്ച രണ്ടു നടിമാരെക്കുറിച്ചു തുറന്നു സംസാരിക്കുകയാണ്. തനിക്കൊപ്പം അന്‍പത്തിനാല് സിനിമകളില്‍ അഭിനയിച്ച ശോഭനയും എട്ടു സിനിമകളില്‍ അഭിനയിച്ച മഞ്ജു വാര്യരെയും മുന്‍ നിര്‍ത്തിയായിരുന്നു മോഹന്‍ലാലിന്റെ മറുപടി.
‘ശോഭന എനിക്കൊപ്പം അന്‍പത്തിനാലോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്, മഞ്ജു വാര്യര്‍ ഏഴോ എട്ടോ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് . ഇവരില്‍ ആര് മികച്ചതെന്ന് പറയാന്‍ പ്രയാസമാകും, എന്നിരുന്നാലും എക്‌സ്പീരിയന്‌സിന്റെ പുറത്ത് ശോഭന ആയിരിക്കും ഞാന്‍ തെരഞ്ഞെടുക്കുക. മഞ്ജുവിന് ശോഭനയോളം കഥാപാത്രങ്ങളും സിനിമയും ഇനിയും കിട്ടാനിരിക്കുന്നതേയുള്ളൂ. ഇപ്പോള്‍ പല സിനിമകളിലൂടെയും മഞ്ജു വാര്യര്‍ തന്റെ കഴിവ് തെളിയിച്ചു കൊണ്ടിരിക്കുകയാണ്. അത് കൊണ്ട് ഇന്ത്യയിലെ തന്നെ മികച്ച നടിമാരില്‍ ഏറ്റവും മുന്‍പന്തിയില്‍ മഞ്ജു വാര്യര്‍ ഇനിയും ഒട്ടേറെ കഥാപാത്രങ്ങള്‍ ചെയ്തു കൊണ്ട് പ്രഥമ നിരയില്‍ വന്നേക്കാം’. മോഹന്‍ലാല്‍ പറയുന്നു.
