Connect with us

ഒറ്റയ്ക്കിരുന്ന് ആലോചന, ആ പേടി സോമുവിനെ അലട്ടിയിരുന്നു, അതോർത്ത് പൊട്ടിക്കരയും സഹിക്കാൻ പറ്റുന്നില്ല

Malayalam

ഒറ്റയ്ക്കിരുന്ന് ആലോചന, ആ പേടി സോമുവിനെ അലട്ടിയിരുന്നു, അതോർത്ത് പൊട്ടിക്കരയും സഹിക്കാൻ പറ്റുന്നില്ല

ഒറ്റയ്ക്കിരുന്ന് ആലോചന, ആ പേടി സോമുവിനെ അലട്ടിയിരുന്നു, അതോർത്ത് പൊട്ടിക്കരയും സഹിക്കാൻ പറ്റുന്നില്ല

റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയനായി മാറിയ ഗായകൻ സോമദാസിന്റെ അപ്രതീക്ഷിത വേർപാടിൽ നിന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ പലരും മോചിതരായിട്ടില്ല. ഐഡിയ സ്റ്റാര്‍ സിംഗറിലൂടെയായിരുന്നു സോമദാസ് ശ്രദ്ധ നേടിയത്. ഗോനമേള വേദികളിലും സജീവമായിരുന്നു അദ്ദേഹം. ബിഗ് ബോസിലെത്തിയപ്പോള്‍ എപ്പോഴും പാട്ടുകളുമായി അദ്ദേഹം തങ്ങളെ സന്തോഷത്തോടെ നിര്‍ത്താന്‍ ശ്രദ്ധിക്കുമായിരുന്നുവെന്ന് മത്സരാര്‍ത്ഥികളെല്ലാം പറഞ്ഞിരുന്നു. മക്കള്‍ക്കായി കണ്ണാനെ കണ്ണേ പാടി വികാരഭരിതനായ സോമുവിനെ പ്രേക്ഷകരും കണ്ടിരുന്നു. സോമുവിനെക്കുറിച്ച് വാചാലനായെത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ സുഹൃത്തും ബിഗ് ബോസ് മത്സരാർത്ഥിയുമായ പ്രദീപ് ചന്ദ്രന്‍. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം വിശേഷങ്ങള്‍ പങ്കുവെച്ചത്.

ഉർവശി തിയറ്റേഴ്സ്’ എന്ന പ്രോഗ്രാമിൽ വച്ചാണ് സോമദാസിനെ പരിചയപ്പെട്ടതെന്ന് പ്രദീപ് ചന്ദ്രന്‍ പറയുന്നു. 2017 ലായിരുന്നു അത്. പിന്നീട് ബിഗ് ബോസിൽ വീണ്ടും കണ്ടുമുട്ടി. നേരത്തെ പരിചയമുണ്ടായിരുന്നതിന്റെ അടുപ്പം ഞങ്ങളെ വേഗം സുഹൃത്തുക്കളാക്കി. വളരെ പാവമായിരുന്നു. ആർക്കും ഇഷ്ടം തോന്നുന്ന പ്രകൃതം. ഇത്ര വേഗം അവൻ വിട്ടു പോകുമെന്ന് പ്രതീക്ഷിച്ചില്ല. വലിയ നൊമ്പരം തോന്നുന്നുവെന്നായിരുന്നു പ്രദീപ് ചന്ദ്രന് പറയാനുണ്ടായിരുന്നത്.

25 ദിവസത്തോളം സോമദാസ് ബിഗ് ബോസ് ഹൗസിൽ ഉണ്ടായിരുന്നു. പിന്നീട് ആരോഗ്യപ്രശ്നങ്ങൾ കൂടിയപ്പോൾ പിൻമാറി. ഉള്ള അത്രയും ദിവസവും അവൻ ഞങ്ങൾക്കു വേണ്ടി പാടി. ഞങ്ങളും ഒപ്പം പാടി. ‘കണ്ണാന കണ്ണേ…’ എന്ന പാട്ടൊക്കെ പാടുമ്പോൾ കേട്ടിരിക്കുന്നവരുടെ കണ്ണുകൾ നനയും. ഒരു ഘട്ടത്തിൽ ഞങ്ങളെ പാടിയുണർത്തിയിരുന്നത് സോമുവാണെന്നും അദ്ദേഹം പറയുന്നു.

പലപ്പോഴും ഒറ്റയ്ക്കിരുന്ന് ആലോചിക്കുന്നതു കാണാം. കുടുംബത്തെയും കുഞ്ഞുങ്ങളെയും കുറിച്ചാണ് ചിന്ത. ചോദിക്കുമ്പോൾ, മക്കളുടെ കാര്യമാണ് പറയുക. നാല് മക്കളാണല്ലോ. ഒന്ന് തീരെ പൊടികുഞ്ഞാണ്. അത് പറഞ്ഞ് സങ്കടപ്പെടും. മക്കളെക്കുറിച്ചോർത്തായിരുന്നു അവന്റെ പ്രധാന ആവലാതി. ചിലപ്പോൾ അതോർത്തിരുന്ന് കരയും. ഞാനില്ലെങ്കില്‍ എന്റെ മക്കളെന്തു ചെയ്യും എന്ന് ഇടയ്ക്കിടെ പറയുമായിരുന്നു. ആ പേടി ആയിരുന്നു എപ്പോഴും അവന്.

ആരോഗ്യ പ്രശ്നങ്ങൾ വല്ലാതെ അലട്ടിയിരുന്നു. ചില ടെസ്റ്റുകൾ നടത്തുകയും ചികിത്സ വേണമെന്ന് പറയുകയും ചെയ്തിരുന്നു. ഒരുപാട് വിഷമങ്ങൾ പറഞ്ഞിട്ടുണ്ട്. ആദ്യ വിവാഹത്തിന്റെ പ്രശ്നങ്ങളും ജീവിതത്തിലെ പ്രതിസന്ധികളെക്കുറിച്ചുമൊക്കെ സംസാരിച്ചിരുന്നു. സാമ്പത്തിക പ്രശ്നങ്ങളും ഉണ്ടായിരുന്നു എന്നു തോന്നുന്നു. ഒരുമാസം മുൻപാണ് ഞാനും അവനും അവസാനമായി കണ്ടത്. ഇനിയും ഒത്തുകൂടാമെന്ന് പറഞ്ഞായിരുന്നു അന്ന് ഞങ്ങള്‍ പിരിഞ്ഞതെന്ന് പ്രദീപ് ചന്ദ്രൻ പറയുന്നു

ഞായറാഴ്ച പുലർച്ചെയാണ് സോമദാസ് ചാത്തന്നൂർ അന്തരിച്ചത്. 42 വയസ്സായിരുന്നു. കോവിഡ് അനന്തര ചികിത്സയ്ക്കിടെ കൊല്ലം മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഒരു മാസമായി വെന്റിലേറ്ററിലായിരുന്നു. കോവിഡ് മുക്തനായി വാർഡിലേക്കു മാറ്റാനിരിക്കെയായിരുന്നു ഹൃദയാഘാതം സംഭവിച്ചത്. സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ ഗായകനാണ് സോമദാസ്. രാജ്യത്തിനകത്തും പുറത്തുമായി നിരവധി സംഗീത പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.

More in Malayalam

Trending

Recent

To Top