Malayalam
സുരേന്ദ്രനുമായി കൈ കൊടുത്ത് ദീപ്തിയുടെ സൂരജേട്ടൻ ബി ജെ പി സ്ഥാനാർത്ഥിയായി മത്സരിക്കുന്നു?
സുരേന്ദ്രനുമായി കൈ കൊടുത്ത് ദീപ്തിയുടെ സൂരജേട്ടൻ ബി ജെ പി സ്ഥാനാർത്ഥിയായി മത്സരിക്കുന്നു?
ടെലിവിഷൻ ആരാധകരുടെ പ്രിയങ്കരനാണ് വിവേക് ഗോപൻ. ദീപ്തിയുടെ സൂരജേട്ടൻ എന്ന് പറയുന്നതാകയും പ്രേക്ഷകർക്ക് പ്രിയം. പരസ്പരം സീരിയലിലെ അഭിനയത്തിലൂടെയാണ് മലയാളം ടെലിവിഷൻ പ്രേക്ഷകർക്ക് വിവേക് സൂരജേട്ടനായി മാറുന്നത്. പരസ്പരം പരമ്പര അവസാനിച്ചിട്ട് വർഷങ്ങൾ ആയെങ്കിലും ദീപ്തി സൂരജ് ദമ്പതികൾ ഇന്നും ടെലിവിഷൻ പ്രേമികളുടെ ഇഷ്ട ജോഡികളാണ്.
കഴിഞ്ഞ ദിവസം വിവേക് ഗോപന് ബിജെപിയില്‍ ചേര്‍ന്നെന്ന് റിപ്പോര്‍ട്ടുകള്‍ സോഷ്യൽ മീഡിയയിലടക്കം പ്രചരിച്ചിരുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും, ബി ഗോപാലകൃഷ്ണനുമൊപ്പം നില്ക്കുന്ന വിവേക് ഗോപന്റെ ചിത്രമാണ്ഇതിന് ആധാരം . വിവേക് ബിജെപിയില്‍ അംഗത്വമെടുത്തെന്ന തരത്തിലുള്ള പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇപ്പോൾ ഇതാ പ്രതികരണവുമായി താരം നേരിട്ട് എത്തിയിരിക്കുകയാണ്
ബിജെപി പറഞ്ഞാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറെന്ന് നടൻ വിവേക് ഗോപൻ. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനുൾപ്പടെയുള്ള നേതാക്കളുമായി ചർച്ച നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തനത്തിൽ ആകൃഷ്ടനായാണ് പാർട്ടിയിൽ ചേരുന്നതെന്നും വിവേക് പറഞ്ഞു.വിവേക് ഗോപൻ ഇപ്പോള്‍ തൃശൂര്‍ കൊടുങ്ങല്ലൂരിലെ ഷൂട്ടിംഗ് ലോക്കേഷനിലാണ്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ തൃശൂരിലെത്തിയപ്പോഴാണ് വിവേകുമായി കൂടിക്കാഴ്ച നടത്തിയത്. രാഷ്ട്ര സേവനത്തിനായി യുവാക്കൾ മുന്നോട്ട് വരണമെന്നാണ് വിവേകിൻറെ അഭിപ്രായം. കലാ രംഗത്ത് നിന്നെത്തുന്ന തനിക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാനാകുമെന്നും വിവേകിന് ആത്മവിശ്വാസമുണ്ട്. കെ സുരേന്ദ്രൻറെ വിജയ് യാത്രയുടെ ഭാഗമായി വിവേകിന് അംഗത്വം നല്‍കാനാണ് പാര്‍ട്ടിയുടെ തീരുമാനം
2011ല്‍ പുറത്തിറങ്ങിയ ഒരു മരുഭൂമിക്കഥ എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തേക്ക് എത്തിയത്. പുള്ളക്കാരന്‍ സ്റ്റാറാ, ഒരു കുട്ടനാടന്‍ ബ്ലോഗ് തുടങ്ങി 15 ഓളം സിനിമകളില്‍ താരം വേഷമിട്ടിട്ടുണ്ട്ഫിറ്റ്നസ് ഫ്രീക്കനായി പര്സപരത്തിലൂടെ എത്തിയ വിവേക് ഇന്ന് കാർത്തിക ദീപം പരമ്പരയിലെ അരുണായി തിളങ്ങുകയാണ്
സിനിമ സീരിയൽ താരങ്ങളെ പാര്‍ട്ടിയുമായി അടുപ്പിക്കാന്‍ ബിജെപി ഏറെ കാലമായി ശ്രമിക്കുന്നുണ്ട്. ദേശീയതലത്തില്‍ ഈ ശ്രമങ്ങള്‍ ഏറെകുറെ വിജയിച്ചിരുന്നു. പ്രമുഖരായ സിനിമാ-കായിക താരങ്ങളെ നേരിട്ട് കണ്ട് സര്‍ക്കാര്‍ പദ്ധതികള്‍ വിശദീകരിക്കുകയും പാര്‍ട്ടിയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു ബിജെപി ദേശീയ നേതൃത്വം. സുരേഷ് ഗോപി കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടാക്കിയ തരംഗത്തിന്റെ പശ്ചാത്തലത്തില്‍ സിനിമാരംഗത്ത് നിന്നുള്‍പ്പെടെയുളള പ്രമുഖരെ മത്സരരംഗത്ത് ഇറക്കി കളം പിടിക്കാനാണ് ബിജെപിയുടെ ശ്രമം.
ഈ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപി, കൃഷ്ണകുമാര്‍, രാജസേനന് എന്നിവര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥികളായി എത്തുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ബിജെപി ഔദ്യോഗികമായി ഇക്കാര്യങ്ങള്‍ പരസ്യപ്പെടുത്തിയിട്ടില്ല. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കും എന്നാണ് കൃഷ്ണകുമാര്‍
പറഞ്ഞത്. എന്നാല്‍ താന്‍ മത്സരിക്കുന്നില്ലെന്നും വാര്‍ത്ത ആരോ സൃഷ്ടിച്ചതാണെന്നും പറഞ്ഞ് നടി പ്രവീണയും രംഗത്തെത്തിയിരുന്നു. സംവിധായകന് രാജസേനന് ബിജെപി ഇത്തവണ സീറ്റ് നല്‍കുമെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ തവണ നെടുമങ്ങാട് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു രാജസേനന്.
തമിഴ്നാട്ടിലും താരങ്ങളെ പാര്‍ട്ടിയുമായി അടുപ്പിക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ട്. കോണ്‍ഗ്രസിന്റെ താര പ്രചാരകയായിരുന്ന ഖുഷ്ബു അടുത്തിടെയാണ് ബിജെപിയില്‍ ചേര്‍ന്നത്. മാത്രമല്ല, നമിത, ഗൗതമി തുടങ്ങിയ നടിമാരും ബിജെപിയില്‍ ചേര്‍ന്നിരുന്നു. വിവേക് ഗോപന്റെ വിഷയത്തില്‍ സോഷ്യല്‍ മീഡിയയിലെ പ്രചാരണമാണ് ഇതുവരെയുള്ളത്. താരം ഔദ്യോഗികമായി ഉടന്‍ പ്രതികരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
