Malayalam
ഒന്നര വര്‍ഷത്തോളം ഷൂട്ടിങ്ങ് ഉണ്ടായിരുന്നു. ആ ഒന്നര വര്‍ഷവും അദ്ദേഹം എന്റെ മുഖത്ത് നോക്കിയിട്ടില്ല; മണിരത്നത്തെ കുറിച്ച് ജയറാം
ഒന്നര വര്‍ഷത്തോളം ഷൂട്ടിങ്ങ് ഉണ്ടായിരുന്നു. ആ ഒന്നര വര്‍ഷവും അദ്ദേഹം എന്റെ മുഖത്ത് നോക്കിയിട്ടില്ല; മണിരത്നത്തെ കുറിച്ച് ജയറാം
മണിരത്നം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘പൊന്നിയിന്‍ സെല്വന്’ എന്ന ചിത്രത്തിന്റെ റിലീസിനു വേണ്ടി കാത്തിരിക്കുകയാണ് തെന്നിന്ത്യന്‍ പ്രേക്ഷകര്‍. വമ്പന്‍ താരനിര തന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ചിത്രത്തില്‍ ജയറാമും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ആഴ്വാര്‍ കടിയന്‍ നമ്പിയെന്ന കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ മണിരത്നത്തിനൊപ്പമുള്ള അനുഭവത്തെ കുറിച്ച് പങ്കുവെയ്ക്കുകയാണ് ജയറാം.
‘അദ്ദേഹം ഒരു കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ നൂറ് ശതമാനം ഫലം ലഭിക്കുന്നത് വരെ അതില്‍ തന്നെയായിരിക്കും. അദ്ദേഹം എന്നെ നമ്പി എന്ന കഥാപാത്രം ചെയ്യുന്ന കാര്യം പറയുന്നതിനായി ഓഫീസില്‍ വിളിച്ച് വരുത്തിയപ്പോള്‍ ആവശ്യപ്പെട്ടത് വലിയ വയറ് വേണമെന്നാണ്. ജയറാം ഇപ്പോള്‍ മെലിഞ്ഞിരിക്കുകയാണ്, നാല് മാസമുണ്ട് ഷൂട്ടിങ്ങിന്. അതിന് മുന്‍പ് ശരിയാക്കണം എന്ന് പറഞ്ഞു. ഞാന്‍ അതിനായി ഏറെ കഷ്ടപ്പെട്ടു.
ഒന്നര വര്‍ഷത്തോളം ഷൂട്ടിങ്ങ് ഉണ്ടായിരുന്നു. ആ ഒന്നര വര്‍ഷവും അദ്ദേഹം എന്റെ മുഖത്ത് നോക്കിയിട്ടില്ല. രാവിലെ വന്നു വയറിന് വ്യത്യാസങ്ങള്‍ വന്നിട്ടുണ്ടോ എന്നാണ് നോക്കുക. ഷൂട്ടിങ്ങ് കഴിഞ്ഞ ശേഷമാണ് അദ്ദേഹം എന്റെ മുഖത്ത് നോക്കിയത്. ഒരു കാര്യത്തിന്റെ ഫലം കിട്ടാന്‍ എത്ര ദൂരം വേണമെങ്കിലും അദ്ദേഹം പോകും. അതാണ് മണിരത്നം’ എന്നും ജയറാം പറഞ്ഞു.
‘സിനിമയുടെ ചിത്രീകരണ സമയത്ത് ജയം രവിയും കാര്‍ത്തിയുമെല്ലാം പതിമൂന്ന് മണിക്കൂറുകളോളം നീണ്ടു നില്ക്കുന്ന ചിത്രീകരണത്തിന് ശേഷവും വ്യായാമം ചെയ്യണമായിരുന്നു. എന്നാല്‍ എനിക്ക് മാത്രം കഴിക്കാനായി ഭക്ഷണം മണി സാര്‍ നല്‍കുമായിരുന്നു. എന്തെന്നാല്‍ എനിക്ക് വയര്‍ വേണം, അവര്‍ക്ക് വയര്‍ ഉണ്ടാകാന്‍ പാടില്ല’, എന്നും ജയറാം കൂട്ടിച്ചേര്‍ത്തു. സിനിമയുടെ പുതിയ ഗാനത്തിന്റെ ഓഡിയോ ലോഞ്ചില്‍ വെച്ചാണ് നടന് ഇക്കാര്യം പറഞ്ഞത്.
