Connect with us

ലിബര്‍ട്ടി ബഷീറിനെ സിനിമയില്‍ ഒന്നും അല്ലാതെ ആക്കിയത് ദിലീപ്…, കൂടെയുള്ള ഒരുപാട് ആളുകള്‍ ചിരിച്ചു കൊണ്ട് പറ്റിക്കുന്നു; ദിലിപ് ജിവീതത്തില്‍ നേരിടുന്ന ഇത്തരം പ്രതിസന്ധികള്‍ അദ്ദേഹത്തിന്‌റെ ജാതകഫലത്തിലെ വിധിയാണെന്ന് കെജി മേനോന്‍

Malayalam

ലിബര്‍ട്ടി ബഷീറിനെ സിനിമയില്‍ ഒന്നും അല്ലാതെ ആക്കിയത് ദിലീപ്…, കൂടെയുള്ള ഒരുപാട് ആളുകള്‍ ചിരിച്ചു കൊണ്ട് പറ്റിക്കുന്നു; ദിലിപ് ജിവീതത്തില്‍ നേരിടുന്ന ഇത്തരം പ്രതിസന്ധികള്‍ അദ്ദേഹത്തിന്‌റെ ജാതകഫലത്തിലെ വിധിയാണെന്ന് കെജി മേനോന്‍

ലിബര്‍ട്ടി ബഷീറിനെ സിനിമയില്‍ ഒന്നും അല്ലാതെ ആക്കിയത് ദിലീപ്…, കൂടെയുള്ള ഒരുപാട് ആളുകള്‍ ചിരിച്ചു കൊണ്ട് പറ്റിക്കുന്നു; ദിലിപ് ജിവീതത്തില്‍ നേരിടുന്ന ഇത്തരം പ്രതിസന്ധികള്‍ അദ്ദേഹത്തിന്‌റെ ജാതകഫലത്തിലെ വിധിയാണെന്ന് കെജി മേനോന്‍

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടി ആക്രമിക്കപ്പെട്ട കേസ് വളരെയധികം ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. കോടതിയില്‍ ക്രൈംബ്രാഞ്ച് അധിക കുറ്റപത്രം സമര്‍പ്പിച്ചതു മുതല്‍ നിരവധി പേരാണ് അഭിപ്രായങ്ങളുമായി മുന്നോട്ട് വരുന്നത്. ഇപ്പോഴിതാ ദിലിപ് ജിവീതത്തില്‍ നേരിടുന്ന ഇത്തരം പ്രതിസന്ധികള്‍ അദ്ദേഹത്തിന്‌റെ ജാതകഫലത്തിലെ വിധിയാണെന്ന് പറയുകയാണ് നിര്‍മ്മാതാവ് കെജി മേനോന്‍. ഈ വിധി അദ്ദേഹം അനുഭവിച്ചേ തീരു.

കൂടെയുള്ള ഒരുപാട് ആളുകള്‍ ചിരിച്ചു കൊണ്ട് പറ്റിക്കുകയാണ്. ദിലീപിന്റെ കയ്യില്‍ സമ്പത്ത് ഉണ്ടെന്ന് മനസ്സിലാക്കി കൂടെ നില്‍ക്കുന്നവരാണ് പറ്റിക്കുന്നത്. അതല്ലാതെ ഇങ്ങനെയുള്ള കാര്യങ്ങള്‍ സംഭവിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. ഇതെല്ലാം സമയ ദോഷം കൊണ്ട് സംഭവിക്കുന്നതാണ്. ഏതായാലും ഇതില്‍ നിന്നെല്ലാം അദ്ദേഹം ഊരിപ്പോരും. വലിയ ഈശ്വര വിശ്വാസിയാണ് അദ്ദേഹമെന്നും മേനോന്‍ അഭിപ്രായപ്പെടുന്നു.

ഒരുപാട് നിര്‍മ്മാതാക്കളുടേയും സംവിധായകന്‍മാരുടേയും ശാപം ദിലീപിനുണ്ട്. തലശ്ശേരി ബഷീറിനെ അതായത് ലിബര്‍ട്ടി ബഷീറിനെ സിനിമയില്‍ ഒന്നും അല്ലാതെ ആക്കിയത് ദിലീപല്ലേ. തുളസീദാസൊക്കെ എത്ര ശപിച്ചിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട കേസുമായി എനിക്ക് അത്ര ബന്ധമോ പരിചയമോ ഇല്ല. കേസിലെ അതിജീവിതയെ ഒരിക്കല്‍ പരിചയപ്പെടുത്തിയത് ഡേവിഡ് കാച്ചപ്പള്ളി എന്നയാളാണെന്നും കെ ജി മേനോന്‍ പറയുന്നു.

250-300 രൂപക്ക് തൃശൂരില്‍ റിലയന്‍സില്‍ എന്തോ വര്‍ക്ക് ചെയ്യുന്ന സമയത്താണ് താന്‍ വിളിച്ച് സിനിമയിലേയ്ക്ക് കൊണ്ടുവന്നതെന്ന് ഡേവിഡ് കാച്ചപ്പള്ളി പറയുമായിരുന്നു. നടി ആക്രമിക്കപ്പെട്ട കേസ് എന്ന് പറയുന്നത് അധികവും പിന്നാമ്പുറ കഥകളാണ്. അതൊന്നും തേടി പോവാനുള്ള സമയം നമുക്കില്ല. ഒന്നോ രണ്ടോ ദിവസം സമയം കിട്ടിയാല്‍ വീട്ടിലേക്കോ, അടുത്ത ലൊക്കേഷനിലേക്കോ പോവും. പിന്നെ ദിലീപ് എന്ത് ചെയ്തു, മറ്റുള്ളവര്‍ എന്ത് ചെയ്തു എന്നുള്ളതൊന്നും എനിക്കറിയില്ല.

സമയ ദോഷം എന്ന് ഞാന്‍ പറഞ്ഞെങ്കിലും ചില ബുദ്ധിമുട്ടുകള്‍ പുള്ളി വിലയ്ക്ക് വാങ്ങിച്ചതാണ്. ചിലരെ ഒഴിവാക്കി വിടേണ്ടതായിട്ടുണ്ട്. താന്‍ ചെയ്യുന്ന ഒരു പടത്തിന്റെ എല്ലാകാര്യങ്ങളും അറിഞ്ഞിരിക്കണമെന്ന് നിര്‍ബന്ധമുള്ള നടനാണ് മമ്മൂട്ടി. അത് കഴിഞ്ഞാല്‍ അങ്ങനെയുള്ള ഒരു താരം ദിലീപാണ്. അദ്ദേഹത്തിന്റെ നാടോടി മന്നന്‍ എന്ന പടം മുന്നോട്ട് കൊണ്ടുപോവാന്‍ പറ്റാത്ത അവസരത്തില്‍ അയാള്‍ എന്നെ തേടി വരികയായിരുന്നു.

ദുബായിലൊക്കെ പോയി അന്വേഷിച്ചെങ്കിലും അദ്ദേഹത്തിന് പൈസ കിട്ടിയില്ല. എന്നാല്‍ മൂന്ന് ദിവസം കൊണ്ട് ഞാന്‍ ആ പടം വിറ്റുകൊടുത്തെന്നും അദ്ദേഹം പറയുന്നു. അതിന് ഞാന്‍ കമ്മീഷന്‍ വാങ്ങുകയും ചെയ്തു. ഇത് കഴിഞ്ഞ് ദിലീപ് വന്ന് എന്തുകൊണ്ട് ഇക്കാര്യം എന്നോട് ചോദിച്ചില്ലെന്ന് ചോദിച്ചു. പ്രൊഡ്യൂസര്‍ വന്ന് പറഞ്ഞതുകൊണ്ടാണ് ഞാനത് വിറ്റത്. ഏതായാലും ഇനി നിങ്ങളുടെ പടം ചോദിക്കാതെ ചെയ്യില്ലെന്നും പറഞ്ഞു.

അതുപോലെ ലാല്‍ സാറിന്റെ പടത്തിന് ഇതുപോലുള്ള എന്തെങ്കിലും സപ്പോര്‍ട്ട് ചെയ്യുകയാണങ്കില്‍ അത് ആന്റണി പെരുമ്പാവൂര്‍ അറിഞ്ഞിരിക്കണം. അക്കാര്യം അദ്ദേഹം പ്രത്യേകം പറഞ്ഞിട്ടുണ്ട്. പറഞ്ഞിട്ട് ചെയ്യണം എന്നുള്ളത് ഒരു നല്ല കാര്യമാണ്. മറ്റുള്ളവര്‍ ചിലപ്പോള്‍ വേറെ രീതിയിലെടുക്കും. പക്ഷെ ഒരു സിനിമ നടക്കട്ടെ എന്നതാണ് എന്റെ ചിന്തയെന്നും കെ ജി മേനോന്‍ അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ക്കുന്നു. ഒരു യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, കേസ് അട്ടിമറിക്കുന്നു എന്നാരോപിച്ച് അതിജീവിത നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. നേരത്തെ ഹര്‍ജി പരിഗണിച്ചപ്പോള്‍ വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്ന ആരോപണം അതിജീവിതയുടെ അഭിഭാഷക ഉന്നയിച്ചിരുന്നു. ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് പരിശോധനയ്ക്ക് അയക്കാന്‍ വിചാരണ കോടതി ജഡ്ജി അനുമതി നിഷേധിച്ചതടക്കം ചൂണ്ടികാട്ടിയായിരുന്നു ആരോപണം.

എന്നാല്‍ എന്ത് അടിസ്ഥാനത്തില്‍ ആണ് വിചാരണ കോടതിയ്ക്ക് എതിരെ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നായിരുന്നു കോടതിയുടെ ചോദ്യം. കേസില്‍ അനുബന്ധകുറ്റപത്രം നല്‍കിയ സാഹചര്യത്തില്‍ ഇതിന്റെ പകര്‍പ്പ് തേടി നടി വിചാരണ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഇത് കൂടി കിട്ടിയ ശേഷമാകും ഹൈക്കോടതിയിലെ ഹര്‍ജിയില്‍ അതിജീവിത കൂടുതല്‍ വാദങ്ങള്‍ ഉയര്‍ത്തുക.

More in Malayalam

Trending

Recent

To Top