Connect with us

അച്ഛനുമായുള്ള ഓഫ് സ്‌ക്രീന്‍ കെമിസ്ട്രി ഓണ്‍ സ്‌ക്രീനില്‍ കൊണ്ടുവരാനുള്ള തന്റെ പഠനമായിരുന്നു ‘പാപ്പന്‍’; അച്ഛന്റെ ശുപാര്‍ശ തന്റെ കരിയറില്‍ ഉണ്ടായിട്ടില്ലെന്ന് ഗോകുല്‍ സുരേഷ്

Malayalam

സുരേഷ് ഗോപിയെ നായകനാക്കി ജോഷിയുടെ സംവിധാനത്തില്‍ പുറത്തെത്തിയ ചിത്രമാണ് പാപ്പന്‍. കഴിഞ്ഞ ദിവസം റീലിസായ ചിത്രത്തിന് വന്‍ സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. ചിത്രത്തില്‍ സുരേഷ് ഗോപിയ്‌ക്കൊപ്പം മകന്‍ ഗോകുല്‍ സുരേഷും പ്രധാന വേഷത്തിലെത്തിയിരുന്നു.

ഇപ്പോഴിതാ അച്ഛനെ കുറിച്ചും സിനിമയെ കുറിച്ചും ഗോകുല്‍ പറഞ്ഞ വാക്കുകളാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. അച്ഛനുമായുള്ള ഓഫ് സ്‌ക്രീന്‍ കെമിസ്ട്രി ഓണ്‍ സ്‌ക്രീനില്‍ കൊണ്ടുവരാനുള്ള തന്റെ പഠനമായിരുന്നു ‘പാപ്പന്‍’ എന്നാണ് അദ്ദേഹം പറഞ്ഞത്. അച്ഛന്റെ ശുപാര്‍ശ തന്റെ കരിയറില്‍ ഉണ്ടായിട്ടില്ല.

തന്റെ മറ്റ് സിനിമകള്‍ കണ്ട ജോഷി സാര്‍ പാപ്പനിലെ കഥാപാത്രത്തിന് താന്‍ അനുയോജ്യനായിരിക്കുമെന്ന് അച്ഛനെ അറിയിക്കുകയായിരുന്നു. പിന്നീട് കഥ കേട്ട് സിനിമയുടെ ഭാഗമായി മാറിയതാണ് താനെന്നും ഗോകുല്‍ പറയുന്നു.

ജോഷി സാറിന്റെ ചിത്രമെന്ന് പറഞ്ഞാല്‍ ആരായാലും അതിന് സമ്മതം പറയുമല്ലോ അങ്ങനെയാണ് താന്‍ സിനിമയിലേയ്ക് എത്തിയതെന്നും ഗോകുല്‍ പറഞ്ഞു. അച്ഛന്റെ ഒപ്പം നില്‍ക്കാന്‍ തനിക്ക് പേടിയുണ്ടായിരുന്നു.

എന്നാല്‍ തങ്ങള്‍ക്കിടയിലെ കെമിസ്ട്രി ഒണ്‍ സ്‌ക്രിനില്‍ അധികം വന്നില്ലെന്നും ഗോകുല്‍ കൂട്ടിച്ചേര്‍ത്തു. സുരേഷ് ഗോപിയുടെ 252ാം ചിത്രമാണ് പാപ്പന്‍. മാസ്സ് ഫാമിലി െ്രെകം ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറായി ഇറങ്ങിയ ചിത്രത്തില്‍ വമ്പന്‍ താര നിരയാണ് അണിനിരന്നത്. നൈല ഉഷ,കനിഹ, നീത പിള്ള എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top