News
അഭയ ഹിരണ്മയിക്ക് പിന്നാലെ ഗോപി സുന്ദറും അമൃതാ സുരേഷും; ഒടുവിൽ ആ തീരുമാനം എടുത്തു; താല്പര്യം ഇല്ല എന്ന് പ്രേക്ഷകർ; വിമർശനങ്ങൾക്ക് ഒരു ക്ഷാമവും ഇല്ല…!
അഭയ ഹിരണ്മയിക്ക് പിന്നാലെ ഗോപി സുന്ദറും അമൃതാ സുരേഷും; ഒടുവിൽ ആ തീരുമാനം എടുത്തു; താല്പര്യം ഇല്ല എന്ന് പ്രേക്ഷകർ; വിമർശനങ്ങൾക്ക് ഒരു ക്ഷാമവും ഇല്ല…!
ഗോപി സുന്ദറും അമൃത സുരേഷും ഇപ്പോള്‍ എന്ത് പോസ്റ്റ് ചെയ്താലും അത് വൈറലാണ്. ഇരുവരുടെയും യാത്രകളും സംഗീതവും മറ്റ് വിശേഷങ്ങളും എല്ലാം നിരന്തരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുന്നതില്‍ രണ്ട് പേര്‍ക്കും വിരോധവും ഇല്ല.
ഇപ്പോഴിതാ, ഇന്‍സ്റ്റഗ്രാമില്‍ റീല്‍സ് വീഡിയോകളിലൂടെ വലിയ തരംഗമായി മാറുകയാണ് ഇവർ. വണ്‍മിനുട്ട് മ്യൂസിക്കുമായി ഗായകരെല്ലാം എത്തിക്കൊണ്ടിരിക്കുകയാണ്. ഇതുവരെ കാണാത്ത രൂപഭാവത്തിലാണ് പലരും എത്തുന്നത്.
അഭയ ഹിരണ്മയിയായിരുന്നു ആദ്യം വണ്‍മിനുട്ട് വീഡിയോയുമായെത്തിയത്. തന്റെ വീഡിയോ ഏറ്റെടുത്ത എല്ലാവര്ക്കും സ്നേഹവും നന്ദിയുമെന്ന് അവര്‍ പറഞ്ഞിരുന്നു.
അഭയയ്ക്ക് പിന്നാലെ ഗോപി സുന്ദറും അമൃത സുരേഷും വണ്‍മിനുട്ട് വീഡിയോയുമായെത്തുകയാണ്. ഇന്‍സ്റ്റഗ്രാമിലൂടെയായാണ് ഇരുവരും ഇതേക്കുറിച്ച് അറിയിച്ചിട്ടുള്ളത്.
എന്റെ വണ്‍മിനുട്ട് മ്യൂസിക് റിലീസ് ചെയ്യാന്‍ പോവുകയാണ്. എന്റെ ഇന്‍സ്റ്റഗ്രാമിലൂടെയായി ഓഗസ്റ്റ് ഒന്നിനാണ് വീഡിയോ റിലീസ് ചെയ്യുന്നതെന്നായിരുന്നു ഗോപി സുന്ദര്‍ അറിയിച്ചത്. കാത്തിരിക്കുകയാണ്, ഇനീം കാത്തിരിക്കാന്‍ വയ്യ തുടങ്ങിയ കമന്റുകള്‍ക്കൊപ്പം ആര്‍ക്ക് വേണം, വല്യ എക്സൈറ്റ്മെന്റൊന്നുമില്ല തുടങ്ങിയ പ്രതികരണങ്ങളുമുണ്ട്.
ഇപ്പോൾ എല്ലാവരും ഇന്‍സ്റ്റഗ്രാമില്‍ വണ്‍മിനുട്ട് വീഡിയോ കണ്ട് ത്രില്ലടിച്ചിരിക്കുന്ന സമയമാണ്. എന്റേയും വണ്‍മിനുട്ട് വീഡിയോ വരികയാണ്, ഞാന്‍ ഭയങ്കര എകസ്റ്റൈഡാണ്, നിങ്ങളും അങ്ങനെ ആയിരിക്കുമെന്ന് കരുതുന്നു.
ഓഗസ്റ്റ് ഒന്നിനാണ് വീഡിയോ വരുന്നതെന്നുമായിരുന്നു അമൃത പറഞ്ഞത്. കാത്തിരിക്കുകയാണ്, സൗണ്ട് മാറിയത് പോലെ തോന്നുന്നു, കഴിഞ്ഞ ഒരുമാസമായി ഗോപിയേട്ടന് എഴുതി കമ്പോസ് ചെയ്ത് കൊടുത്തതായിരിക്കും, പാടി പാടിക്കണ്ടേയെന്നായിരുന്നു ഒരാള്‍ ചോദിച്ചത്.
ഏത് പോസ്റ്റിട്ടാലും അതിന് താഴെയായി വിമര്‍ശനങ്ങളുണ്ടാവാറുണ്ട്. തുടക്കത്തിലൊക്കെ അത് ബാധിക്കാറുണ്ടായിരുന്നു. കമന്റുകള്‍ കണ്ട് സങ്കടം തോന്നാറുണ്ടായിരുന്നു. ഇപ്പോള്‍ പോസ്റ്റിന് താഴെ നെഗറ്റീവ് കമന്റുകള്‍ കണ്ടില്ലെങ്കിലാണ് സമാധാനക്കേട്.
ഗോപി സുന്ദറുമായുള്ള പ്രണയത്തെക്കുറിച്ച് മകളോട് പറഞ്ഞിരുന്നു. അവള്‍ക്കും ഓക്കെയായപ്പോഴാണ് ഒന്നിച്ചത്. നെഗറ്റീവ് കമന്റുകളൊക്കെ കാണുമ്പോള്‍ അവള് വിളിക്കാറുണ്ട്, അതൊന്നും മൈന്‍ഡ് ചെയ്യേണ്ടെന്നാണ് പറയാറുള്ളതെന്നും അമൃത പറഞ്ഞിരുന്നു.
about gopi sundar
