Connect with us

എനിക്ക് പ്രണയിക്കാൻ പാടില്ലേ….; രഹസ്യമാ, എനിക്കൊരാളെ ഇഷ്ടമാ, എനിക്കൊരു കാമുകനുണ്ട്; രഹസ്യ പ്രണയം പരസ്യമാക്കി അമൃത നായരുടെ വാക്കുകൾ!

serial news

എനിക്ക് പ്രണയിക്കാൻ പാടില്ലേ….; രഹസ്യമാ, എനിക്കൊരാളെ ഇഷ്ടമാ, എനിക്കൊരു കാമുകനുണ്ട്; രഹസ്യ പ്രണയം പരസ്യമാക്കി അമൃത നായരുടെ വാക്കുകൾ!

എനിക്ക് പ്രണയിക്കാൻ പാടില്ലേ….; രഹസ്യമാ, എനിക്കൊരാളെ ഇഷ്ടമാ, എനിക്കൊരു കാമുകനുണ്ട്; രഹസ്യ പ്രണയം പരസ്യമാക്കി അമൃത നായരുടെ വാക്കുകൾ!

മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്കു . പരമ്പര ഹിറ്റ് ആയതോടെ അതിലെ താരങ്ങളും മലയാളികൾക്ക് പ്രിയപ്പെട്ടവനായി. ഒരു കുടുംബ കഥ പറയുന്ന സീരിയൽ ആയതിനാൽ തന്നെ നിരവധി കഥാപാത്രങ്ങൾ സീരിയലിൽ ഉണ്ട്.

കൂട്ടത്തിൽ പഴയ കഥാപാത്രങ്ങളും, ഒരു കഥാപാത്രപത്രത്തിനു പകരം വന്നവരും എല്ലാം ആയി നിരവധി
താരങ്ങൾ കുടുംബ വിളക്കിന്റെ പേരിൽ അറിയപ്പെടുന്നുണ്ട്. കുടുംബ വിളക്ക് എന്ന സീരിയലില്‍ ശീതള്‍ ആയി എത്തിയതോടെയാണ് അമൃത നായര്‍ എന്ന നടി കൂടുതല്‍ പരിചിതയായത്. അതിന് ശേഷം സ്റ്റാര്‍ മാജിക്കിലും വന്നതോടെ അമൃതയ്ക്ക് ആരാധക സപ്പോർട്ട് കൂടി.

സീരിയലുകള്‍ക്കും ഷോകള്‍ക്കും അപ്പുറം ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലും എല്ലാം സജീവമാണ് നടി. വീട്ടില്‍ അമ്മയ്‌ക്കൊപ്പമുള്ള രസകരമായ വീഡിയോകള്‍ എല്ലാം വളരെ പെട്ടന്ന് വൈറലാവാറുണ്ട്.

എന്നാല്‍ ഇപ്പോള്‍ കുറച്ച് ദിവസങ്ങളായി ഫോട്ടോഷൂട്ടുകളുടെയും മറ്റും തിരക്കിലാണ് അമൃത നായര്‍, കഴിഞ്ഞ ദിവസം പങ്കുവച്ച ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ക്ക് ഒപ്പം കുറിച്ച ക്യാപ്ഷന്‍ ശ്രദ്ധേയമായിരുന്നു. ‘ഒരിക്കല്‍ നിന്റെ പ്രണയം സ്വപ്നമായിരുന്നു ഇന്ന് നിന്റെ പ്രണയം എനിക്ക് സ്വന്തമായിരിക്കുന്നു പ്രാണന്‍ പോലെ പ്രിയപ്പെട്ടതാകുന്നു’ എന്നായിരുന്നു ക്യാപ്ഷന്‍.

ഫോട്ടോ ഷൂട്ടിന്റെ ക്യാപ്ഷന്‍ മാത്രമല്ല, അടുത്തിടെ അമൃത നായര്‍ പങ്കുവയ്ക്കന്ന എല്ലാത്തിലും ഒരു പ്രണയത്തിന്റെ ധ്വനിയുണ്ട്. ഏറ്റവും ഒടുവില്‍ പങ്കുവച്ച രണ്ട് റീല്‍ വീഡിയോസിലും പ്രണയത്തെ കുറിച്ചാണ് അമൃത പറയുന്നത്. ഒന്ന് ഒരു റൊമാന്റിക് പാട്ട് ആണ്. മറ്റൊന്ന് ഒരു റൊമാന്റിക് ഡയലോഗ് വളരെ രസകരമായി പറയുന്നതാണ്.

എനിക്കൊരു കാമുകനുണ്ട് എന്ന ക്യാപ്ഷനോടെ പങ്കുവച്ച വീഡിയോയില്‍ പറയുന്നത്, ‘എനിക്ക് ഒരാളെ പ്രണയിക്കാനൊന്നും പാടില്ലേ. ഞാന്‍ ഒരാളെ പ്രണയിച്ചാല്‍ എന്താ കുഴപ്പം. എന്നാല്‍ ഞാന്‍ നിന്നോട് ഒരു കാര്യം പറയാം. രഹസ്യമാ, എനിക്കൊരുാളെ ഇഷ്ടമാ, എനിക്കൊരു കാമുകനുണ്ട്, നീ ആരോടും പറയണ്ട’ എന്നാണ്.

രസകരമായ കമന്റുകളാണ് ആ വീഡിയോക്ക് താഴെ വരുന്നത്. അമ്മ കേള്‍ക്കേണ്ട എന്ന് അടക്കം പറയുന്നവരുണ്ട്. ആ രഹസ്യം എനിക്ക് നേരത്തെ അറിയാമായിരുന്നു എന്നാണ് വേറെ ഒരാളുടെ കമന്റ്. ഈ രഹസ്യം ആരോടും പറയില്ല എന്ന് സത്യം ചെയ്യും വിധമുള്ള കമന്റുകളും ഉണ്ട്… ഇതെന്തുദ്ദേശിച്ചാണ് എന്ന് അറിയില്ലെങ്കിലും അമൃതയുടെ കാല്പനികത അപാരം തന്നെ.,..

About Amritha Nair

More in serial news

Trending