Connect with us

‘ഇത് പട്ടിക്കുട്ടികളുടെ സ്റ്റെപ്പല്ലേ’; മൗനരാഗം സീരിയൽ താരം നലീഫ് കളിച്ച ഡാൻസ് കണ്ട കൂടെവിടെ സീരിയൽ താരം അൻഷിതയുടെ ട്രോൾ ; അഞ്ചിയമ്മ ഫുൾ കോമഡിയെന്ന് ആരാധകർ!

serial news

കൂടെവിടെ പരമ്പരയിലൂടെ മലയാളി കുടുംബ പ്രേക്ഷകര്‍ക്കും യൂത്തിനും സുപരിചിതയായ താരമാണ് അന്‍ഷിത. അപൂര്‍വ്വമല്ലാത്ത ഒരു പ്രണയത്തെ, മനോഹരമായി വരച്ചിടുന്ന പരമ്പരയ്ക്ക് പ്രേക്ഷകര്‍ക്കിടയില്‍ വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. അതുപോലെതന്നെ പ്രേക്ഷകപ്രിയം നേടിയ പരമ്പരയാണ് മൗനരാഗം.

അതിലെ പ്രധാന കഥാപാത്രമായ കിരണ്‍ ആയി എത്തുന്നത് നലീഫ് ജിയയാണ്. സീരിയല്‍ താരങ്ങള്‍ മാറ്റുരയ്ക്കുന്ന ഏഷ്യാനെറ്റിലെ ഷോയാണ് സ്റ്റാര്‍ട്ട് മ്യൂസിക്ക്. ഈ ആഴ്ച്ച പരസ്പരം മത്സരിക്കാനെത്തിയത് മൗനരാഗം ടീമും കൂടെവിടെ ടീമും ആയിരുന്നു. അതിനിടെയുള്ള രസകരമായ വീഡിയോ പങ്കുവച്ചിരിക്കുകയാണ് അന്‍ഷിത.

ഇടവേളയ്ക്കിടെയുള്ള ഓഫ് സ്‌ക്രീന്‍ അതിക്രമങ്ങള്‍ എന്നുപറഞ്ഞാണ് അന്‍ഷിത വീഡിയോ പങ്കുവച്ചത്. സ്റ്റാര്‍ട്ട് മ്യൂസിക് വേദിയില്‍ റിഹേഴ്‌സലും മറ്റും നടക്കുന്ന സമയത്ത് നലീഫ് പുതിയ സ്റ്റെപ്പുകള്‍ പരീക്ഷിക്കുകയാണ്. നലീഫിനൊപ്പം കളിക്കാന്‍ പോകുന്ന അന്‍ഷിതയ്ക്ക് നലീഫിന്റെ അല്‍പം സങ്കീര്‍ണ്ണമായ സ്റ്റെപ്പുകള്‍ വേഗത്തില്‍ വഴങ്ങുന്നുമില്ല. എന്നാല്‍ അത് കഴിഞ്ഞുള്ള സ്‌റ്റേജിലെ പെര്‍ഫോമന്‍സിലും അന്‍ഷിതയും നലീഫും ഗംഭീര പ്രകടനങ്ങളാണ് കാഴ്ചവച്ചത്.

എല്ലാവരും അടിപൊളിയാണെന്നും, ബിബിന്‍ (കൂടെവിടെ പരമ്പരയിലെ അന്‍ഷിതയുടെ നായകന്‍) ഇല്ലാത്തതിന്റെ ഭംഗിക്കുറവ് ഉണ്ടായിരുന്നെങ്കിലും സംഗതി കളറായെന്നുമെല്ലാമാണ് ആരാധകര്‍ വീഡിയോയ്ക്ക് കമന്റിടുന്നത്.

about serial

More in serial news

Trending

Recent

To Top