കല്യാണ വേഷത്തിൽ അമൃത നായർ പുതിയ വിശേഷം അറിഞ്ഞോ ?
മിനി സ്‌ക്രീനിൽ ടോപ് റേറ്റിങ്ങിൽ നിൽക്കുന്ന പരമ്പരയാണ് കുടുംബവിളക്ക്. പരമ്പരയിലെ ശീതൾ എന്ന കഥാപാത്രത്തിലൂടെ സീരിയൽ പ്രേമികളുടെ നിറഞ്ഞ കൈയ്യടി വാങ്ങിയെടുത്ത താരമാണ് അമൃത നായർ.കുടുംബവിളക്കി’ലെ പ്രധാന കഥാപാത്രമായ ‘സുമിത്ര’യുടെ മകള്‍ ‘ശീതളാ’യെത്തി മലയാളിക്ക് പ്രിയങ്കരിയായ താരമാണ് അമൃത . ‘കുടുംബവിള’ക്കിന് മുന്നേ തന്നെ പല പരമ്പരകളിലും മറ്റ് ഷോകളിലും എത്തിയിരുന്നെങ്കിലും അമൃതയെ മലയാളികള്‍ക്കിടയില്‍ പ്രശസ്‍തയാക്കിയത് ‘ശീതള്‍’ ആയിരുന്നു. ശീതളിനെ ഇരുകയ്യും നീട്ടിയായിരുന്നു ആരാധകര്‍ സ്വീകരിച്ചത്. എന്നാല്‍ പെട്ടന്നായിരുന്നു പരമ്പരയില്‍ നിന്നും അമൃത പിന്മാറിയത്.
മറ്റൊരു ഷോയിലേക്ക് എത്താന്‍ വേണ്ടിയാണ് ‘കുടുംബവിളക്ക്’ ഉപേക്ഷിച്ചതെന്നായിരുന്നു അമൃത പറഞ്ഞത്. പരമ്പരയ്ക്കുശേഷം അമൃത ചില മിനിസ്‌ക്രീന്‍ ഷോകളിലും, ഹ്രസ്വ ചിത്രങ്ങളിലും, ഫോട്ടോഷൂട്ടുകളിലും മറ്റും പ്രത്യക്ഷപ്പെട്ടിരുന്നു. പരമ്പരയില്‍ ഇല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമായ അമൃത ആരാധകരുമായി എല്ലാം വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. അങ്ങനെ സോഷ്യൽ മീഡിയയിൽ ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ താരം അടുത്തിടെ പങ്കുവച്ച വീഡിയോ ആണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. ശീതൾ ആയി എത്തും മുൻപ് മറ്റു പരമ്പരകളിലും സ്റ്റാർമാജിക്ക് ഷോയിലും അമൃത എത്തിയിട്ടുണ്ട്. തനിക്ക് പ്രതീക്ഷിക്കാതെ കൈ വന്ന ഭാഗ്യം ആണ് ശീതൾ എന്ന് അമൃത നായർ പറയാറുണ്ട്.
പരമ്പരയില്‍ ഇല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമായ അമൃത ആരാധകരുമായി എല്ലാം വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ താരം യുട്യൂബ് ചാനലിലൂടെയാണ് ഇപ്പോൾ എല്ലാ കാര്യങ്ങളും പങ്കുവെക്കുന്നത്. കല്യാണ ആഭരണങ്ങൾ പരിചയപ്പെടുത്തുന്നതാണ് താരത്തിന്റെ പുതിയ വ്ലോഗ്. അമ്മയ്‌ക്കൊപ്പമാണ് യാത്ര. കല്യാണ വേഷത്തിൽ സാരിയുടുത്ത് നന്നായി ഒരുങ്ങി തന്നെയാണ് അമൃത വ്ലോഗിൽ പ്രത്യക്ഷപ്പെടുന്നത്.
ഇതിൽ ആരാ മണവാട്ടി എന്ന് സംശയം തോന്നും തരത്തിലാണ് അമൃതയെയും അമ്മയെയും പ്രേക്ഷകർ നോക്കിക്കാണുന്നത്. ആഭരണങ്ങൾ താരം അണിഞ്ഞു നോക്കുന്നതും വീഡിയോയിൽ കാണാം. ഒരു വിശേഷം വരാനുണ്ട്. അത് വരുന്ന വ്ലോഗുകളിൽ അറിയിക്കുമെന്നും അമൃത പറയുന്നുണ്ട്
അമ്മു എന്നാണ് അമൃതയെ സ്നേഹത്തോടെ ആരാധകർ വിളിക്കുന്നത്. അമൃത ചില മിനിസ്‌ക്രീന്‍ ഷോകളിലും ഹ്രസ്വ ചിത്രങ്ങളിലും ഫോട്ടോഷൂട്ടുകളിലും എല്ലാം പ്രത്യക്ഷപ്പെടാറുണ്ട്. ഭാവി കാര്യങ്ങളെ കുറിച്ച് നമ്മൾ ഒരുപാട് പ്ലാൻ ചെയ്‌താൽ ഒന്നും നടക്കില്ല. ഒഴുക്കിന് അനുസരിച്ചു പോവുകയാണ്. ഒരു മൂവി ചെയ്യണം എന്ന് ആഗ്രഹം ഉണ്ട്. അതൊന്നും ആയില്ല എങ്കിൽ ഒരു മൂന്നു വര്‍ഷത്തിനുള്ളില്‍ സെറ്റിൽഡ് ആകണം എന്നുമുണ്ട്. ഉടനെ വിവാഹം ഉണ്ടാകില്ല. പക്ഷേ ഒരു വലിയ പ്ലാൻ എന്ന് പറയുന്നത് ഒരു വീട് വയ്ക്കണം എന്നതാണെന്ന് അമൃത നേരത്തെ പറഞ്ഞിരുന്നു.
വിവാഹം കഴിഞ്ഞാൽ എന്തായാലും താൻ ഒരു ബ്രെയ്ക്ക് എടുക്കുമെന്നും അമൃത പറഞ്ഞു. കുടുംബമായി കുറച്ചു നാൾ ഉണ്ടാകും, പിന്നെ അതുകഴിഞ്ഞിട്ടേ ഞാൻ ഇന്ഡസ്ട്രിയിലേക്ക് തിരികെ വരികയൊള്ളു വെന്നും അമൃത പറഞ്ഞു. യൂ ട്യൂബ് ചാനൽ തുടങ്ങിയപ്പോഴാണ് ആളുകളുടെ സ്നേഹം താൻ തിരിച്ചറിയുന്നതതെന്നുംനടി പറയുന്നു.
ഞാൻ എന്റെ എല്ലാ സന്തോഷങ്ങളും, വിശേഷങ്ങങ്ങളും യൂ ട്യൂബ് ചാനലിലൂടെ അറിയിക്കാറുണ്ട്. അതിലൂടെ വരുന്ന വലിയൊരു ചോദ്യം യൂ ട്യൂബ് വാരുമാനത്തെകുറിച്ചാണ്. നമുക്ക് ചാനലിലൂടെ വലിയ വരുമാനമാണ് ലഭിക്കുന്നത് എന്നാണ് ആളുകളുടെ വിചാരം. വർക്കൊന്നും ഇല്ലാതെ അടിച്ചുപൊളിച്ചു നടക്കുന്നു എന്ന് ചിന്തിക്കുന്നവരും കുറവല്ല- അമൃത പറയുന്നു.
