News
സംഗീത സംവിധായകന്‍ സാം സിഎസ് വീണ്ടും മലയാളത്തിലേയ്ക്ക് തിരിച്ചെത്തുന്നു; ആകാംക്ഷയോടെ ആരാധകര്‍
സംഗീത സംവിധായകന്‍ സാം സിഎസ് വീണ്ടും മലയാളത്തിലേയ്ക്ക് തിരിച്ചെത്തുന്നു; ആകാംക്ഷയോടെ ആരാധകര്‍
തമിഴ് സിനിമാ മേഖലയില്‍ വളരെ തിരക്കേറിയ സംഗീത സംവിധായകനാണ് സാം സിഎസ്. നിരവധി ആരാധകരാണ് അദ്ദേഹത്തിനുള്ളത്. മോഹന്‍ലാല്‍ നായകനായി എത്തിയ ഒടിയന്‍ എന്ന ചിത്രത്തിലൂടെയാണ് സാം മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. ഇപ്പോഴിതാ വീണ്ടും മലയാളത്തിലേയ്ക്ക് മടങ്ങി വരാന്‍ ഒരുങ്ങുകയാണ്.
വിക്രം വേദ, കൈതി, പുരിയാത പുതിര്‍ എന്നീ ചിത്രങ്ങളിലൂടെയാണ് സാം ശ്രദ്ധേയനായത്. കൈതി 2 വന്നേക്കുമെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് സാം പറഞ്ഞിരുന്നു. നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ആര്‍ഡിഎക്‌സ് എന്ന ചിത്രത്തിലൂടെയാണ് സാം വീണ്ടുമെത്തുന്നത്.
ഷെയന്‍ നിഗം,ആന്റണി വര്‍ഗീസ്, നീരജ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. മിന്നല്‍ മുരളിക്ക് ശേഷം സോഫിയ പോള്‍ നിര്‍മ്മിക്കുന്ന ചിത്രമാണിത്.
‘ലെറ്റ് ദ ഫൈറ്റ് ബിഗിന്‍സ്’ എന്ന ടാഗ്‌ലൈനോടെയാണ് ആര്‍ഡിഎക്‌സ് വരുന്നത്. അന്‍പറിവ് ആണ് ചിത്രത്തിന്റെ സ്റ്റന്‍ഡ് കൊറിയോഗ്രാഫര്‍. അലക്‌സ് ജെ പുളിക്കല്‍ ആണ് ചിത്രത്തിന്റെ ക്യാമറ.