അഭിനയ ജീവിതത്തിലേയ്ക്ക് എത്തിയപ്പോൾ മാതാപിതാക്കൾ തന്ന ഏറ്റവും വലിയ ഉപദേശം ഇതായിരുന്നു വെളിപ്പെടുത്തി അനശ്വര രാജൻ !
തണ്ണീർമത്തൻ ദിനങ്ങൾ’ സിനിമയിലെ മികവാർന്ന അഭിനയത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നടിയാണ് അനശ്വര രാജൻ. എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ‘ഉദാഹരണം സുജാത’യിൽ മഞ്ജുവാര്യരുടെ മകളായി അനശ്വര അഭിനയിക്കുന്നത്. ’എ
ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ താരത്തിന് കഴിഞ്ഞു . . ജീവിതത്തിൽ കിട്ടിയ ഏറ്റവും നല്ലതും വലുതുമായ ഉപദേശത്തെപ്പറ്റി തുറന്ന് പറയുകയാണ് നടിയിപ്പോൾ.
ഒരു ഓൺലൈൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിനിടെയാണ് അനശ്വര ഇക്കാര്യങ്ങളെപ്പറ്റി സംസാരിച്ചത്. അഭിനയ ജീവിതത്തിലേയ്ക്ക് എത്തിയപ്പോൾ മാതാപിതാക്കൾ തന്ന ഏറ്റവും വലിയ ഉപദേശം എന്തായിരുന്നു എന്ന അവതാരകന്റെ ചോദ്യത്തിന് ആരേയും അമിതമായി വിശ്വസിക്കരുതെന്നാണ് നടി മറുപടി നൽകിയത്.ഒരാളെ വിശ്വസിക്കുമ്പോൾ സൂക്ഷിച്ച് വിശ്വസിക്കുക.
നമ്മുക്ക് ചുറ്റുമുള്ളവർ വ്യത്യസ്തരാണ്. ഇതാണ് മാതാപിതാക്കൾ തന്ന ഉപദേശം. ഒരു പരിധി വരെ അത് പാലിക്കാൻ താൻ ശ്രമിക്കുന്നുമുണ്ടെന്നും അനശ്വര പറഞ്ഞു. ഒരാളുടെ ക്യാരക്ടർ മനസ്സിലാക്കാൻ കുറെ സമയമെടുക്കും.
നമ്മുക്ക് തന്നെ നമ്മളെ മനസ്സിലാക്കാൻ സമയമെടുക്കാറില്ലെ അപ്പോൾ മറ്റ് ഒരാളെ മനസ്സിലാക്കാൻ അതിൽ കൂടുതൽ സമയമെടുക്കില്ലെ എന്നും അവർ ചോദിച്ചു. ഒരാളെ പരിചയപ്പെടുമ്പോൾ അവരുടെ വെെബ് മനസ്സിലാക്കുക അത് ഒക്കെയാണങ്കിൽ അവർക്കൊപ്പം സൗഹൃദം എൻജോയ് ചെയ്യുക. താൻ അതാണ് ചെയ്യുന്നതെന്നും അനശ്വര കൂട്ടിച്ചേർത്തു