Actress
ആത്മാർത്ഥ സുഹൃത്തുക്കൾ ഒരിക്കലും വേർപിരിയില്ല, അകലെ ആയിരിക്കാം, പക്ഷേ ഒരിക്കലും ഹൃദയത്തിൽനിന്നകലില്ല… കൂട്ടുകാരികൾക്കൊപ്പമുള്ള ചിത്രവുമായി ലിസി
ആത്മാർത്ഥ സുഹൃത്തുക്കൾ ഒരിക്കലും വേർപിരിയില്ല, അകലെ ആയിരിക്കാം, പക്ഷേ ഒരിക്കലും ഹൃദയത്തിൽനിന്നകലില്ല… കൂട്ടുകാരികൾക്കൊപ്പമുള്ള ചിത്രവുമായി ലിസി
സിനിമയ്ക്ക് അപ്പുറത്ത് വ്യക്തിജീവിതത്തിൽ താരങ്ങൾ സൗഹൃദം സൂക്ഷിക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്ന ചിത്രങ്ങളിലൂടെ ആ സൗഹൃദത്തിന്റെ ആക്കം എത്രത്തോളം ഉണ്ടെന്ന് മനസ്സിലാക്കാൻ സാധിക്കും.
നടി ലിസി പങ്കുവെച്ച ചിത്രം വൈറലാകുന്നു. ശോഭന, രമ്യ നമ്പീശൻ, ഖുശ്ബു, സുഹാസിനി, രേവതി എന്നിവർക്കൊപ്പമുള്ള ചിത്രമാണ് ലിസി പങ്കുവച്ചത്. ശോഭന പകർത്തിയ സെൽഫിയാണ് ഇതെന്നാണ് ചിത്രം കാണുമ്പോൾ മനസിലാകുന്നത്. ”ആത്മാർത്ഥ സുഹൃത്തുക്കൾ ഒരിക്കലും വേർപിരിയില്ല, അകലെ ആയിരിക്കാം, പക്ഷേ ഒരിക്കലും ഹൃദയത്തിൽനിന്നകലില്ല,” ഇതായിരുന്നു ചിത്രത്തിനൊപ്പം ലിസി കുറിച്ചത്.
കാലം കടന്നാലും മലയാളത്തിലെ പ്രിയനായികമാരോടുള്ള ആരാധക സ്നേഹത്തിന് കുറവു വന്നിട്ടില്ലെന്ന് ഇതിലൂടെ വ്യക്തമാണ്.
അടുത്തിടെ, ഭൂതകാലം സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള അവാർഡ് രേവതി സ്വന്തമാക്കിയത് ആഘോഷിക്കാൻ 80 കളിലെ നായികമാർ ഒത്തുകൂടിയിരുന്നു. ഇതിന്റെ ചിത്രവും ലിസി ഷെയർ ചെയ്തിരുന്നു.
സിനിമയ്ക്ക് അപ്പുറത്തും ഊഷ്മളമായ സൗഹൃദം സൂക്ഷിക്കുന്ന താരങ്ങളുടെ കൂട്ടായ്മയാണ് ‘എയ്റ്റീസ് ക്ലബ്’. കരിയറിലെ മത്സരങ്ങളേക്കാൾ ജീവിതത്തിൽ സൗഹൃദത്തിന് പ്രാധാന്യം നൽകിയ താരങ്ങൾ. ദക്ഷിണേന്ത്യൻ സിനിമയിൽ തങ്ങളുടെ കയ്യൊപ്പു പതിപ്പിച്ച പ്രതിഭകൾ. അവരുടെ കൂട്ടായ്മയാണ് എയ്റ്റീസ് ക്ലബ്ബ് അഥവാ എവർഗ്രീൻ ക്ലബ്ബ് ’80’. എൺപതുകളിൽ തെന്നിന്ത്യൻ സിനിമയുടെ സ്പന്ദനമായിരുന്ന ഈ താരങ്ങൾ സമയം കിട്ടുമ്പോഴൊക്കെ ഒന്നിച്ചു കൂടാറുണ്ട്.
2009 ലാണ് സുഹാസിനി മണിരത്നവും ലിസിയും ചേർന്ന് ഇത്തരമൊരു റീയൂണിയൻ ആരംഭിക്കുന്നത്. സുഹാസിനി, ലിസി, ഖുശ്ബു, ശോഭന, രേവതി, രജനീകാന്ത്, കമൽഹാസൻ, മോഹൻലാൽ, വെങ്കിടേഷ്, സത്യരാജ്, പ്രഭു, പൂനം ധില്ലൻ, രാധ, സുമലത, അബരീഷ്, സ്വപ്ന, മേനക, പാർവ്വതി, ജയറാം, കാർത്തിക്, മുകേഷ്, പ്രതാപ് പോത്തൻ, മോഹൻ, സുരേഷ്, ശങ്കർ, അംബിക, രമേശ് അരവിന്ദ്, നരേഷ്, ഭാഗ്യരാജ്, പൂർണിമ ഭാഗ്യരാജ്, ചിരഞ്ജീവി, സുമൻ, നദിയാ മൊയ്തു, റഹ്മാൻ, രാജ്കുമാർ, സരിത, ജയസുധ, ജാക്കി ഷെറോഫ്, രാധിക ശരത്കുമാർ, രമ്യ കൃഷ്ണൻ എന്നു തുടങ്ങി തമിഴ്, തെലുങ്ക്, കന്നട, മലയാളം സിനിമകളിലെ ഒരു പ്രമുഖ താരനിര തന്നെ ഈ കൂട്ടായ്മയുടെ ഭാഗമാണ്.