Connect with us

നിങ്ങളുടെ മനോഭാവം നിങ്ങളുടെ മൂല്യങ്ങളുടെയും വിശ്വാസങ്ങളുടെയും പ്രതീക്ഷകളുടെയും പ്രകടനമാണെന്ന് ദിൽഷ, കുപ്പിവളകളും മാലയും നെറ്റി ചുട്ടിയുമൊക്കെ ധരിച്ച് വധുവിനെ പോലെ താരം, റോബിൻ ഇതെല്ലാം കാണുന്നുണ്ടോയെന്ന് സോഷ്യൽ മീഡിയ

Actress

ഡി ഫോർ ഡാൻസ് എന്ന ഡാൻസ് റിയാലിറ്റി ഷോയിലൂടെയാണ് ദിൽഷ മലയാളികൾ‍ക്ക് സുപരിചിതയായത്. ഒടുവിൽ ബിഗ് ബോസ്സ് മലയാളം സീസൺ 4 ൽ മത്സരാർത്ഥിയായി പങ്കെടുത്ത് ടൈററ്റിൽ വിന്നർ സ്വന്തമാക്കിയിരിക്കുകയാണ്.

ഷോയിൽ നിന്ന് പുറത്തിറങ്ങിയതോടെ ധാരാളം സൈബർ ആക്രമണങ്ങൾക്കും ദിൽഷ ഇരയായി. അർഹിക്കാത്ത വിജയമായിരുന്നു ദിൽഷ നേടിയത് എന്നായിരുന്നു ദിൽഷയ്ക്കെതിരെ ഉയർന്ന പ്രധാനവിമർശനം.

സോഷ്യൽ മീഡിയയിൽ സജീവമായ ദിൽഷ പങ്കുവച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം കവരുന്നത്. ബ്രൈഡൽ ലുക്കിലാണ് ദിൽഷ എത്തിയിരിക്കുന്നത്. ഇളം പച്ച നിറത്തിലെ സാരി ധരിച്ച് അതിമനോഹരിയാണ് ദിൽഷ ചിത്രങ്ങളിൽ. ടൂൾബോക്സ് വെഡിംഗ്സ് ആണ് ചിത്രങ്ങൾക്ക് പിന്നിൽ.

സഹസ്ര ബ്രൈഡൽ സ്റ്റുഡിയോ ആണ് ദിൽഷയുടെ ലുക്കിന് പിന്നിൽ. കുപ്പിവളകളും മാലയും നെറ്റി ചുട്ടിയുമൊക്കെ ധരിച്ച് ഒരു വധുവിനെ പോലെ തന്നെയാണ് ദിൽഷ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
നിങ്ങളുടെ മനോഭാവം നിങ്ങളുടെ മൂല്യങ്ങളുടെയും വിശ്വാസങ്ങളുടെയും പ്രതീക്ഷകളുടെയും പ്രകടനമാണ് എന്നാണ് ദിൽഷ ചിത്രങ്ങൾക്ക് ക്യാപഷൻ നൽകിയിരിക്കുന്നത്. ഷോയിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ദിൽഷ നിരവധി ഫോട്ടോഷൂട്ടുകളുടെ ഭാഗമായിരുന്നു. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് ദിൽഷയിപ്പോൾ. തന്റെ യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങളെല്ലാം ദിൽഷ പങ്കുവയ്ക്കാറുമുണ്ട്.

ഷോ തുടങ്ങി ആദ്യമൊക്കെ പിന്നിൽ ആയിരുന്നെങ്കിലും പോകെപോകെ ടാസ്കുകളിൽ ഉൾപ്പെടെ മികച്ച പ്രകടനമായിരുന്നു ദിൽഷ നടത്തിയത്. ബ്ലെസ്‌ലി, റോബിൻ എന്നിവരുമായിട്ടായിരുന്നു ബിഗ് ബോസ് വീടിനുള്ളിൽ ദിൽഷയുടെ സൗഹൃദം. എന്നാൽ ഷോ കഴിഞ്ഞതോടെ തനിക്ക് നേരെ ഉയർന്ന വിമർശനങ്ങൾ കാരണം ഇനി ഇരുവരുമായും യാതൊരു ബന്ധവുമില്ലെന്ന് ദിൽഷ പറഞ്ഞിരുന്നു.

അധികം വൈകാതെ തന്നെ ദിൽഷ തന്റെ ഇൻസ്റ്റഗ്രാമിലെ പേരും മാറ്റിയിരുന്നു. ദിൽഷ പ്രസന്നൻ എന്നാണ് ഇപ്പോൾ ദിൽഷയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിന്റെ പേര്.

More in Actress

Trending