News
എന്റെ വണ്ടിയില്‍ വന്നൊരു വണ്ടി ഇടിച്ചു; നന്നായി മദ്യപിച്ചിട്ടുണ്ടായിന്നു; ഞാന്‍ വണ്ടിയില്‍ നിന്നും തെറിച്ച് നിലത്തേക്ക് വീണു; ദേഹം മുഴുവുന്‍ മുറികളുമായി സെറ്റിലെത്തി; ദുരനുഭവങ്ങളോട് പ്രതികരിച്ചതിന്റെ പേരില്‍ ഒരു വര്‍ഷം നാലഞ്ച് സിനിമകള്‍ നഷ്ടപ്പെട്ടു; നടി ഗീതയുടെ തുറന്നുപറച്ചിൽ!
എന്റെ വണ്ടിയില്‍ വന്നൊരു വണ്ടി ഇടിച്ചു; നന്നായി മദ്യപിച്ചിട്ടുണ്ടായിന്നു; ഞാന്‍ വണ്ടിയില്‍ നിന്നും തെറിച്ച് നിലത്തേക്ക് വീണു; ദേഹം മുഴുവുന്‍ മുറികളുമായി സെറ്റിലെത്തി; ദുരനുഭവങ്ങളോട് പ്രതികരിച്ചതിന്റെ പേരില്‍ ഒരു വര്‍ഷം നാലഞ്ച് സിനിമകള്‍ നഷ്ടപ്പെട്ടു; നടി ഗീതയുടെ തുറന്നുപറച്ചിൽ!
മലയാളികള്‍ക്ക് ഇന്നും പ്രിയപ്പെട്ടവളാണ് ഗീത വിജയന്. ഇന്‍ ഹരിനഗറിലൂടെ സിനിമയിലെത്തിയ ഗീത പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴിലും ഗീത പ്രധാന വേഷത്തിൽ എത്തിയിട്ടുണ്ട് . ഇപ്പോഴിതാ തനിക്കുണ്ടായൊരു അപകടത്തെക്കുറിച്ച് ഗീത മനസ് തുറന്നിരിക്കുകയാണ്.
ഫ്ളവേഴ്സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു ഗീത മനസ് തുറന്നത്. തന്റെ ആദ്യ തമിഴ് സിനിമയുടെ ചിത്രീകരണത്തിന് മൂന്ന് ദിവസം മുമ്പുണ്ടായ അപകടത്തെക്കുറിച്ചാണ് ഗീത മനസ് തുറന്നത്. താന്‍ സെറ്റിലേക്ക് പോയത് പരുക്കുകളോടെയായിരുന്നുവെന്നുമാണ് ഗീത പറയുന്നത്.
“തമിഴില്‍ അഭിനയിച്ചു. വിജയ്കാന്ത് സാറിന്റെ നിര്‍മ്മാണക്കമ്പനിയായ ചേരനാട് പ്രൊഡക്ഷന്‍സിന്റെ സിനിമയില്‍ അഭിനയിച്ചിരുന്നു. അതിന്റെ പുറകിലും ഒരു കഥയുണ്ട്. ആ പടത്തിന് അഭിനയിക്കാന്‍ മുന്ന് ദിവസം മുമ്പ് എനിക്ക് ഭയങ്കരമായൊരു ആക്സിഡന്റ് സംഭവിച്ചു. ഞാന്‍ ഒരു മോപ്പിഡില് ലൈബ്രറിയിലേക്ക് ബുക്ക് എടുക്കാനായി പോവുകയായിരുന്നു. പതുക്കെയായിരുന്നു പോയിരുന്നത്. ഈസ്റ്ററിന്റെ തലേദിവസമാണ്.
എന്റെ വണ്ടിയില്‍ വന്നൊരു വണ്ടി ഇടിച്ചു. അവര്‍ നന്നായി മദ്യപിച്ചിരുന്നു. ഞാന്‍ മെല്ലെയായിരുന്നു പോയിരുന്നത്. ഞാന്‍ വണ്ടിയില്‍ നിന്നും തെറിച്ച് നിലത്തേക്ക് വീണു. എന്റെ കൈ അകത്തേക്ക് മടങ്ങിയാണ് ഞാന്‍ സ്കിഡ് ചെയ്ത് പോയത്. അവിടെയൊരു പാറയും കല്ലിന്റെ തട്ടൊക്കെയുണ്ടായിരുന്നു. തലയിടിച്ചിരുന്നുവെങ്കില് മരിച്ചേനെ. ഞാന്‍ വിശ്വസിക്കുന്ന ഹയര്‍ പവര്‍ രക്ഷപ്പെടുത്തി. ആ പടത്തിന് പോകുന്നതിന് മൂന്ന് ദിവസം മാത്രം മുമ്പായിരുന്നു സംഭവം.
കയ്യിലും കൈ മുട്ടിലും കാലിലുമെല്ലാം ബാന്‍ഡ് എയ്ഡായിരുന്നു. എങ്ങനെ അഭിനയിക്കാന്‍ പോകും. ചിത്രത്തില്‍ വിജയ് കാന്തിന്റെ നായികയായി രൂപിണിയായിരുന്നു. ഞാനും എനിക്ക് പെയര്‍ ആയിട്ടൊരു പയ്യനുമുണ്ടായിരുന്നു. സത്യത്തില്‍ ആ പടത്തിന്റെ സംവിധായകന് മനോബാല സാര്‍ ആയിരുന്നു. ഹരിഹര്‍ നഗര്‍ കണ്ട് വിളിച്ചതാണ്. ആ പടത്തില്‍ ഹീറോ ആകേണ്ടിയിരുന്നത് പുളിയൂര്‍ സരോജമ്മയുടെ മകനായിരുന്നു. പക്ഷെ ആ മകന് ചിത്രീകരണം ആരംഭിക്കുന്നതിന് മൂന്ന് മാസം മുമ്പ് ബൈക്കപകടത്തില്‍ മരിക്കുകയായിരുന്നു.
ഞാന്‍ ഫസ്റ്റ് ഡേ സെറ്റില്‍ പോകുന്നത് നടക്കാന്‍ പോലും വയ്യാതെയാണ്. സെറ്റിലേക്ക് നായിക വരുന്നത് കണ്ട് എല്ലാവരും ഞെട്ടി. രാവിലെ ഒരു ഇഞ്ചക്ഷന്, വൈകിട്ടൊരു ഇഞ്ചക്ഷന് അങ്ങനെ ഒരാഴ്ച കൊണ്ട് ഗുണമായി. ദുപ്പട്ടയിട്ട് കവര്‍ ചെയ്തായിരുന്നു രംഗങ്ങളൊക്കെ എടുത്തിരുന്നത്. എന്നെ അധികനേരം നിര്‍ത്തില്ലായിരുന്നുവെന്നാണ് ഗീത പറയുന്നത്.
നേരത്തെ സീമലയാളത്തിന് നല്കിയ അഭിമുഖത്തില്‍ തനിക്ക് ഒരു സംവിധായകനില്‍ നിന്നുമുണ്ടായ മോശം അനുഭവത്തെക്കുറിച്ചും ഗീത മനസ് തുറന്നിരുന്നു. 1992ല്‍ ഒരു സിനിമ ചെയ്യുമ്പോഴായിരുന്നു സംഭവം. ആ ചിത്രത്തിന്റെ പ്രധാനിയായ സംവിധായകനില്‍ നിന്നാണ് മോശം അനുഭവം ഉണ്ടായത്. കാര്യം നടക്കാതെ വന്നതോടെ അയാള്‍ തന്നോട് സെറ്റില്‍ വച്ച് അനാവശ്യമായി ചൂടാകുമായിരുന്നുവെന്നാണ് ഗീത പറയുന്നത്.
ഇത് തുടര്‍ന്നപ്പോള്‍ ഞാന്‍ ‘നോ’ പറഞ്ഞു. ഇങ്ങനെയാണെങ്കില്‍ ഞാന്‍ ഈ പ്രൊജക്ട് വിടുകയാണെന്ന് പറഞ്ഞുവെന്ന് ഗീത വ്യക്തമാക്കുന്നു. സിനിമയുടെ നിര്‍മ്മാതാവും വിതരണക്കാരനും തന്നോട് സൗഹൃദത്തോടെയാണ് പെരുമാറിയതെന്നും ഗീത ഓര്‍ക്കുന്നുണ്ട്.
ഒടുവില്‍ ഞങ്ങള്‍ പ്രശ്നം പരിഹരിക്കാം ഗീത ബുദ്ധിമുട്ടേണ്ടെന്ന് പറഞ്ഞ് അവര്‍ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചതെന്നും ഗീത പറയുന്നത്. അതേസമയം, സിനിമയില്‍ നിന്നുമുള്ള ഇത്തരത്തിലുള്ള ദുരനുഭവങ്ങളോട് പ്രതികരിച്ചതിന്റെ പേരില്‍ തനിക്ക് ഒരു വര്‍ഷം നാലഞ്ച് സിനിമകള്‍ നഷ്ടപ്പെട്ടിട്ടുമുണ്ടെന്നും ഗീത വെളിപ്പെടുത്തിയിരുന്നു.
about geetha
