Malayalam
വില്ലത്തി വേഷങ്ങൾ തിരഞ്ഞെടുത്തതിന്റെ കാരണം വെളിപ്പെടുത്തി ശാലു കുര്യന്
വില്ലത്തി വേഷങ്ങൾ തിരഞ്ഞെടുത്തതിന്റെ കാരണം വെളിപ്പെടുത്തി ശാലു കുര്യന്
മിനിസ്ക്രീനിൽ വില്ലത്തി വേഷത്തിലൂടെ മലയാളത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് ശാലു കുര്യന്.ചന്ദനമഴയിലെ വർഷയാണ് ശാലുവിനെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിക്കൊടുത്തത്
ചന്ദനമഴയ്ക്ക് പിന്നാലെ തട്ടീം മുട്ടീം പരമ്പരയിലെ കഥാപാത്രവും ശാലു കുര്യന്റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടു.
അതേസമയം തന്റെ കരിയറില്‍ വില്ലത്തി വേഷം ചെയ്യാന്‍ തീരുമാനിച്ചതിന്റെ കാരണം കൈരളി ടിവിയുടെ ഒരു പരിപാടിയില്‍ നടി വെളിപ്പെടുത്തിയിരുന്നു. അത്തരം വേഷങ്ങള്‍ ഞാനായിട്ട് തിരിഞ്ഞെടുത്തതല്ല. എന്നെ തേടി വന്നതാണെന്ന് ശാലു കുര്യന് പറയുന്നു. ആദ്യമൊക്കെ പോസിറ്റീവ് റോളുകളായിരുന്നു കൂടുതല്‍ ചെയ്തിരുന്നത്. എന്നാല്‍ അപ്പോഴൊന്നും ആളുകള്‍ എന്നെ തിരിച്ചറിഞ്ഞില്ല. നല്ലത് ചെയ്താല്‍ ആരും തിരിച്ചറിയില്ല. മോശം ചെയ്താല്‍ എല്ലാവരും അറിയും, നടി തമാശരൂപേണ പറഞ്ഞു. പിന്നെ പോസിറ്റീവ് റോളുകള്‍ ചെയ്ത് എനിക്ക് മടുത്തിരുന്നു. അപ്പോ വ്യത്യസ്തമായേക്കാം, വില്ലത്തി റോള്‍ ചെയ്യാം എന്ന് തീരുമാനിച്ചു. അത് ചെയ്തപ്പോള്‍ ക്ലിക്കായി. പിന്നെ വില്ലത്തി എന്ന ഒരു ടാഗ് ലൈന്‍ ആയി കഴിഞ്ഞു എനിക്ക്. പോസിറ്റീവ് ഞാന്‍ ചെയ്യാമെന്ന് പറഞ്ഞാലും. വേണ്ട വില്ലത്തി തന്നെ മതിയെന്ന് പറയുമെന്നും ശാലു കുര്യന് പറഞ്ഞു.
