Malayalam
ചടങ്ങ് ഇവിടെ വെച്ച് നടത്തുന്നു, എല്ലാവരുടേയും അനുഗ്രഹമുണ്ടാവണമെന്ന് തങ്കച്ചൻ! മോതിരം കൈമാറി അനുവും തങ്കച്ചനും സ്റ്റാര്‍ മാജിക്കിന്റെ ചരിത്രത്തിലാദ്യമായി!
ചടങ്ങ് ഇവിടെ വെച്ച് നടത്തുന്നു, എല്ലാവരുടേയും അനുഗ്രഹമുണ്ടാവണമെന്ന് തങ്കച്ചൻ! മോതിരം കൈമാറി അനുവും തങ്കച്ചനും സ്റ്റാര്‍ മാജിക്കിന്റെ ചരിത്രത്തിലാദ്യമായി!
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടികളിലൊന്നാണ് സ്റ്റാര്‍ മാജിക്. സിനിമയിലും സീരിയലുകളിലുമൊക്കെയായി സജീവമായ താരങ്ങളാണ് ഈ പരിപാടിയില്‍ പങ്കെടുക്കുന്നത്.
രസകരമായ ഗെയിമുകളും കലാപരിപാടികളുമൊക്കെയായി മുന്നേറുകയാണ് സ്റ്റാര്‍ മാജിക്.പരിപാടിയിലൂടെ
പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയേ താരങ്ങളാണ് അനുവും തങ്കച്ചനും. ഷോ യില്‍ തങ്കച്ചനും അനുവും തമ്മിലുള്ള കോമ്പിനേഷനാണ് കൂടുതലും ശ്രദ്ധേയം. എന്നാല്‍ ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് പറയുന്നത് സത്യമാണോ എന്ന് സംശയിക്കുന്നവരാണ് പ്രേക്ഷകര്‍. ആ സംശയത്തിന് ആക്കം കൂട്ടുന്ന പുതിയ സംഭവ വികാസങ്ങളാണ് ഇപ്പോൾ ഷോയിൽ വന്നിരിക്കുന്നത്
അനുവും തങ്കച്ചനും മോതിരം മാറുന്ന വീഡിയോ ആയിരുന്നു കഴിഞ്ഞ ദിവസം വൈറലായി മാറിയത്. സ്റ്റാര്‍ മാജിക്കിന്റെ ചരിത്രത്തിലാദ്യമായാണ് ഇങ്ങനെയൊരു സംഭവം. ജീവിതത്തിലാദ്യമായി നടക്കാന്‍ പോവുന്ന ചടങ്ങാണ്, വീട്ടുകാരോട് ഒന്ന് പറഞ്ഞേക്കെന്നായിരുന്നു ധര്‍മ്മജന്‍ തങ്കച്ചനോട് പറഞ്ഞത്. ചടങ്ങ് ഞങ്ങള്‍ ഇവിടെ വെച്ച് നടത്താന്‍ പോവുകയാണ്. എല്ലാവരുടേയും അനുഗ്രഹമുണ്ടാവണമെന്ന് പറഞ്ഞായിരുന്നു തങ്കു മോതിരം മാറിയത്. മോതിരം മാറ്റം കഴിഞ്ഞിരിക്കുകയാണ്. താരമണ്ഡപത്തിലെ താലികെട്ടിനായി നമുക്കും കാത്തിരിക്കാമെന്നുള്ള വീഡിയോയായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയത്. പരിപാടിക്ക് വേണ്ടിയാണോ അതോ, ജീവിതത്തിലെ തീരുമാനമാണോയെന്നായിരുന്നു പ്രേക്ഷകരുടെ ചോദ്യം. നിമിഷനേരം കൊണ്ടായിരുന്നു വീഡിയോ വൈറലായി മാറിയത്. യൂട്യൂബിലൂടെ മുഴുനീള എപ്പിസോഡ് കാണാനായി കാത്തിരിക്കുകയാണ് തങ്ങളെന്നും ആരാധകര്‍ പറയുന്നു
അനു സ്ഥിരമായി പരിപാടിയിലുണ്ടാവാറുണ്ടെങ്കിലും ഇടയ്ക്കാണ് തങ്കച്ചന്റെ വരവ്. വ്യത്യസ്തമായ കലാപ്രകടനങ്ങളുമായാണ് അദ്ദേഹം എത്താറുള്ളത്. അനുവുമായി പ്രണയത്തിലല്ല താനെന്ന് പറഞ്ഞ് തങ്കച്ചൻ നേരിട്ടെത്തിയിരുന്നു. ചേട്ടനെപ്പോലെയാണ് തങ്കച്ചന്‍ എന്നായിരുന്നു അനു പറഞ്ഞത്. തങ്കുവിനെ വിവാഹം ചെയ്യുമോ, നിങ്ങള്‍ പ്രണയത്തിലാണോയെന്ന തരത്തിലുള്ള ചോദ്യങ്ങള്‍ നിരവധി തവണ കേട്ടിരുന്നുവെന്നും താരം പറഞ്ഞിരുന്നു.
പ്രണയത്തിലല്ലെന്ന് ഇരുവരും ആവര്‍ത്തിച്ച് പറഞ്ഞിട്ടും ഇതെങ്ങനെ സംഭവിച്ചുവെന്നാണ് പ്രേക്ഷകരുടെ ചോദ്യം. അതിനിടെ പ്രമോ വീഡിയോയെ വിമര്‍ശിച്ചായിരുന്നു കൂടുതല്‍ പേരും എത്തിയത്.
ഇതൊക്ക വെറും കുട്ടിക്കളിയാണോ… Star magic ഇഷ്ടം ആണ് സ്ഥിരം പ്രേഷകനാണ്. പക്ഷെ ഇതൊന്നും സപ്പോർട്ട് ചെയ്യാൻ പറ്റില്ല,, കളിയായിട്ട് പോലും.ഫ്ലവഴ്സിനോടും സ്റ്റർമാജിക്കിനോടും ഇതുവരെ ഒരു വെറുപ്പും ഇല്ല. ഇതുപോലുള്ള ചളികൾ കാണിച്ചു വെറുപ്പിക്കരുത്. ചാനൽ റേറ്റിങ്ങിന് വേണ്ടി ഒരാളെയും ഇങ്ങനെ വിഡ്ഡി വേഷം കെട്ടിക്കരുത്. ഒരു പ്രോഗ്രാമിന്റെ നിലവാരം ഇങ്ങനെ അധഃപതിച്ചല്ലോ തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്