Connect with us

കുഞ്ഞിനെ പോലെ എടുക്കാൻ പോലും കഴിയാത്ത അവസ്ഥ; വൈറലായി ശാലുവിന്റെ വാക്കുകൾ !!

Malayalam

കുഞ്ഞിനെ പോലെ എടുക്കാൻ പോലും കഴിയാത്ത അവസ്ഥ; വൈറലായി ശാലുവിന്റെ വാക്കുകൾ !!

കുഞ്ഞിനെ പോലെ എടുക്കാൻ പോലും കഴിയാത്ത അവസ്ഥ; വൈറലായി ശാലുവിന്റെ വാക്കുകൾ !!

മലയാള ടെലിവിഷൻ ലോകത്ത് വൈറലായ സീരിയലുകളിലൊന്നാണ് ചന്ദനമഴ. 2014 മുതൽ 2018 വരെ ടെലിക്കാസ്റ്റ് ചെയ്തിരുന്ന സീരിയൽ ഇന്ന് ട്രോളുകളിലൂടെ സോഷ്യൽ മീഡിയയിൽ വൈറലാണ്.

സീരിയലിലെ പല ഷോട്ടുകളും ട്രോളന്മാർ വൈറലാക്കുമ്പോൾ, ഇത്രവർഷം കഴിഞ്ഞും ആ കഥാപാത്രങ്ങൾ ജനങ്ങൾ ഓർത്തിരിക്കുന്നല്ലോ എന്ന സന്തോഷം സീരിലിൽ വർഷ എന്ന കഥാപാത്രമായി എത്തിയ ശാലു കുര്യൻ പങ്കിട്ടിരുന്നു. ഇതിനിടെ സോഷ്യൽ മീഡിയയുടെ തന്റെ വ്യാജ മരണവാർത്ത അറിയേണ്ടിവന്ന ദുഃഖം പങ്കിട്ട് നടി സംസാരിച്ച വിഡിയോകൾ വീണ്ടും സോഷ്യൽ മീഡിയയിൽ കുത്തിപ്പൊക്കുകയാണ് ആരാധകർ.

ചന്ദനമഴയിലെ വില്ലത്തിയായി കയ്യടി നേടിയ ശാലു പിന്നീട് തട്ടീം മുട്ടീം എന്ന പരമ്പരയിൽ കോമഡി അവതരിപ്പിച്ചും കയ്യടി നേടി. സംസ്ഥാന ടെലിവിഷൻ പുരസ്‌കാരവും ശാലുവിനെ തേടിയെത്തിയിട്ടുണ്ട്. മലയാളികൾക്ക് സുപരിചിതയും പ്രിയങ്കരിയുമാണ് ശാലു.

ശാലുവിന്റെ വാക്കുകൾ ഇങ്ങനെ…’ഇങ്ങനെ വാർത്ത കൊടുക്കുന്നതിൽ അവർക്കൊരു ആത്മസംതൃപ്തി കിട്ടുന്നുണ്ടെങ്കിൽ ആയിക്കോട്ടെ. ഞാനും ആ വാർത്ത കണ്ടിരുന്നു. അവർ കൊടുത്ത ഫോട്ടോകളിൽ ശരത്ത് അല്ലാതെ മറ്റെല്ലാവരും ഇന്ന് ജീവിച്ചിരിക്കുന്നവരാണ്.

യൂട്യൂബ് എന്ന് പറഞ്ഞാൽ മോണിട്ടേഷൻ ആണല്ലോ. അവർക്കതിൽ നിന്ന് വരുമാനം കിട്ടുന്നുണ്ട്. നമ്മുടെയൊക്കെ ഫോട്ടോ വച്ചാലേ അവർക്ക് വ്യൂസ് കിട്ടു, പണം കിട്ടൂ. അങ്ങനെ പണം കിട്ടി അവർ വീട്ടിലേക്ക് മരുന്നോ മറ്റോ വാങ്ങുന്നെങ്കിൽ ആയിക്കോട്ടെ എന്നേ ഞാൻ കരുതുന്നുള്ളൂ. ഞാൻ ജീവിച്ചിരിപ്പുണ്ട്” എന്നായിരുന്നു ശാലുവിന്റെ പ്രതികരണം.

ഇടക്കാലത്ത് ശാലുവിന്റെ മേക്കോവറും വൈറലായി മാറിയിരുന്നു. വണ്ണം കുറച്ച് കയ്യടി നേടിയിരുന്നു ശാലു. അതേക്കുറിച്ചും അഭിമുഖത്തിൽ ശാലു സംസാരിക്കുന്നുണ്ട്. ഞാൻ ഭയങ്കരമായി ഫുഡ് കഴിക്കുന്ന ആളാണ്. ചന്ദനമഴയുടെ സമയത്തെല്ലാം ഇഷ്ടമുള്ളതൊക്കെ വാങ്ങി കഴിക്കുമായിരുന്നു. അങ്ങനെ അത്യാവശ്യം നന്നായി വണ്ണം വച്ചുവെന്നാണ് ശാലു പറയുന്നത്.

തന്നോട് മറ്റുള്ളവർ ‘അയ്യോ നന്നായി തടി വച്ചല്ലോ’ എന്നൊക്കെ പറയുന്നത് താൻ ഗൗനിച്ചിരുന്നില്ലെന്നാണ് ശാലു പറയുന്നത്. ഞാൻ തിന്നുണ്ടാക്കിയതാണെന്നങ്ങ് പറയും എന്നാണ് താരം പറയുന്നത്. പക്ഷെ പ്രസവം കഴിഞ്ഞപ്പോൾ അല്പം സീരിയസായി. കൂടാതെ പോസ്റ്റ്പാർട്ടവും.

ഓൾറെഡി ഉള്ള വണ്ണവും, പ്രസവ ശേഷമുള്ള വണ്ണവും വന്നതോടെ ആരോഗ്യ പ്രശ്നങ്ങളും നേരിട്ടു എന്നാണ് ശാലു ഓർക്കുന്നത്. കുഞ്ഞിനെ പോലെ എടുക്കാൻ പോലും കഴിയാത്ത അവസ്ഥയിലേക്ക് താൻ എത്തിയെന്നാണ് ശാലു പറയുന്നത്. ആ സമയത്താണ് കൃത്യമായി ഒരു ഡയറ്റീഷൻ ജീവിതത്തിലേക്ക് വന്നത്. കൊവിഡ് കാലത്തായിരുന്നു.

കൃത്യമായ വ്യായാമവും, ഭക്ഷണവും എല്ലാമായി നമ്മളെ പുഷ് ചെയ്യാൻ എപ്പോഴും ഒരാളുണ്ടാവുമ്പോൾ ഓട്ടോമാറ്റിക്കലി നമ്മൾ ആ ഫ്ളഓയിലേക്ക് വരും അങ്ങനെ കുറച്ചതാണ് എന്നാണ് തന്റെ വണ്ണം കുറച്ചതിനെക്കുറിച്ച് ശാലു പറയുന്നത്.

പത്താം ക്ലാസിൽ പഠിക്കുമ്പോൾ ഒരു ഡോക്യുന്ററിയിലൂടെയായിരുന്നു ആദ്യമായി ശാലു ക്യാമറയുടെ മുമ്പിൽ എത്തിയത്. സൂര്യയിൽ സംപ്രേഷണം ചെയ്ത ഒരു ഹൊറർ സീരിയൽ ആയിരുന്നു ശാലുവിന്റെ ആദ്യ സീരിയൽ. പിന്നീട് നിരവധി പരമ്പരകളുടെ ഭാഗമായി മാറുകയായിരുന്നു.

സീരിയലിൽ സജീവമായിരിക്കുമ്പോഴും സിനിമകളിലും ശാലു സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഏഷ്യനെറ്റ്, സൂര്യ, മഴവിൽ മനോരമ എന്നിങ്ങനെ പ്രമുഖ ചാനലുകളിൽ അഭിനേത്രിയായും അവതാരകയായുമെല്ലാം ശാലു സാന്നിധ്യം അറിയിച്ചിട്ടുണഅട്. സോഷ്യൽ മീഡിയയിൽ സജീവമാണ് ശാലു കുര്യൻ . തന്റെ വിശേഷങ്ങളൊക്കെ താരം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്.

More in Malayalam

Trending