News
ഒരുപാട് പ്രണയം എനിക്ക് ഉണ്ടായിട്ടുണ്ട്. പക്ഷെ…. ;ഓര്‍ക്കാനും മാത്രമുള്ള പ്രാധാന്യം പോലും ഞാന്‍ അതിന് നല്‍കിയിരുന്നില്ല; എന്താണ് വിവാഹം കഴിക്കാഞ്ഞത് എന്ന ചോദ്യത്തിന് മറുപടിയുമായി സംഗീത മോഹൻ!
ഒരുപാട് പ്രണയം എനിക്ക് ഉണ്ടായിട്ടുണ്ട്. പക്ഷെ…. ;ഓര്‍ക്കാനും മാത്രമുള്ള പ്രാധാന്യം പോലും ഞാന്‍ അതിന് നല്‍കിയിരുന്നില്ല; എന്താണ് വിവാഹം കഴിക്കാഞ്ഞത് എന്ന ചോദ്യത്തിന് മറുപടിയുമായി സംഗീത മോഹൻ!
മലയാള സീരിയൽ രംഗത്ത് കാലങ്ങളായി തിളങ്ങി നിൽക്കുന്ന മുഖമാണ് സംഗീത മോഹൻ എന്ന താരത്തിന്റേത്. ദൂരദർശൻ സീരിയലായിരുന്ന ജ്വാലയായിയിൽ കണ്ട് ശീലിച്ച തൊണ്ണൂറുകളിലെ കുട്ടികള്‍ക്ക് സോഫി എന്ന കഥാപാത്രമായി എത്തുന്ന സംഗീത മോഹനെ ഓർമ്മപ്പെടുത്തേണ്ടതില്ല.
എന്നാലിപ്പോൾ ഒന്‍പത് വര്‍ഷത്തോളമായി സംഗീതയെ അഭിനയരംഗത്ത് കാണുന്നില്ല. ഇപ്പോഴും അവിവാഹിതയായി തുടരുന്ന സംഗീത മോഹനാണ് ശ്രീകണ്ഠന്‍ നായര്‍ അവതാരകനായി എത്തുന്ന ഫ്‌ളവേഴ്‌സ് ഒരുകോടിയിലെ കഴിഞ്ഞ ദിവസത്തെ അതിഥി. എന്തുകൊണ്ട് അഭിനയം നിര്‍ത്തി എന്ന ചോദ്യം പോലെ പലരും സംഗീതയോട് ചോദിക്കുന്ന മറ്റൊരു ചോദ്യമാണ് വിവാഹജീവിതം. താരം ഇന്നും അവിവാഹിതയാണ്.
2011 ന് ശേഷം ഞാന്‍ അങ്ങനെ അഭിനയ രംഗത്ത് സജീവമായി നിന്നിട്ടില്ല. ഇന്റസ്ട്രിയില്‍ കുറേ പരിമിഥികള്‍ ഉണ്ട് ആ പരിമിഥികള്‍ക്ക് അകത്ത് നിന്നുകൊണ്ടുള്ള കഥാപാത്രങ്ങളാണ് എനിക്ക് പിന്നെ പിന്നെ വന്നുകൊണ്ടിരുന്നത്. അമ്മ, ചേച്ചി റോളുകളിലേക്ക് ടൈപ് കാസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ അഭിനയം നിര്‍ത്തുകയായിരുന്നു. പിന്നെ എഴുത്തിനോട് താത്പര്യവും ഉണ്ടായിരുന്നു.
ആത്മസഖി എന്ന സീരിയലിന് വേണ്ടിയാണ് ആദ്യമായി തിരക്കഥ എഴുതിയത്. അത് ക്ലിക്ക് ആയി. പിന്നീട് ഇപ്പോള്‍ സീരിയല്‍ തിരക്കഥ എഴുത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. പത്ത് – പന്ത്രണ്ടോളം പരമ്പരകള്‍ക്ക് ഇപ്പോള്‍ എഴുതി. നിലവില്‍ തുമ്പപ്പൂ എന്ന സീരിയലിനാണ് എഴുതിക്കൊണ്ടിരിയ്ക്കുന്നത്.
ആദ്യത്തെ ഒരു സീരിയല്‍ ചെയ്യാനായി പല പ്രമുഖ ചാനലുകളിലും ഞാന്‍ കയറി ഇറങ്ങിയിട്ടുണ്ട്. പക്ഷെ ആരും സ്വീകരിച്ചില്ല. ഇവര്‍ക്ക് അഭിനയിച്ചാല്‍ പോരെ, എന്തിനാണ് എഴുതുന്നത് എന്ന ഭാവമായിരുന്നു. അവസാനം മഴവില്‍ മനോരമയില്‍ സീരിയല്‍ വന്നതോടെ അന്ന് അവഗണിച്ചവര്‍ പോലും തിരിച്ച് വിളിച്ചു. ആ ചാനലുകള്‍ക്ക് വേണ്ടിയും പിന്നീട് ഞാന്‍ തിരക്കഥ എഴുതിയിട്ടുണ്ട്.
കല്യാണം വേണ്ട എന്ന് വച്ചതോ, വേണം എന്ന് വിചാരിക്കാത്തതോ ഒന്നും അല്ല. ഓര്‍ക്കാനും മാത്രമുള്ള പ്രാധാന്യം പോലും ഞാന്‍ അതിന് നല്‍കിയിരുന്നില്ല എന്നതാണ് സത്യം. വീട്ടില്‍ നിന്ന് നിര്‍ബന്ധിയ്ക്കമായിരുന്നു, പക്ഷെ പിന്നീട് അവര്‍ക്കും തോന്നിക്കാണും, ഇനി നിര്‍ബന്ധിച്ചിട്ടും കാര്യമില്ല എന്ന്.
ഒരുപാട് പ്രണയം എനിക്ക് ഉണ്ടായിട്ടുണ്ട്. പക്ഷെ എല്ലാവരെയും കുറിച്ച് പറയാന്‍ പറ്റില്ല, ഒരാളുടെ പേര് വിട്ട് പോയാല്‍ സങ്കടമാവില്ലേ എന്നാണ് ചിരിയോടെ സംഗീത ചോദിയ്ക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും ഒരുപാട് പ്രണയാഭ്യര്‍ത്ഥനയും വന്നിട്ടുണ്ട് എന്നും സംഗീത മോഹന്‍ പറഞ്ഞു.
about samgeetha mohan
