ആരോ പറഞ്ഞ പോലെ നിങ്ങള്‍ ഒന്നു ടിക്കറ്റ് മേടിച്ചു നോക്ക്.. മമ്മൂട്ടിയുടെ വാക്ക് കടമെടുത്ത് ദുൽഖർ !
ദുൽഖർ സൽമാനും മൃണാൾ താക്കൂറും പ്രധാന വേഷത്തിലെത്തുന്ന പ്രണയ ചിത്രം ‘സീതരാമം’ റിലീസിന് ഒരുങ്ങുകയാണ്.ഇപ്പോഴിതാ ദുല്‍ഖര്‍ ഈ സിനിമയുടെപ്രമോഷന്റെ കൊച്ചി ലുലു മാളില്‍ എത്തിയപ്പോള്‍ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.
മമ്മൂട്ടിയുടെ ‘ഭീഷ്മപര്‍വ്വം’ എന്ന ചിത്രത്തിന്റെ പ്രമോഷന് ചടങ്ങില്‍ ചിത്രം എങ്ങനെയുണ്ട് എന്ന് ചോദിച്ചപ്പോള്‍ ‘നിങ്ങള്‍ ഒന്നു ടിക്കറ്റ് മേടിച്ചു നോക്ക്’ എന്നായിരുന്നു താരത്തിന്റെ മറുപടി. ‘
സീതാരാമം’ ചിത്രത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ‘ആരോ പറഞ്ഞ പോലെ നിങ്ങള്‍ ഒന്നു ടിക്കറ്റ് മേടിച്ചു നോക്ക്..’ എന്നാണ് ദുല്‍ഖറും ആരാധകര്‍ക്ക് മറുപടി നല്‍കിയത്.’
തെലുങ്ക്, തമിഴ് മലയാളം എന്നീ ഭാഷകളിലാണ് ഈ റൊമാന്റിക് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. സല്യൂട്ട്, ഹേ സിനാമിക, കുറുപ്പ് എന്നിവയാണ് അവസാനമായി പ്രേക്ഷകരിലേക്ക് എത്തിയ ദുല്‍ഖര്‍ ചിത്രങ്ങള്‍. ഇന്ന് വൈകിട്ട് 5 മണിക്ക് പ്രേക്ഷകരെ നേരിട്ട് കാണുവാന്‍ ദുല്‍ഖര്‍ സല്‍മാനും സീതാരാമം ടീമും കൊച്ചി ലുലുമാളില്‍ എത്തുന്നുമുണ്ട്.
ലഫ്റ്റനന്റ് റാം എന്ന കഥാപാത്രമായി ദുല്‍ഖര്‍ സല്മാന് എത്തുന്ന ചിത്രം കാശ്മീര്‍, ഹൈദരാബാദ് എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരിച്ചത്. വിശാല്‍ ചന്ദ്രശേഖര്‍ ചിത്രത്തിന്റെ സംഗീതസംവിധാനവും പി എസ് വിനോദ്, ശ്രേയസ് കൃഷ്ണ എന്നിവര്‍ ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നു. കോട്ടഗിരി വെങ്കിടേശ്വര റാവുവാണ് എഡിറ്റിങ് നടത്തിയിരിക്കുന്നത്. തരുണ്‍ ഭാസ്കര്‍, ഗൗതം വാസുദേവ് മേനോന്, ഭൂമിക ചൗള തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
