Malayalam
ഏതാണ് ഈ ദേവത.., ഏജ് ഇന്‍ റിവേഴ്സ് ഗിയര്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി തൃഷയുടെ പുതിയ ചിത്രങ്ങള്‍
ഏതാണ് ഈ ദേവത.., ഏജ് ഇന്‍ റിവേഴ്സ് ഗിയര്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി തൃഷയുടെ പുതിയ ചിത്രങ്ങള്‍
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള നടിമാരില്‍ ഒരാളാണ് തൃഷ. ഇപ്പോഴും സിനിമയില്‍ സജീവമായ തൃഷയുടെചിത്രങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ഏജ് ഇന്‍ റിവേഴ്സ് ഗിയര്‍, ഏതാണ് ഈ ദേവത, എന്ന് തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.
അതേസമയം പരമപദം എന്ന ചിത്രമായിരുന്നു താരത്തിന്റെതായി അവസാനം പുറത്തിറങ്ങിയ ചിത്രം. മോഹന്‍ലാല്‍ നായകനായി എത്തുന്ന റാമിലും താരം എത്തുന്നുണ്ട്. പൊന്നിയിന്‍ സെല്‍വമാണ് ത്രിഷയുടെതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. മണിരത്നത്തിന്റെ സംവിധാനത്തില്‍ എത്തുന്ന പൊന്നിയിന്‍ സെല്വന് സെപ്റ്റംബര്‍ 30ന് തിയറ്ററുകളില്‍ എത്തും.
രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ ഭാഗമാണ് സെപ്റ്റംബര്‍ 30ന് തിയറ്ററുകളില്‍ എത്തുന്നത്. ഇതിഹാസ തമിഴ് സാഹിത്യകാരന് കല്‍ക്കിയുടെ വിഖ്യാത നോവല്‍ പൊന്നിയിന്‍ സെല്‍വനെ അടിസ്ഥാനമാക്കിയാണ് മണിരത്നം സിനിമ ഒരുക്കുന്നത്. ചോള രാജാവായിരുന്ന അരുള്‍മൊഴി വര്‍മ്മനെ കുറിച്ചുള്ള നോവലിനെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന സിനിമ 500 കോടി ബജറ്റിലാണ് ഒരുങ്ങുന്നത്.
വിക്രം, ഐശ്വര്യ റായ്, തൃഷ, ജയം രവി, കാര്‍ത്തി, റഹ്മാന്, പ്രഭു, ശരത് കുമാര്‍, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്ത്ഥിപന്, ബാബു ആന്റണി, അശ്വിന് കാകുമാനു, റിയാസ് ഖാന്, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. എആര്‍ റഹ്മാന് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.
