Malayalam
എന്റെ വായില്‍ നിന്നും വന്നൊരു അക്ഷരപ്പിശകാണ് വിവാദമാക്കിയത്, അത് ഞാന്‍ മനസിലാക്കിയതിലെ തെറ്റ്; വീണ്ടും വൈറലായി കൊല്ലം തുളസിയുടെ യൂറിന്‍ തെറാപ്പിയെ കുറിച്ചുള്ള വാക്കുകള്‍
എന്റെ വായില്‍ നിന്നും വന്നൊരു അക്ഷരപ്പിശകാണ് വിവാദമാക്കിയത്, അത് ഞാന്‍ മനസിലാക്കിയതിലെ തെറ്റ്; വീണ്ടും വൈറലായി കൊല്ലം തുളസിയുടെ യൂറിന്‍ തെറാപ്പിയെ കുറിച്ചുള്ള വാക്കുകള്‍
മലയാളികളുടെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് കൊല്ലം തുളസി. മുമ്പ് യൂറിന്‍ തെറാപ്പിയെ കുറിച്ചും തന്റെ മൂത്രം താന്‍ കുടിക്കാറുണ്ടെന്നുമെല്ലാം കൊല്ലം തുളസി പറഞ്ഞിരുന്നു. ഇത് വലിയ രീതിയില്‍ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിരുന്നു. ഇപ്പോഴിതാ ഈ അഭിമുഖം വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
നിരവധി പേരാണ് കമന്റുകളുമായി വീണ്ടും എത്തിയിരിക്കുന്നത്. ഗോമൂത്രം കുടിക്കുന്നവര്‍ക്ക് സ്വന്തം മൂത്രം കുടിക്കാനാണോ കുഴപ്പം.., ഇയാള്‍ക്ക് ഭ്രാന്താണ്…, കേട്ടിട്ട് ഛര്‍ദ്ദിക്കാന്‍ വരുന്നു…, കര്‍ക്കിടക മാസത്തിലെ ആരോഗ്യ സംരക്ഷണം എന്നു തുടങ്ങി നിരവധി കമന്റുകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
എന്റെ വായില്‍ നിന്നും വന്നൊരു അക്ഷരപ്പിശകാണ് വിവാദമാക്കിയത്. യൂറിന്‍ തെറാപ്പി എന്ന് പറയുന്നത് മൂത്രപാനമാണ്. മൊറാര്‍ജി ദേശായ്, എന്‍ വി കൃഷ്ണവാര്യര്‍ ഇവരെല്ലാം മൂത്രപാനം ചെയ്തവരാണ്. സിനിമയില്‍ ഉന്നതപദവിയിലുള്ളവര്‍ വരെ ഇങ്ങനെ ചെയ്യുന്നുണ്ട്.
പക്ഷേ, പേര് പറയാന്‍ മടിയാണ്. ഇതേക്കുറിച്ച് പറഞ്ഞപ്പോള്‍ ഖുറാന്‍ എന്നൊരു വാക്ക് പറഞ്ഞുപോയി. ഖുറാനില്‍ അതുണ്ട് എന്ന് പറഞ്ഞിരുന്നു, അത് ഞാന്‍ മനസിലാക്കിയതിലെ തെറ്റാണ്. അതിന് ഞാന്‍ മാപ്പ് പറഞ്ഞിരുന്നു. അതോടെയാണ് ഒരു പ്രത്യേക വിഭാഗക്കാര്‍ എന്നെ വിമര്‍ശിച്ചത് എന്നും അദ്ദേഹം പറയുന്നു.
കൊല്ലം തുളസി മുമ്പ് പറഞ്ഞിരുന്നത് ഇങ്ങനെയായിരുന്നു;
മൂത്രം കുടിച്ചതിന് ശേഷം എന്റെ രോഗാവസ്ഥയില്‍ ഒത്തിരി മാറ്റങ്ങള്‍ വന്നിരുന്നു. ചെലവില്ലാത്തൊരു ചികിത്സാരീതിയാണ് അതാണ് ഇതിന് എതിര്‍പ്പുകള്‍ കൂടുന്നത്. അവനവന്റെ മൂത്രം അവനവന്‍ കുടിക്കുന്നു. അസുഖങ്ങളൊന്നുമില്ലെങ്കില്‍ ഒന്നിലേറെ തവണ മൂത്രം കുടിക്കാം. എല്ലാ അസുഖങ്ങള്‍ക്കും നല്ലതാണിത്. ഞാനിത് തുടങ്ങിയിട്ട് 8 മാസമായിട്ടുള്ളൂ. നമ്മളുദ്ദേശിക്കുന്ന മോശം മണമൊന്നുമില്ല. പുളിപ്പ് രസത്തോട് കൂടിയ ചെറിയൊരു പാനീയം അത്രയേയുള്ളൂ.
മുഖം കഴുകുന്നതിനും കണ്ണ് കഴുകാനുമൊക്കെ ഞാന്‍ ഉപയോഗിക്കാറുണ്ട്. എഴുന്നേറ്റ് നടക്കാന്‍ പോലും കഴിയാത്തത്ര മുട്ടുവേദനയുണ്ടായിരുന്നു. മൂത്രം കുടിക്കാന്‍ തുടങ്ങിയതോടെയാണ് അതൊക്കെ മാറിയത്. രാവിലെ എഴുന്നേറ്റാല്‍ 200 മില്ലിയോളം മൂത്രം കുടിക്കും. അതുകൂടാതെ ഞാന്‍ ശേഖരിച്ചുവെക്കാറുണ്ട്. മാസങ്ങള്‍ക്ക് മുന്‍പ് ശേഖരിച്ച് വെച്ച മൂത്രത്തില്‍ കാലുകള്‍ ഇറക്കിവെക്കാറുണ്ട്. അങ്ങനെ ചെയ്തപ്പോഴാണ് കാലുവേദന മാറിയത്. അതേപോലെ മൂത്രം കൊണ്ട് ഗാര്‍ഗിള്‍ ചെയ്തപ്പോഴാണ് ശബ്ദം തിരികെക്കിട്ടിയത് എന്നുമാണ് അദ്ദേഹം പറഞ്ഞത്.
