Malayalam
ഇങ്ങനെയൊരു കാര്യം സംഭവിച്ചതില്‍ നല്ല സന്തോഷമുണ്ട്… ആദ്യമായി ലൈവിൽ എത്തി സന്തോഷ വാർത്ത പുറത്തുവിട്ട് അഭയ ഹിരണ്‍മയി
ഇങ്ങനെയൊരു കാര്യം സംഭവിച്ചതില്‍ നല്ല സന്തോഷമുണ്ട്… ആദ്യമായി ലൈവിൽ എത്തി സന്തോഷ വാർത്ത പുറത്തുവിട്ട് അഭയ ഹിരണ്‍മയി
ചുരുക്കം ചില സിനിമകളിൽ മാത്രമേ പാടിയിട്ടുള്ളതെങ്കിലും മലയാളികളുടെ പ്രിയ ഗായികയാണ് അഭയ ഹിരണ്‍മയി. സോഷ്യല്‍മീഡിയയിൽ സജീവമായ ഗായിക തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കിടാറുണ്ട്.
ആദ്യമായൊരു ‘സിംഗിള്‍സ്’ ചെയ്തതിനെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് അഭയ. കണ്ണുകാണാന്‍ വയ്യാത്തോണ്ടാണ് കണ്ണാടി വെക്കുന്നത് അത്യാവശ്യത്തിനുള്ള പവറൊക്കെയുണ്ടെന്നായിരുന്നു അഭയയുടെ കമന്റ്. പുതിയ ഗാനത്തെക്കുറിച്ചുള്ള വിശേഷങ്ങളും അഭയ പങ്കുവെച്ചിരുന്നു.
പ്രകാശിനൊപ്പമായി സൂപ്പര്‍മാമ എന്ന പാട്ടുമായെത്തിയിരിക്കുകയാണ് ഞങ്ങള്‍. അതൊരു വണ്‍മിനുട്ട് വീഡിയോയാണ്. എന്നെ മുന്‍പെങ്ങും കാണാത്ത തരത്തിലുള്ള രൂപത്തിലൊക്കെ കാണാം. ഒരുപാട് സന്തോഷത്തോടെയാണ് ഞാന്‍ ആ വീഡിയോ ചെയ്തത്. ഇങ്ങനെയൊരു കാര്യം സംഭവിച്ചതില്‍ എനിക്ക് നല്ല സന്തോഷമുണ്ട്. പൊതുവെ ഞാനൊരു മടിച്ചിയാണ്, ഓരോന്ന് ചെയ്ത് തുടങ്ങിയപ്പോഴാണ് അതിന്റെ സുഖം അറിഞ്ഞത്. എല്ലാവരും പുതിയ വീഡിയോ കാണണം. അത് ഷെയര്‍ ചെയ്യണമെന്നും അഭയ പറഞ്ഞിരുന്നു. കോയിക്കോട് പാട്ട് പാടാന്‍ പറഞ്ഞപ്പോള്‍ പാടിപ്പാടി മടുത്ത പാട്ടാണെന്നായിരുന്നു അഭയ പറഞ്ഞത്.
ലൈവ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകള്‍ക്കെല്ലാം അഭയ മറുപടി കൊടുത്തിരുന്നു. പാട്ടുപാടാനായി പറഞ്ഞപ്പോഴെല്ലാം അഭയ പാടിയിരുന്നു. ഇതാദ്യമായാണ് താന്‍ ഇന്‍സ്റ്റഗ്രാം ലൈവില്‍ വരുന്നതെന്നും ഗായിക വ്യക്തമാക്കിയിരുന്നു.
സംഗീത സംവിധായകനായ ഗോപി സുന്ദറും അഭയ ഹിരണ്‍മയിയും ലിവിങ് റ്റുഗദര്‍ ജീവിതം നയിച്ച് വരികയായിരുന്നു. അടുത്തിടെയായിരുന്നു ഇരുവരും പിരിഞ്ഞത്. . ഗോപി സുന്ദറുമായി പിരിഞ്ഞോയെന്ന ചോദ്യത്തിന് അഭയ മറുപടി നല്‍കിയിരുന്നില്ല. അതേക്കുറിച്ച് പ്രതികരിക്കാനില്ലെന്നായിരുന്നു ഗോപിയും പറഞ്ഞത്. ഇവരുടെ പോസ്റ്റുകളുടെ കീഴിലെല്ലാം എന്തിനാണ് പിരിഞ്ഞതെന്നുള്ള ചോദ്യങ്ങളായിരുന്നു.