Connect with us

രാത്രിയില്‍ ശ്വാസം കിട്ടാതെ ഉറങ്ങാനായി ബുദ്ധിമുട്ടാറുണ്ട്…ഇപ്പോള്‍ അവന് ഭയങ്കര ചുമയാണ്… അത് കണ്ടോണ്ടിരിക്കാന്‍ പറ്റുന്നില്ല,സര്‍ജറി ചെയ്യണമെന്ന് ഡോക്ടറുടെ നിർദേശം, ഒടുവിൽ അത് ചെയ്യാന്‍ തീരുമാനിച്ചു! വേദനയോടെ ബഷീർ ബഷിയും കുടുംബവും

Malayalam

രാത്രിയില്‍ ശ്വാസം കിട്ടാതെ ഉറങ്ങാനായി ബുദ്ധിമുട്ടാറുണ്ട്…ഇപ്പോള്‍ അവന് ഭയങ്കര ചുമയാണ്… അത് കണ്ടോണ്ടിരിക്കാന്‍ പറ്റുന്നില്ല,സര്‍ജറി ചെയ്യണമെന്ന് ഡോക്ടറുടെ നിർദേശം, ഒടുവിൽ അത് ചെയ്യാന്‍ തീരുമാനിച്ചു! വേദനയോടെ ബഷീർ ബഷിയും കുടുംബവും

രാത്രിയില്‍ ശ്വാസം കിട്ടാതെ ഉറങ്ങാനായി ബുദ്ധിമുട്ടാറുണ്ട്…ഇപ്പോള്‍ അവന് ഭയങ്കര ചുമയാണ്… അത് കണ്ടോണ്ടിരിക്കാന്‍ പറ്റുന്നില്ല,സര്‍ജറി ചെയ്യണമെന്ന് ഡോക്ടറുടെ നിർദേശം, ഒടുവിൽ അത് ചെയ്യാന്‍ തീരുമാനിച്ചു! വേദനയോടെ ബഷീർ ബഷിയും കുടുംബവും

ബഷീർ ബഷിയും കുടുംബവും ഇന്ന് മലയാളികൾക്ക് സുപരിചിതരാണ്. സമൂഹ മാധ്യമങ്ങളിലൂടെ ഇവരുടെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. കുടുംബത്തിലെ എല്ലാവർക്കും സ്വന്തമായി ഒരു യൂട്യൂബ് ചാനലുമുണ്ട്. ഇപ്പോഴിതാ ഇവർ പങ്കുവെച്ച ഒരു വീഡിയോ ആരാധകരെ സങ്കടപ്പെട്ടുത്തുകയാണ്.

മകനായ സൈഗുവിന്റെ ആരോഗ്യപ്രശ്‌നത്തെക്കുറിച്ചാണ് ഇർ പറയുന്നത്. സൈഗുവിന് മൂക്കില്‍ ദശ വളരുന്നുണ്ടായിരുന്നു. ഡോക്ടറെ കണ്ട് മരുന്നൊഴിച്ചെങ്കിലും അത് മാറിയിരുന്നില്ല. രാത്രിയില്‍ ശ്വാസം കിട്ടാതെ ഉറങ്ങാനായി ബുദ്ധിമുട്ടാറുണ്ട് അവന്‍. സര്‍ജറി ചെയ്യണമെന്നായിരുന്നു പിന്നീട് ഡോക്ടര്‍ നിര്‍ദേശിച്ചത്. സര്‍ജറി ചെയ്യാനുള്ള ഡേറ്റ് തീരുമാനിച്ചതിനെക്കുറിച്ചും ബഷീര്‍ വ്യക്തമാക്കിയിരുന്നു.

ഇപ്പോള്‍ സര്‍ജറി ചെയ്യേണ്ടെന്നായിരുന്നു പലരും പറഞ്ഞത്. ഹോമിയോ കാണിക്കാനായും പറഞ്ഞിരുന്നു. കാണിച്ചപ്പോള്‍ പത്യം തെറ്റിയിരുന്നു. പരമാവധി കാര്യങ്ങളെല്ലാം നിയന്ത്രിക്കാനായി നോക്കിയെങ്കിലും അത് നടന്നിരുന്നില്ല. അവന് തീരെ ഉറങ്ങാന്‍ പറ്റുന്നില്ല, ഇനിയും വെച്ചോണ്ടിരിക്കല്ലേയെന്നാണ് വേറൊരു ഡോക്ടര്‍ പറഞ്ഞത്. മഷുവിനെ കാണിക്കുന്ന ഹോസ്പിറ്റലിലാണ് ഇനി ട്രീറ്റ്‌മെന്റ്. ഇപ്പോള്‍ അവന് ഭയങ്കര ചുമയാണ്. അത് കണ്ടോണ്ടിരിക്കാന്‍ പറ്റുന്നതല്ല. അധികം യാത്ര ചെയ്യാത്തതിനാലാണ് ഇത്തവണ മഷൂറയെ കൂടെക്കൂട്ടാതിരുന്നത്.

പൊതുവെ കുട്ടികള്‍ക്ക് വരുന്ന അവസ്ഥയാണിത്. മൈനര്‍ സര്‍ജറിയാണ്. പേരന്‍സ് എന്ന രീതിയില്‍ ഞങ്ങള്‍ക്ക് ടെന്‍ഷനാണ്. ഇത് വെച്ചോണ്ടിരുന്നിട്ട് കാര്യമൊന്നുമില്ല. എത്രയും പെട്ടെന്ന് സര്‍ജറി ചെയ്യാനായാണ് പറഞ്ഞിട്ടുള്ളത്. ഇപ്പോള്‍ നല്ല ചുമയും കഫക്കെട്ടുമുണ്ട്. അത് മാറാനുള്ള മരുന്നുകളൊക്കെ തന്നിട്ടുണ്ട്. 9ാം തീയതിയാണ് സര്‍ജറി. അതിന് മുന്‍പ് കുറച്ച് ടെസ്റ്റുകളുണ്ട്. നേരത്തെ വന്ന് അതൊക്കെ ചെയ്യുമെന്നും സുഹാന പറഞ്ഞിരുന്നു.

ഡോക്ടറെ കാണാനിരിക്കുമ്പോഴും ഒരാള്‍ എന്നെ മാറ്റിനിര്‍ത്തി സംസാരിച്ചിരുന്നു. സര്‍ജറി ചെയ്യണമെന്നൊക്കെ അവര്‍ പറയും. ചെയ്യേണ്ടതില്ലെന്ന് അയാള്‍ പറഞ്ഞപ്പോള്‍ വീണ്ടും എനിക്ക് ടെന്‍ഷനായി. നമ്മളൊന്നും എംബിബിഎസ് കഴിഞ്ഞവരൊന്നുമല്ലല്ലോ, പ്രശ്‌നമാണെന്ന് മനസിലാക്കി കഴിഞ്ഞാല്‍ വൈകിപ്പിക്കാതെ ട്രീറ്റ്‌മെന്റ് തുടങ്ങുക. മകന്റെ ആരോഗ്യം ഏറെ പ്രധാനപ്പെട്ടതാണെന്നുമായിരുന്നു ബഷീര്‍ വിശദീകരിച്ചത്.

ടെന്‍ഷനടിക്കാനില്ല, പെട്ടെന്ന് ചെയ്യുന്നതാണ് നല്ലത്. സമാനമായ അനുഭവങ്ങളിലൂടെ കടന്നുപോവേണ്ടി വന്നിട്ടുണ്ടെന്നായിരുന്നു ചില കമന്റുകള്‍. സുഹാനയോടുള്ള ബഷീറിന്റെ കരുതലിനെക്കുറിച്ചായിരുന്നു ചിലര്‍ പറഞ്ഞത്. സുഹാനയ്ക്കും മഷൂറയ്ക്കും അവരവരുടേതായ വ്യക്തിത്വമുണ്ട്. സഹോദരിമാരെപ്പോലെ തന്നെയാണ് അവര്‍. സൈഗുവിന്റെ കാര്യത്തില്‍ മഷൂറയ്ക്കും ആശങ്കകളുണ്ട് തുടങ്ങിയ കമന്റുകളും വീഡിയോയ്ക്ക് താഴെയുണ്ട്.

Continue Reading
You may also like...

More in Malayalam

Trending