കത്രീനയ്ക്കൊപ്പം നില്ക്കുന്ന വിക്കി കൗശലിന്റെ തല വെട്ടിമാറ്റി മന്‍വീന്ദര്‍ തന്റെ തലവച്ച് ‘എന്റെ ഭാര്യ, ഇന്ന് ഞങ്ങളുടെ വിവാഹം; കത്രീന കൈഫിനെ വിവാഹം ചെയ്യണമെന്ന ആവശ്യം നടക്കാതായതോടെ വധഭീഷണി മുഴക്കിയ യുവാവിനെ രണ്ട് ദിവസത്തേയ്ക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു

കഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡ് നടി കത്രീന കൈഫിനെയും ഭര്‍ത്താവിനെയും വധഭീഷണി മുഴക്കിയതിന്റെ പേരില്‍ അറസ്റ്റിലായ യുവാവിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. രണ്ട് ദിവസത്തേയ്ക്കാണ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. ജൂലൈ 28 വരെയാണ് മുംബൈ പൊലീസ് മന്‍വീന്ദര്‍ സിംഗ് എന്ന യുവാവിനെ കസ്റ്റഡിയില്‍ വിട്ടത്. ഇന്നലെയാണ് മന്‍വീന്ദര്‍ സിംഗിനെ മുംബൈ സാന്ഡാക്രൂസ് പൊലീസ് അറസ്റ്റ് ചെയ്തത്.
കത്രീന കൈഫിന്റെ കടുത്ത ആരാധകനാണെന്നാണ് ഇരുപത്തിയഞ്ചുകാരനായ മന്‍വീന്ദര്‍ പൊലീസിനോട് പറഞ്ഞത്. ചെറിയ വേഷങ്ങളില്‍ ചില സിനിമകളിലും ഇയാള്‍ വേഷമിട്ടിരുന്നു. കത്രീന കൈഫിനെ വിവാഹം ചെയ്യണമെന്നായിരുന്നു മന്വീന്ദറിന്റെ ആഗ്രഹം.
സ്വന്തം ചിത്രത്തിനൊപ്പം കത്രീനയുടെ ഫോട്ടോകളും വീഡിയോകളും എഡിറ്റ് ചെയ്ത് ഇയാള്‍ ഇന്‍സ്റ്റഗ്രാമില്‍ പതിവായി പോസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ കുറേ മാസങ്ങളായി കത്രീനയെ ഇന്‍സ്റ്റഗ്രാമില്‍ നിരന്തരം ശല്യപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
കത്രീന കൈഫ് വിക്കി കൗശാലിനെ വിവാഹം ചെയ്തതോടെയാണ് മന്‍വീന്ദര്‍ ഇരുവര്‍ക്കും എതിരെ വധഭീഷണി മുഴക്കിയത്. നിരന്തരം ശല്യപ്പെടുത്തിയതോടെയാണ് വിക്കി കൗശാല്‍ പൊലീസില്‍ പരാതി നല്‍കിയത്. പരാതിയില്‍ ഇയാള്‍ തനിക്കും കത്രീനയ്ക്കും എതിരെ തുടര്‍ച്ചയായി ഭീഷണിപ്പെടുത്തുന്നുവെന്ന് വിക്കി കഴിഞ്ഞ ദിവസം നല്കിയ പരാതിയില്‍ പറയുന്നു.
‘കിങ് ബോളിവുഡ് സിഇഒ’ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഇയാള്‍ കത്രീനയെ ശല്യപ്പെടുത്തിക്കൊണ്ടിരുന്നത്. കത്രീനയ്ക്കൊപ്പം നില്ക്കുന്ന വിക്കി കൗശലിന്റെ തല വെട്ടിമാറ്റി മന്‍വീന്ദര്‍ തന്റെ തലവച്ച് ‘എന്റെ ഭാര്യ, ഇന്ന് ഞങ്ങളുടെ വിവാഹം എന്നിങ്ങനെ കുറിച്ചിട്ടുണ്ട്.
താരങ്ങളുടെ അമിത പ്രതിഫലത്തിനെതിരെയും പൊള്ളയായ കലക്ഷൻ വാദങ്ങൾക്കെതിരെയും പരസ്യമായി നിർമാതാവ് ജി സുരേഷ് കുമാർ രംഗത്തെത്തിയത് വലിയ വാർത്തയായിരുന്നു. സുരേഷ് കുമാറിനെതിരെ...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ ഇർഷാദ് അലി. വലുതും ചെറുതുമായി നിരവധി ചിത്രങ്ങളിൽ ഇർഷാദ് വേഷമിട്ടിട്ടുണ്ട്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ...
ലഹരിവിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി മലയാള ചലച്ചിത്ര മേഖലയിലെ പി.ആർ.ഒമാരുടെ കൂട്ടായ്മയായ ഫെഫ്ക പി.ആർ.ഒ. യൂണിയൻ (FEFKA PRO Union) നടത്തുന്ന ഹ്രസ്വചിത്ര...