നയന്‍താര അഭിനയിച്ച ‘കോലമാവ് കോകില’യുടെ റീമേക്ക് ആണിത്; നിങ്ങളുടെ ലിസ്റ്റിൽ നയൻതാര ഇല്ലാത്തത് തന്നെയാണ് നയന്‍താരയുടെ മഹത്വം; കരണിന് എതിരെയുള്ള രൂക്ഷ വിമര്‍ശനം; സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധം!
നയന്‍താര അഭിനയിച്ച ‘കോലമാവ് കോകില’യുടെ റീമേക്ക് ആണിത്; നിങ്ങളുടെ ലിസ്റ്റിൽ നയൻതാര ഇല്ലാത്തത് തന്നെയാണ് നയന്‍താരയുടെ മഹത്വം; കരണിന് എതിരെയുള്ള രൂക്ഷ വിമര്‍ശനം; സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധം!
നയന്‍താര അഭിനയിച്ച ‘കോലമാവ് കോകില’യുടെ റീമേക്ക് ആണിത്; നിങ്ങളുടെ ലിസ്റ്റിൽ നയൻതാര ഇല്ലാത്തത് തന്നെയാണ് നയന്‍താരയുടെ മഹത്വം; കരണിന് എതിരെയുള്ള രൂക്ഷ വിമര്‍ശനം; സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധം!
നയന്‍താരയെ അപമാനിച്ചുവെന്ന് ആരോപിച്ച് ബോളിവുഡ് നിര്‍മാതാവും സംവിധായകനുമായ കരണ്‍ ജോഹറിനെതിരെ രൂക്ഷവിമര്‍ശനം തുടരുകയാണ് . കോഫിവിത്ത് കരണ്‍ എന്ന ഷോയുടെ ഏഴാം സീസണില്‍ നടി സാമന്തയും നടന് അക്ഷയ് കുമാറും അതിഥികളായെത്തിയപ്പോള്‍ കരണ്‍ നടത്തിയ പരാമര്‍ശമാണ് നയന്‍താരയുടെ ആരാധകരെ ചൊടിപ്പിച്ചത്.
ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച നടിയാരാണെന്ന് കരണ്‍ ചോദിച്ചപ്പോള്‍ നയന്‍താരയുടെ പേരാണ് സമാന്ത പറഞ്ഞത്. ‘കാത്തു വാക്കുലെ രണ്ടു കാതല്‍’ എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. അതെക്കുറിച്ച് പരാമര്‍ശിച്ചായിരുന്നു സാമന്തയുടെ മറുപടി.
എന്നാല്‍ ‘അവര്‍ (നയന്‍താര) എന്റെ ലിസ്റ്റില്‍ ഇല്ല’ എന്നാണ് കരണ്‍ പറഞ്ഞ മറുപടി. ഇന്ത്യയിലെ ഒന്നാം നമ്പര്‍ അഭിനേത്രിയായി സാമന്തയുടെ പേരാണ് ലിസ്റ്റിലുള്ളതെന്ന് കരണ്‍ പറഞ്ഞു.
ഈ എപ്പിസോഡ് സംപ്രേക്ഷണം ചെയ്തതിനു തൊട്ടുപിന്നാലെ നയന്‍താരയുടെ ആരാധകര്‍ കരണ്‍ ജോഹറിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുന്നത്. നയന്താരയോട് കരണ്‍ അനാദരവ് കാട്ടിയെന്നും ആരാധകര്‍ പറയുന്നു. ‘നിങ്ങളുടെ ലിസ്റ്റില്‍ ഇല്ലാത്തതാണ് അവരുടെ മഹത്വമെന്ന് ചിലര്‍ കുറിച്ചു.
നയന്‍താരയുടെ സിനിമകള്‍ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുമ്പോള്‍ ഇതൊന്നും ഓര്‍മയില്ലേയെന്നും അവര്‍ ചോദിക്കുന്നു. കരണ്‍ ജോഹറിന്റെ കമ്പനി നിര്‍മിക്കുന്ന ‘ഗുഡ് ലക്ക് ജെറി’ എന്ന ചിത്രത്തെ ചൂണ്ടിക്കാട്ടിയാണ് ഈ വിമര്‍ശനം.
നയന്‍താര അഭിനയിച്ച ‘കോലമാവ് കോകില’യുടെ റീമേക്ക് ആണിത്. കരണ്‍ ഓര്‍മാക്സ് മീഡിയ ലിസ്റ്റിനെക്കുറിച്ചാണ് പറഞ്ഞതെന്നും അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമായിരിക്കില്ലെന്നും അനുകൂലിക്കുന്നവര്‍ പറയുന്നു.
പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമായിരുന്നു ബ്ലെസ്സിയുടെ സംവിധാനത്തിൽ പുറത്തെത്തിയ ആടുജീവിതം. മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും നടന് ലഭിച്ചിരുന്നു....
നടനും മോട്ടിവേഷണൽ സ്പീക്കറും അഡ്വക്കേറ്റുമായ ഡോ. ക്രിസ് വേണുഗോപാലും, നടിയും നർത്തകിയുമായ ദിവ്യ ശ്രീധറും കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു വിവാഹിതരായത്. ഗുരുവായൂർ...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിക്രം. നടന്റെ വീര ധീര ശൂരൻ എന്ന ചിത്രമാണ് തിയേറ്ററുകളിലെത്തിയിരിക്കുന്ന്. ബോക്സ് ഓഫീസില്‍ മികച്ച പ്രതികരണമാണ്...
മലയാളി പ്രേക്ഷകർക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാത്ത, പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ താരമാണ് നടി ദേവയാനി. പകുതി മലയാളി ആയ ദേവയാനിയുടെ കരിയർ ആരംഭിക്കുന്നത്...