എനിക്കറിയാവുന്നതിൽ വച്ച് ഏറ്റവും വിചിത്രമായ മനുഷ്യൻ നിങ്ങളാണ്…എന്റെ ജീവിതത്തിൽ നിങ്ങളെ ലഭിച്ചതിൽ ഞാൻ വളരെ ഭാഗ്യവതിയാണെന്ന് മീനു ലക്ഷ്മി, റീൽസ് താരം വിവാഹിതയാകുന്നു; വരനെ കണ്ടോ?

ടിക് ടോക്കിലൂടെ സോഷ്യൽ മീഡിയയ്ക്ക് സുപരിചിതയായ മീനു ലക്ഷ്മി വിവാഹിതയാകുന്നു. അനീഷ് ഗോപാലകൃഷ്ണൻ ആണ് മീനുവിന്റെ ഭാവിവരൻ. മീനുവിന്റെ വിവാഹനിശ്ചയം കഴിഞ്ഞുവെന്ന വിവരമാണ് പുറത്തുവരുന്നത്. അനീഷുമായി നാളുകളായി മീനു പ്രണയത്തിലായിരുന്നുവെന്ന് സൂചിപ്പിക്കുന്ന കുറിപ്പും മുൻപ് മീനു പങ്കുവച്ചിട്ടുണ്ട്. അനീഷിന്റെ പിറന്നാൾ ദിനത്തിലായിരുന്നു ഇരുവരും ഒന്നിച്ചുള്ള ചിത്രം പങ്കുവച്ചത്.
എനിക്കറിയാവുന്നതിൽ വച്ച് ഏറ്റവും വിചിത്രമായ മനുഷ്യൻ നിങ്ങളാണ്, പ്രിയപ്പെട്ടവനേ ജന്മദിനാശംസകൾ. എന്റെ ജീവിതത്തിൽ നിങ്ങളെ ലഭിച്ചതിൽ ഞാൻ വളരെ ഭാഗ്യവതിയാണ്. ഇനിയും ഒത്തിരി ജന്മദിനങ്ങൾ നമ്മുക്ക് ഒരുമിച്ച് ആഘോഷിക്കാം, എന്നേക്കും ഒന്നായി തുടരാം എന്നാണ് മീനു അനീഷിനൊപ്പം നിൽക്കുന്ന ചിത്രം പങ്കുവച്ച് കുറിച്ചത്. ഇപ്പോൾ തന്റെയും മീനുവിന്റെയും വിവാഹനിശ്ചയം കഴിഞ്ഞുവെന്ന് അനീഷാണ് ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യൻ റെയിൽവേയ്ക്ക് അനീഷ് നന്ദിയും പറഞ്ഞിട്ടുണ്ട്. നിരവധി പേരാണ് ഇതിന് താഴേ മീനുവിനും അനീഷിനും ആശംസകളുമായി എത്തിയിരിക്കുന്നത്. നടി ലിയോണ ലിഷോയിയും ഇരുവർക്കും ആശംസകൾ നേർന്നിട്ടുണ്ട്.
നർത്തകിയും വ്ലോഗറും മോഡലുമൊക്കെയാണ് മീനു. ടിക് ടോക്ക് സജീവമായിരുന്ന സമയത്ത് മീനുവിന്റെ പല ഡാൻസ് വീഡിയോകളും ഹിറ്റായിരുന്നു. മീനുവിന്റെ സഹോദരനൊപ്പമുള്ള നിരവധി ഡാൻസ് വീഡിയോകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു.
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന് ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...
വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം എപ്രിൽ 25നാണ് തിയേറ്ററുകളിലേയ്ക്ക് എത്തുന്നത്....