ആ വാക്യം ഹൃദയത്തില്‍ സ്പര്‍ശിച്ചു, ഇനിയുള്ള ജീവിതത്തില്‍ ഹിജാബ് നീക്കം ചെയ്യില്ലെന്ന് തീരുമാനിക്കുന്നത് അങ്ങനെയാണ്; മുന്‍കാലത്തില്‍ പേര്, പ്രശസ്തി, പണം എല്ലാമുണ്ടായിരുന്നെങ്കിലും സമാധാനം ഇല്ലായിരുന്നുവെന്ന് സിനിമാഭിനയം വിട്ട് ആത്മീയ പാതയിലെത്തിയ താരം സന ഖാന്

നിരവധി ആരാധകരുള്ള താരമായിരുന്നു സന ഖാന്. ഇപ്പോള്‍ നാളുകളായി സിനിമാഭിനയം വിട്ട് ആത്മീയ പാതയിലാണ് താരം. സോഷ്യല്‍ മീഡിയയില്‍ സജീവമാണെങ്കിലും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്നെല്ലാം ഗ്ലാമറസ് വേഷത്തിലുള്ള ചിത്രങ്ങള്‍ പിന്‍വലിക്കുകയുണ്ടായി. ഇപ്പോഴിതാ ഇതിന്റെ കാരണവും ഹിജാബ് ധരിക്കാനുണ്ടായ സാഹചര്യത്തെ കുറിച്ചും പറയുകയാണ് സന.
‘എന്റെ മുന്‍കാല പ്രശസ്തിയില്‍ എനിക്കെല്ലാമുണ്ടായിരുന്നു. പേര്, പ്രശസ്തി, പണം ആഗ്രഹിച്ചതെല്ലാം ചെയ്യാനും കഴിയുമായിരുന്നു. എന്നാല്‍ ഒരു കാര്യം മാത്രം നഷ്ടപ്പെട്ടു, സമാധാനം. ജീവിതത്തില്‍ എല്ലാം ഉള്ളതുപോലെയായിരുന്നു. പക്ഷേ, സന്തോഷിക്കാന്‍ മാത്രം കഴിഞ്ഞില്ല. വിഷാദം പിടിച്ച ദിവസങ്ങളായിരുന്നു.
2019 ലെ റംസാന് കാലത്ത് സ്വപ്നത്തില്‍ സ്ഥിരമായി ശവക്കുഴി പ്രത്യക്ഷപ്പെടും. കത്തിജ്വലിക്കുന്ന ശവക്കുഴിയില്‍ തന്നെ തന്നെയായിരുന്നു കണ്ടിരുന്നത്. ജീവിതത്തില്‍ മാറ്റമുണ്ടായില്ലെങ്കില്‍ തന്റെ അവസാനം ഇങ്ങനെയായിരിക്കുമെന്ന് ദൈവം മുന്നറിയിപ്പ് നല്‍കിയതാണെന്ന് തോന്നി. അല്പം പേടിപ്പിക്കുന്നതായിരുന്നു അത്. പ്രചോദനാത്മകമായ എല്ലാ ഇസ്ലാമിക പ്രഭാഷണങ്ങളും കേള്‍ക്കുമായിരുന്നു.
ഒരു രാത്രി ഏറ്റവും മനോഹരമായ ഒരു വാക്യം വായിച്ചത് ഇന്നും ഓര്‍ക്കുന്നു. നിങ്ങളുടെ അവസാന ദിവസം ഹിജാബ് ധരിക്കുന്നതിന്റെ ആദ്യ ദിവസമാകാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നില്ല എന്നായിരുന്നു സന്ദേശം. ആ വാക്യം ഹൃദയത്തില്‍ സ്പര്‍ശിച്ചു. ഇനിയുള്ള ജീവിതത്തില്‍ ഹിജാബ് നീക്കം ചെയ്യില്ലെന്ന് തീരുമാനിക്കുന്നത് അങ്ങനെയാണ്. അടുത്ത ദിവസം എന്റെ പിറന്നാളായിരുന്നു.
ധാരാളം സ്കാര്‍ഫ് ആ സമയത്ത് താന്‍ വാങ്ങാറുണ്ടായിരുന്നു. സ്കാര്‍ഫ് ധരിച്ച് ഇനിയൊരിക്കലും ഇത് നീക്കം ചെയ്യില്ലെന്ന് സ്വയം തീരുമാനമെടുത്തു’. തനിക്കുണ്ടായ മാറ്റത്തില്‍ വളരെ സന്തോഷവതിയാണെന്നും ഇനിയൊരു തിരിച്ചു പോക്കോ ഹിജാബ് നീക്കം ചെയ്യുകയോ ഇല്ലെന്നും സന പറയുന്നു.
ദിലീപും മഞ്ജുവും കാവ്യയുമൊക്കെയാണ് സോഷ്യൽമീഡിയയിലെ ഇപ്പോഴത്തെ ചർച്ചാവിഷയം. അവരുടെ കുടുംബത്തിൽ എന്ത് സംഭവിക്കുന്നു എന്നറിയാൻ ഉറ്റുനോക്കുന്ന ആരാധകരെ ഞെട്ടിച്ച ഒരു വീഡിയോയാണ്...